Month: August 2023

  • India

    വീട് നിര്‍മ്മാണത്തില്‍ സിമന്റിന് പകരം ചാണകം ഉപയോഗിച്ച്‌ യുപി സ്വദേശി

    ലക്നൗ: സിമന്റിന് പകരം ചാണകം ഉപയോഗിച്ച് വീട് നിർമ്മിച്ച് ഉത്തര്‍പ്രദേശ് സ്വദേശിയായ  കര്‍ഷകൻ.ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന മൊഹിയുദ്ദീൻപൂര്‍ ഗ്രാമത്തിലെ അരിഹന്ത് ജെയിൻ എന്നയാളാണ് ഇത്തരത്തില്‍ ഒരു പരീക്ഷണം തന്റെ വീട് നിര്‍മ്മാണത്തില്‍ നടപ്പാക്കിയിരിക്കുന്നത്. പ്രാദേശികമായ സുലഭമായി ലഭ്യമാകുന്ന ഒരു വസ്തു ഉപയോഗിച്ചു കൊണ്ട് തന്നെ ആരോഗ്യപൂര്‍ണവും പ്രകൃതിദത്തവുമായ ഒരു വാസസ്ഥലം ക്രമീകരിക്കാൻ ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും എന്നാണ് അരിഹന്ത് ജെയിന്റെ പക്ഷം.പ്രകൃതിയുമായി കൂടുതല്‍ ചേര്‍ന്ന് ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയതെന്നും ഇയാള്‍ പറഞ്ഞു. ചാണകം പുരട്ടിയ തന്റെ ജൈവഭവനം തണുപ്പുകാലത്തെ അതികഠിനമായ തണുപ്പില്‍ നിന്നും ചൂടുകാലത്തെ അത്യുഷ്ണത്തില്‍ നിന്നും ആശ്വാസം നല്‍കുമെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രകൃതിയോടുള്ള അഗാധമായ ആരാധനയാണ് തന്നെ ഇത്തരത്തില്‍ മാറി ചിന്തിപ്പിച്ചതെന്നും സിമന്റിന് ബദലായി ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും ചെലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ ഒന്നാണ് ചാണകം എന്നും ഇദ്ദേഹം അവകാശപ്പെടുന്നു. മാത്രമല്ല നിര്‍മ്മാണ ചെലവും വളരെയധികം കുറയുമെന്നും ഇദ്ദേഹം…

    Read More »
  • Kerala

    ”സര്‍ക്കാര്‍ ഒരു ചികിത്സയും കൊടുത്തിട്ടില്ല; ഇത് സിപിഎമ്മിന്റെ തരംതാണ ആരോപണം”

    കോട്ടയം: ഉമ്മന്‍ ചാണ്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിട്ടുണ്ട് എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥി ആയതോടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ വീണ്ടും ആക്ഷേപിക്കാനുള്ള തരംതാണ ആരോപണം സിപിഎം മൂന്നാംകിട നേതാക്കന്മാരെക്കൊണ്ട് ഉന്നയിപ്പിക്കുകയാണ്. അവരോടു മറുപടിയില്ല. സത്യം ജനം അറിയണം. തിരഞെടുപ്പില്‍ രാഷ്ട്രീയം പറയുമെന്നു പറഞ്ഞിട്ട് തരംതാണ ആരോപണങ്ങളിലേക്കാണു സിപിഎം കടക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിനു പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നതിന്റെ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനും ഉണ്ടെന്ന സിപിഎം നേതാവ് അനില്‍കുമാര്‍ അരോപണം ഉന്നയിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ”സര്‍ക്കാര്‍ ഒരു ചികിത്സയും കൊടുത്തിട്ടില്ല അദ്ദേഹത്തിന്. ആ കുടുംബത്തിലെ നാലു പേരും മാറി മാറി അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്നു. അവര്‍ അത്ര നോക്കിയാണു നിന്നത്. ഞങ്ങളോട് ഒരു സഹായവും അവര്‍ ചോദിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി എല്ലാകാര്യങ്ങളും പാര്‍ട്ടി ചെയ്തു കൊടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി…

    Read More »
  • India

    കൂടുതല്‍ കരുത്തനായ രാഹുല്‍ നാളെ കേരളത്തില്‍; പുതുപ്പള്ളിയിലെത്തുമോ? സസ്‌പെന്‍സ് ബാക്കി

