തിരുവനന്തപുരം:ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കാശും സ്വര്‍ണവുമെടുത്ത് മ്യൂസിയത്തില്‍ വയ്ക്കാനാണ് പദ്ധതിയെങ്കില്‍ മുഖ്യമന്ത്രിയും കൂട്ടരും ഓടുന്നിടത്ത് പുല്ല് മുളക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
പദ്മനാഭന്റെ സ്വത്ത് കച്ചവടത്തിനുള്ളതല്ലെന്നും ബി നിലവറ തുറന്നാല്‍ ജനങ്ങള്‍ ഭരണ-പ്രതിപക്ഷത്തെ അറബിക്കടലില്‍ ചവിട്ടിത്താഴ്‌ത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാകമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടിത ന്യൂനപക്ഷത്തെ കുറിച്ച് അറിയാതെ ഒരുവാക്ക് പറഞ്ഞുപോയ മന്ത്രി സജി ചെറിയാന് മാപ്പ് പറയേണ്ടി വന്നു. എന്നാല്‍ ഗണപതി നിന്ദ നടത്തിയ സ്പീക്കര്‍ ഇപ്പോഴും നിയമസഭ നിയന്ത്രിക്കുകയാണ്. കരിമണല്‍ കമ്ബനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ മാത്രമല്ല പ്രതിപക്ഷ നേതാക്കളും മാസപ്പടി വാങ്ങിയിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.