Month: August 2023
-
Sports
എനിക്ക് നൂറ് ശതമാനം ഉറപ്പാണ് സൂര്യകുമാര്‍ യാദവ് ഏകദിന ലോകകപ്പ് കളിക്കും... ഇന്ത്യന്‍ മുന്‍ സെലക്റ്റര്‍ എം.എസ്.കെ. പ്രസാദ് പറയുന്ന
ഹൈദരാബാദ്: ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും സൂര്യകുമാർ യാദവിന് ഏകദിന ഫോർമാറ്റിൽ അതേ പ്രകടനം ആവർത്തിക്കാനാവുന്നില്ല. ടി20 ഫോർമാറ്റിലെ ഒന്നാം നമ്പർ ബാറ്ററാണ് അദ്ദേഹം. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്ന് ഏകദിനത്തിലും പൂജ്യത്തിന് പുറത്തായിരുന്നു സൂര്യ. വിൻഡീസിനെതിരായ മൂന്ന് ഏകദിനത്തിൽ 14.11 ശരാശിയിൽ നേടിയത് 78 റൺസ് മാത്രം. ഏകദിന ക്രിക്കറ്റിൽ തനിക്ക് വെല്ലുവിളികളുണ്ടെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു സൂര്യ. ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അദ്ദേഹമുണ്ടാവുമോ എന്നുള്ള കാര്യം പോലും ഉറപ്പില്ല. എന്നാൽ ഇന്ത്യൻ മുൻ സെലക്റ്റർ എം എസ് കെ പ്രസാദ് പറയുന്നത് സൂര്യകുമാർ ലോകകപ്പിനുണ്ടാവുമെന്നാണ്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പ്രസാദിന്റെ വാക്കുകൾ…”എനിക്ക് നൂറ് ശതമാനം ഉറപ്പാണ് സൂര്യകുമാർ യാദവ് ഏകദിന ലോകകപ്പ് കളിക്കുമെന്നുള്ളത്. ടി20 ഫോർമാറ്റിൽ ലോകത്തെ ഒന്നാം നമ്പർ ബാറ്ററാണ് സൂര്യ. അതിനർത്ഥം, സൂര്യക്ക് പ്രത്യേക കഴിവുകളുണ്ടെന്നാണ്. അത് നമ്മൾ ടി20 ഫോർമാറ്റിലും ഐപിഎല്ലിലും കണ്ടതാണ്. സമ്മർദ്ദ ഘട്ടത്തിൽ സൂര്യ പലപ്പോഴും ടീമിന്റെ രക്ഷകനായിട്ടുണ്ട്. എനിക്ക്…
Read More » -
Kerala
ആശുപത്രികളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കും; 15-ാം ധനകാര്യ കമ്മീഷന്‍ ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ചു
തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ ഹെൽത്ത് ഗ്രാന്റായി 558.97 കോടി രൂപ അനുവദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്. കെട്ടിടം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം, ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് സഹായം, രോഗനിർണയ സംവിധാനങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ഹെൽത്ത് ആന്റ് വെൽനസ് പ്രവർത്തനങ്ങൾ നടപ്പിലാക്കൽ, നഗരപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും രോഗനിർണയ സൗകര്യങ്ങൾ, അർബൻ ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രങ്ങൾ തുടങ്ങിയ സ്‌കീമുകളിലായാണ് തുക അനുവദിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ മേഖലയിൽ വലിയ വികസനങ്ങൾ സാധ്യമാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഫണ്ടിന് പുറമേ ഹെൽത്ത് ഗ്രാന്റായി അനുവദിച്ച തുക ഉപയോഗിച്ച് ആശുപത്രികളിൽ അധിക സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുന്നു. ഇതിലൂടെ ജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ കെട്ടിട നിർമ്മാണത്തിനായി മൂന്ന് വർഷങ്ങളിലാണ് തുക അനുവദിക്കുന്നത്. 513…
Read More » -
ദിവസവും തൈര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തൈര്. പുളിപ്പിച്ച പാലിൽ നിന്ന് നിർമ്മിച്ച ഒരു പാലുൽപ്പന്നമാണ് തൈര്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാൻ കഴിയുന്ന വിവിധ ആരോഗ്യ ഗുണങ്ങൾ തൈര് നമുക്ക് നൽകുന്നു. വിറ്റാമിനുകൾക്കൊപ്പം കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ദിവസവും തൈര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ദഹനം… തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും വയറിൻറെയും കുടലിൻറെയും ആരോഗ്യത്തെ നിലനിർത്താനും സഹായിക്കും. കൂടാതെ മലബന്ധത്തെ തടയാനും ഇവ സഹായിക്കും. രോഗപ്രതിരോധശേഷി… പ്രോബയോട്ടിക് ആയതിനാൽ തന്നെ തൈര് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. എല്ലുകളുടെ ആരോഗ്യം… കാത്സ്യം ധാരാളം അടങ്ങിയ തൈര് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും. കാൽസ്യം ആഗിരണം…
Read More » -
Crime
പരിധി വിട്ട് മദ്യപിച്ച് നിലയില്ലാതായ യുവാവിനെ കസ്റ്റഡിയിൽ എടുക്കാതിരുന്ന സംഭവത്തിൽ എസ്ഐമാരടക്കം മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
തൃശ്ശൂർ: പരിധി വിട്ട് മദ്യപിച്ച് നിലയില്ലാതായ യുവാവിനെ കസ്റ്റഡിയിൽ എടുക്കാതിരുന്ന സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ എൻ പ്രദീപ്, എം അഫ്‌സൽ എന്നിവർക്കും സിവിൽ പൊലീസ് ഓഫീസർ ജോസ് പോളിനെയുമാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ഡിഐജിയാണ് മൂവരെയും സസ്പെന്റ് ചെയ്തത്. മദ്യപിച്ച് ലക്കുകെട്ട നിലയിൽ യുവാവിനെ തൃശ്ശൂരിലെ ബാർ പരിസരത്ത് വച്ചാണ് പൊലീസ് കണ്ടത്. ബൈക്കിൽ കയറാൻ ശ്രമിക്കുകയായിരുന്നു യുവാവ്. എന്നാൽ ഇയാൾക്ക് കയറാൻ കഴിയുന്നുണ്ടായിരുന്നില്ല. തുടർന്ന് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനോട് തൊട്ടടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. യുവാവ് തിരികെ ബാറിൽ കയറി മറ്റൊരാൾക്കൊപ്പം മദ്യപിച്ചു. പണം നൽകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഒപ്പം മദ്യപിച്ചയാൾ യുവാവിന്റെ ഫോണും പേഴ്സും തട്ടിയെടുത്തു. പിന്നീട് ഓട്ടോറിക്ഷയിൽ യുവാവ് വീട്ടിലേക്ക് പോയി. വാഹനത്തിൽ ബാഗ് മറന്നുവച്ചു. ബന്ധുവിനൊപ്പം പിറ്റേന്ന് സ്റ്റേഷനിൽ ഹാജരായ യുവാവ് ബാഗ്…
Read More » -
Kerala
പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേ ഉള്ളൂ, അത് ഗീവര്‍ഗീസ് പുണ്യാളനെന്ന് നിയുക്ത എല്‍ഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്
കോട്ടയം: പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂവെന്ന് നിയുക്ത എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. അത് വിശുദ്ധ ഗീവർഗീസാണെന്നും ജെയ്ക് സി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതുപ്പള്ളിയിലേത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ലെന്നും ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും ജെയ്ക് സി തോമസ് പ്രതികരിച്ചു. പുതുപ്പള്ളിൽ വികസനവും രാഷ്ട്രീയവും ചർച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനെ തീരുമാനിച്ചെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രതികണം. പുതുപ്പള്ളിയിൽ മത്സരക്കളം തെളിയുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനെ തീരുമാനിച്ചു. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയ ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
Read More » -
India
സെക്രട്ടേറിയറ്റിലെ മുസ്ലിം പള്ളിയും ഹിന്ദു ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും സര്‍ക്കാര്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുന്നു
ഹൈദരാബാദ്:സെക്രട്ടേറിയറ്റ് സമുച്ചയത്തിനുള്ളിലെ മുസ്ലിം പള്ളിയും ഹിന്ദു ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും സര്‍ക്കാര്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുന്നു.25നാണ് പൊതുജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ തുറന്ന് കൊടുക്കുക. സെക്രട്ടേറിയറ്റ് പുനര്‍നിര്‍മിച്ചപ്പോള്‍ പഴയ സമുച്ചയത്തില്‍ ഉണ്ടായിരുന്ന മുസ്ലിം പള്ളിയും ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും അതോടൊപ്പം പണിതു നല്‍കുമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഉറപ്പുനല്‍കിയിരുന്നു. ഈ ആരാധനാലയങ്ങളില്‍ പ്രധാന ഉത്സവങ്ങളും നടക്കും.