    വയനാട്: എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി നാളെ കേരളത്തിലെത്തും. നാളെ ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ ടൗണിലാണ് ആദ്യ പരിപാടി. പുതുപ്പള്ളിയിലേക്ക് രാഹുലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം ഉണ്ടാവുമോ എന്നും ആകാംക്ഷയുണ്ട്. അപകീര്‍ത്തി കേസിനെ തുടര്‍ന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടതോടെ ഇടക്കാലത്തേക്ക് വയനാടിന് എം.പിയില്ലാത്ത അവസ്ഥയായിരുന്നു. സുപ്രീംകോടതിയില്‍ നേടിയ വിജയത്തിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തനായ രാഹുല്‍ ഇത്തവണ വയനാട്ടിലേക്ക് എത്തുന്നത്. കല്‍പ്പറ്റയില്‍ പൊതു സമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. സാധാരണ രാഹുല്‍ എത്തുമ്പോള്‍ കല്‍പ്പറ്റ നഗരത്തില്‍ റാലി നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അത്തരമൊരു റാലി നടത്താന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. രാഹുല്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തില്‍ എം.പിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ കൈമാറും. മറ്റന്നാള്‍ മാനന്തവാടിയിലാണ് രാഹുലിന്റെ പരിപാടികള്‍. ഇതിന് ശേഷം എം.പി കോടഞ്ചേരിയിലേക്ക് പോകും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ആകെ മൂന്നോ നാലോ പരിപാടികള്‍ മാത്രമാണ് ക്രമീകരിച്ചിട്ടുള്ളത്. രാഹുലിനെ സ്വീകരിക്കുന്നതിനായി വയനാട്ടില്‍ വലിയ…

    Read More »
  • Kerala

    എറണാകുളത്ത് ദമ്ബതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    എറണാകുളം: പള്ളുരുത്തിയില്‍ ദമ്ബതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്റണി (50), ഭാര്യ ഷീബ (48) തുടങ്ങിയവരാണ് വീടിന് പുറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കിട്ടിയിട്ടുണ്ട്. ആന്റണി ഹൃദ്രോഗിയാണ്. സാമ്ബത്തിക പ്രതിസന്ധിയും രോഗത്തെക്കുറിച്ചുള്ള ആശങ്കയുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Kerala

    പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്; ഔദ്യോഗിക പ്രഖ്യാപനം നാളെ

    കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി.തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. ജെയ്ക് അടക്കം മൂന്നു സിപിഎം നേതാക്കളുടെ പേര് പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണര്‍കാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് ജെയ്ക്കിന് അനുകൂല ഘടകമായി. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് 2016ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചത്. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം കോട്ടയം ജില്ലാ…

    Read More »
  • Crime

    ആഫ്രിക്കയിലെ സ്വര്‍ണഖനി ഇടപാടുമായി തര്‍ക്കം; യുവാവിനെ തട്ടികൊണ്ടുപോയി കാല്‍ തല്ലിയൊടിച്ച് വഴിയില്‍ തള്ളി

    കൊച്ചി: ആലുവയില്‍ യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി. ആലുവ സ്വദേശി ബിലാലിനെയാണ് മൂന്നംഗ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. മര്‍ദനശേഷം പുലര്‍ച്ചെ ആലപ്പുഴ വെള്ളക്കിണറില്‍ ഉപേക്ഷിക്കുകയായിരുന്നു. മര്‍ദനത്തില്‍ യുവാവിന്റെ കാലിന്റെ എല്ലൊടിഞ്ഞു. ക്വട്ടേഷന്‍ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. എഡ്വിന്‍ ജോണ്‍സന്‍ എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും കൊലപ്പെടുത്താനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും യുവാവിന്റെ ബന്ധു പറഞ്ഞു. എന്നാല്‍, പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്ന് പോലീസ് പറയുന്നു. ആഫ്രിക്കയിലെ സ്വര്‍ണഖനി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പോലീസ് അന്വേഷണം നടക്കുന്നുവെന്ന് മനസിലാക്കിയതോടെ യുവാവിനെ സംഘം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.  

    Read More »
  • Kerala

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മുന്നേറ്റം

    കൊച്ചി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മുന്നേറ്റം.ഒരു സ്വതന്ത്ര ഉള്‍പ്പെടേ 17 ല്‍ 9 സീറ്റുകളാണ്  യു ഡി എഫ് സ്വന്തമാക്കിയത്. 7 സീറ്റുകളില്‍ എല്‍ ഡി എഫും ഒരു സീറ്റില്‍ ബി ജെ പിയും വിജയിച്ചു.കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാര്‍ഡാണ് ബിജെപി നിലനിര്‍ത്തിയത്. അതേസമയം മൂന്ന് യു ഡി എഫ് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. കൊല്ലം തെന്മല പഞ്ചായത്തിലെ ഒറ്റക്കല്‍ അഞ്ചാം വാര്‍ഡ്, ആലപ്പുഴ തലവടി പഞ്ചായത്തിലെ 13-ാം വാര്‍ഡ്, പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവയാണ് എല്‍ ഡി എഫ് യു ഡി എഫില്‍ നിന്നും പിടിച്ചെടുത്തത്.

    Read More »
  • India

    ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്

    ചെന്നൈ: ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‍മോര്‍ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് വിധി. തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്‍ട്രീയത്തിലേക്ക് എത്തുന്നത്. 1994ല്‍ പാര്‍ട്ടിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭാഗമായിരുന്നു നടി. പിന്നീട് സമാജ്‍വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്സഭയിലേക്കും എത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയപ്രദ പിന്നീട് പുറത്താക്കപ്പെടുകയും സമാജ്‍വാദ് പാര്‍ട്ടിയുടെ മുൻ ജനറല്‍ സെക്രട്ടറി അമര്‍ സിംഗിന്റെ രാഷ്‍ട്രീ ലോക് മഞ്ചില്‍ ചേര്‍നനില്‍ പ്രവര്‍ത്തിക്കുകയും ചെയ്‍തു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകാത്തതിനാല്‍ അമര്‍ സിംഗിനൊപ്പം ജയപ്രദ ആര്‍എല്‍ഡിയില്‍ ചേര്‍ന്നു. ആര്‍എല്‍ഡി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ജയപ്രദയ്‍ക്ക് ജയിക്കാനായില്ല. 2019ല്‍ നടി ജയപ്രദ ബിജെപിയില്‍ ചേരുകയും ചെയ്‍തു. ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ. മികച്ച നടിക്കുള്ള നന്തി അവാര്‍ഡും ജയപ്രദയ്‍ക്ക് ലഭിച്ചിട്ടുണ്ട്. മോഹൻലാല്‍ നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളായ ‘ദേവദൂതനി’ലും ‘പ്രണയ’ത്തിലും ഒരു പ്രധാന…

    Read More »
  • Kerala

    രണ്ടാഴ്ചത്തെ പരിചയം; കാണാതായ വീട്ടമ്മയെ യുവാവിനൊപ്പം തിരുവല്ലയിലെ ലോഡ്ജിൽ നിന്നും പിടികൂടി

    പത്തനംതിട്ട:കൊടുമണ്ണിൽ നിന്നും കാണാതായ വീട്ടമ്മയെ യുവാവിനൊപ്പം തിരുവല്ലയിലെ ലോഡ്ജിൽ നിന്നും പിടികൂടി.മുറിയിൽ നിന്ന് 330 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.സംഭവത്തിൽ വീട്ടമ്മയ്ക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അനില്‍ കുമാര്‍ (30) ആണ് പിടിയിലായത്.യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കൊടുമണ്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ചിലങ്ക ജങ്ഷന് സമീപത്തെ ലോഡ്ജില്‍ നിന്നും വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഇരുവരും പിടിയിലായത് . അനിലിന്റെ ബാഗില്‍ നിന്ന് 5, 10 ഗ്രാം പൊതികളിലാക്കിയ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. അതേസമയം യുവതിക്കെതിരേ പൊലീസ് കേസ് എടുത്തിട്ടില്ല.ഇവരെ കൊടുമണ്‍ പൊലീസിന് കൈമാറി. ഇടിഞ്ഞില്ലം സ്വദേശിയാണ് കഞ്ചാവ് എത്തിച്ചു കൊടുത്തതെന്ന് അനില്‍ പൊലീസിനോട് പറഞ്ഞു. കൂടല്‍, നെടുമണ്‍കാവ്, കോന്നി എന്നിവിടങ്ങളില്‍ വിതരണത്തിനായി എത്തിച്ചു കൊടുത്തതാണത്രേ കഞ്ചാവ്. പിടിയിലായ അനില്‍ ആദ്യം പട്ടാഴി സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. നിലവില്‍ കൂടല്‍…

    Read More »
  • Kerala

    അപകടസാധ്യത; കോട്ടയത്തെ ആകാശപാതയുടെ ബലം പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം

    കോട്ടയത്തെ ആകാശപാതയുടെ  ബലം പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.അപകടസാധ്യതയെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.ഇതേത്തുടർന്ന് നിലവിലെ നിര്‍മാണങ്ങളുടെ ഉറപ്പ് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഐഐടി വിദഗ്ധരെ ചുമതലപ്പെടുത്തി. ഗതാഗതക്കുരുക്കിന് ഇടവരുത്താതെ നാലുദിവസം രാത്രി സമയത്ത് നിലവിലെ നിര്‍മാണങ്ങളുടെ ഉറപ്പ് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് നിർദ്ദേശം .ഇതിന്റെ അടിസ്ഥാനത്തില്‍ 19 മുതല്‍ 22 തീയതികളില്‍ രാത്രി 10നുശേഷം പരിശോധന നടക്കും. പാലക്കാട് ഐഐടിയില്‍നിന്നുള്ള സംഘമാവും പരിശോധനയ്ക്ക് എത്തുക.കമ്ബികള്‍ക്ക് ബലക്ഷയമെങ്കില്‍ പൊളിച്ചു കളയണമെന്നും, ഇല്ലെങ്കില്‍ പണി പൂര്‍ത്തികരിക്കണമെന്ന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്. 2015 ഡിസംബർ 22നാണ് ആകാശപ്പാതയുടെ നിർമാണം ആരംഭിച്ചത്.നിർമാണത്തിന്റെ ഒരു ഘട്ടം പൂർത്തിയായ ശേഷം നിർമാണം നിലയ്ക്കുകയായിരുന്നു.

    Read More »
Back to top button
error: