താനൂരിലെ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടത്തിയ പൊലീസ് സ്റ്റേഷൻ മാര്‍ച്ചിലാണ് ഫിറോസിന്റെ വിമർശനം.മലപ്പുറം എസ്.പിയെ സസ്‌പെൻഡ് ചെയ്യണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.മലപ്പുറം ജില്ലയില്‍ കുറേ കേസുണ്ടാക്കലാണ് എസ്.പിയുടെ പണിയെന്നും ഫിറോസ് ആരോപിച്ചു.
“ഇവിടെയുള്ള ചെറുപ്പക്കാരെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തുന്നു. അതിന് എസ്.പി ഒത്താശ ചെയ്യുന്നു. മലപ്പുറം ജില്ലയില്‍ കുറേ കേസുണ്ടാക്കുകയാണ് ഈ എസ്.പിയുടെ പണി. മലപ്പുറം ജില്ലയില്‍ മാത്രം കേസ് കൂട്ടണമെന്ന് ഒരു എസ്.പി നിര്‍ദേശം നല്‍കണമെങ്കില്‍ അയാള്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടാകും.”-ഫിറോസ് കുറ്റപ്പെടുത്തി.
‘എസ്.പിയുടെ പേര് സുജിത് ദാസല്ല, സംഘിദാസ് എന്നാണ്. സംഘികള്‍ക്കു ദാസ്യം ചെയ്യലാണ് അയാളുടെ പണി. പാലക്കാട്ട് ഒരു ആന ചെരിഞ്ഞപ്പോള്‍ അത് മലപ്പുറത്താണെന്ന് പ്രചാരണം നടത്തിയത് ഒരു കേന്ദ്രമന്ത്രിയാണ്.മലപ്പുറത്തു
മലപ്പുറം ജില്ലയെ അവഹേളിക്കാനും അപമാനിക്കാനും താല്‍പര്യമുള്ള ഇത്തരക്കാരുടെ കൈയില്‍നിന്ന് അച്ചാരം വാങ്ങി ഇറങ്ങിയവരെ കൈകാര്യം ചെയ്യേണ്ട പണി അറിയാം. താനൂര്‍ പൊലീസിനെ കുറിച്ച് ആര്‍ക്കും നല്ല അഭിപ്രായമില്ല. ഇത് ജനമൈത്രി പൊലീസല്ലെന്നും ഗുണ്ടാമൈത്രിയാണെന്നും പി.കെ ഫിറോസ് വിമര്‍ശിച്ചു.