KeralaNEWS

തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസിന്റെ തിരൂര്‍ സ്റ്റോപ്പ്‌ പുനസ്ഥാപിച്ചു

തിരൂർ:തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസിന്റെ തിരൂര്‍ സ്റ്റോപ്പ്‌ പുനസ്ഥാപിച്ചു.നിലവില്‍ മാവേലി എക്സ്പ്രസ് കുറ്റിപ്പുറം വിട്ടുകഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ് കോഴിക്കോടാണ്.

കോവിഡ് നിയന്ത്രണത്തിനുശേഷം ഓടിത്തുടങ്ങിയപ്പോള്‍ ഭൂരിഭാഗം ട്രെയിനുകളുടെയും സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചിരുന്നു. ഈ സ്റ്റോപ്പുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കുന്നത്.

അതേസമയം മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിന്‍റെ തിരൂര്‍ സ്റ്റോപ്പ് നേരത്തെ തന്നെ പുനഃസ്ഥാപിച്ചിരുന്നു. ഇതുകൂടാതെ ഫറോക്കിലും മാവേലി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു.

Signature-ad

അതേസമയം കണ്ണൂര്‍ – യെസ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസിന്(16527/16528) പരപ്പനങ്ങാടി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ബംഗളൂരു യാത്രക്കാര്‍ക്ക് ഈ ട്രെയിൻ പ്രയോജപ്പെടും. തിരുവനന്തപുരം-മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിന് കുറ്റിപ്പുറത്ത്  സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Back to top button
error: