വയനാട്:ആണ്‍കുട്ടികളോടൊപ്പം ലഹരിമരുന്നടിച്ചു കിറുങ്ങി നടന്ന അഞ്ച് വിദ്യാര്‍ത്ഥിനികളെ കോളജില്‍ നിന്നും പുറത്താക്കി.പുല്പള്ളി പഴശ്ശി രാജ കോളേജിലെ വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍നിന്നും, കോളേജ് ലേഡീസ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്.
വിദ്യാര്‍ത്ഥിനികളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം കോളേജിന്റെ സല്‍പ്പേരിനു വലിയ കളങ്കം ഉണ്ടാക്കിയെന്നു പ്രിൻസിപ്പല്‍ പറഞ്ഞു. സസ്പെൻഷനിലായ വിദ്യാര്‍ത്ഥിനികളോടൊപ്പം ഉണ്ടായിരുന്ന ആണ്‍കുട്ടികള്‍ പഴശ്ശി രാജ കോളേജില്‍ പഠിക്കുന്നവരോ, കോളേജുമായി ഏതെങ്കിലും രീതിയില്‍ ബന്ധമുള്ളവരോ അല്ലെന്നും പ്രിൻസിപ്പല്‍ അറിയിച്ചു.
കര്‍ണാടക അതിര്‍ത്തിയായ മച്ചൂരിലെ കബനി നദീ തീരത്ത് എത്തിയ യുവതി യുവാക്കളാണ് അമിത ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാനാകാത്ത അവസ്ഥയില്‍ പെട്ടുപോയത്.ലഹരിമൂത്ത് നടക്കാനാകാതെ കിടക്കുന്ന വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.