Read More » -
India
ഐപി സിക്ക് പകരം ഇനി ഭാരതീയ ന്യായ സംഹിത; നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള ക്രിമിനല്‍ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങളായ ഇന്ത്യൻ പീനല്‍ കോഡ്(ഐപിസി) ക്രിമിനല്‍ നടപടി ചട്ടം(സിആര്‍പിസി), ഇന്ത്യൻ തെളിവ് നിയമം(ഐഇഎ) എന്നിവയ്ക്ക് പകരമായി മൂന്ന് ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഭാരതീയ ന്യായ സംഹിത 2023, നാഗരിക സുരക്ഷാ സംഹിത 2023, സാക്ഷ്യ ബില്‍ 2023 എന്നിവയാണ് പകരം വരുന്നത്. നീതി ഉറപ്പിക്കാനാണ് ക്രിമിനല്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതെന്ന് അമിത് ഷാ അറിയിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഐ പി സി അടക്കമുള്ള നിയമങ്ങള്‍ കൊണ്ടുവന്നത്. ശിക്ഷിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു അത്, അല്ലാതെ നീതി നല്‍കാനുള്ളതല്ല. ഇന്ത്യൻ പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണ് പുതിയ നിയമങ്ങള്‍. ശിക്ഷിക്കുകയല്ല, നീതി ലഭ്യമാക്കുക എന്നതായിരിക്കും ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
Kerala
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ തൊട്ടാൽ മുഖ്യമന്ത്രിയും കൂട്ടരും ഓടുന്നിടത്ത് പുല്ല് മുളക്കില്ലെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം:ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കാശും സ്വര്‍ണവുമെടുത്ത് മ്യൂസിയത്തില്‍ വയ്ക്കാനാണ് പദ്ധതിയെങ്കില്‍ മുഖ്യമന്ത്രിയും കൂട്ടരും ഓടുന്നിടത്ത് പുല്ല് മുളക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പദ്മനാഭന്റെ സ്വത്ത് കച്ചവടത്തിനുള്ളതല്ലെന്നും ബി നിലവറ തുറന്നാല്‍ ജനങ്ങള്‍ ഭരണ-പ്രതിപക്ഷത്തെ അറബിക്കടലില്‍ ചവിട്ടിത്താഴ്‌ത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാകമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിത ന്യൂനപക്ഷത്തെ കുറിച്ച് അറിയാതെ ഒരുവാക്ക് പറഞ്ഞുപോയ മന്ത്രി സജി ചെറിയാന് മാപ്പ് പറയേണ്ടി വന്നു. എന്നാല്‍ ഗണപതി നിന്ദ നടത്തിയ സ്പീക്കര്‍ ഇപ്പോഴും നിയമസഭ നിയന്ത്രിക്കുകയാണ്. കരിമണല്‍ കമ്ബനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ മാത്രമല്ല പ്രതിപക്ഷ നേതാക്കളും മാസപ്പടി വാങ്ങിയിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More » -
Kerala
കണ്ണൂരിലെ സ്വകാര്യ ലോഡ്ജില്‍ മധ്യവയസ്‌കൻ മരിച്ചനിലയിൽ
കണ്ണൂർ:ഗോപാല്‍ സ്ട്രീറ്റിലെ സ്വകാര്യ ലോഡ്ജില്‍ മൃതദേഹം കണ്ടെത്തി. ലോഡ്ജിലെ താമസക്കാരനായിരുന്ന ഇരിട്ടി അയ്യൻകുന്ന് ചന്ദ്രോത്ത് ഹൗസില്‍ സുരേഷ് (55) ആണ് മരിച്ചത്.പുലര്‍ച്ചെ 1.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, സ്ഥലത്തെത്തിയ ടൗണ്‍ പൊലീസ് മുറിയിലെത്തി പരിശോധന നടത്തി. ഓഗസ്റ്റ് എട്ട് മുതല്‍ ഇയാള്‍ ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു.മരണകാരണം വ്യക്തമല്ല.
Read More » -
Kerala
160 കിമി സ്പീഡ്; തിരുവനന്തപുരം – മംഗളൂരു റെയിൽപാതയിൽ ലിഡാർ സർവേ പൂർത്തിയായി
തിരുവനന്തപുരം -മംഗളൂരു റെയിൽപ്പാതയിൽ തീവണ്ടികളുടെ വേഗം വർധിപ്പിക്കുന്നത് സംബന്ധിച്ചു നടക്കുന്ന ലിഡാർ സർവേ പൂർത്തിയായി.വേഗത കൂട്ടാൻ പാളത്തിലും മറ്റും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചാണ് സർവേ നടത്തിയത്.ഹെലികോപ്റ്റർ ഉപയോഗിച്ചായിരുന്നു സർവേ. തിരുവനന്തപുരം- ഷൊർണൂർ പാതയിൽ നിലവിൽ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 85 മുതൽ 100 വരെയാണ്.ഷൊർണൂർ -മംഗളൂരു പാതയിൽ അത് മണിക്കൂറിൽ 110 കിലോമീറ്ററാണ്.മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയാക്കുക എന്നതാണ് ലക്ഷ്യം. വേഗത കൂട്ടാൻ പാതയിൽ വളവുകൾ നിവർത്തേണ്ടിവരും. ഇതിന് ബൈപ്പാസ് റെയിൽപ്പാത നിർമിക്കേണ്ടിവരുമെന്നാണ് സൂചന.വേഗമേറിയ തീവണ്ടികളാണ് ബൈപ്പാസ് പാതയിലൂടെ പോവുക. എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് ലിഡാർ സർവേ നടത്തിയത്. രണ്ടു മാസത്തിനകം സർവേ റിപ്പോർട്ട് റെയിൽവേക്ക് സമർപ്പിക്കും.
Read More »