Month: August 2023
-
India
മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപെട്ടു. ഏഴു പേര്‍ക്ക് പരുക്കേറ്റു. തിനുഗെയ് മേഖലയില്‍ നെല്‍പാടത്ത് പണിക്കെത്തിയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. കുക്കി സ്വാധീനമേഖലയായ ചുരാചന്ദ്പൂരിലും മെയ്തി ഭൂരിപക്ഷമുള്ള ബിഷ്ണുപൂര്‍ ജില്ലകളിലുമാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ മണിപ്പൂര്‍ പോലീസ്, അസം റൈഫിള്‍സ്, കേന്ദ്ര സേന തുടങ്ങിയവയെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. തിനുഗെയില്‍ പാടത്ത് കൃഷിപ്പണിക്കെത്തിയവര്‍ക്ക് നേരെ ചൊവ്വാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്. നാരന്‍സേന പ്രദേശവാസിയായ സലാം ജോതിന്‍ (40) എന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരാണ് വെടിയുതിര്‍ത്തതെന്നാണ് ആരോപണം. കൊയരന്‍ടാക് ഏരിയയിലുണ്ടായ വെടിവെപ്പില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട വില്ലേജ് വൊളണ്ടിയറും കൊല്ലപ്പെട്ടു. 30 വയസുകാരനായ ജാംഗ്മിന്‍ലും ഗാംഗ്തെയാണ് മരിച്ചത്. കൊയരന്‍ടാക്, തിനുഗെയ് മേഖലകളില്‍ കനത്തെ ഏറ്റുമുട്ടലാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
Read More » -
Kerala
കാശ് വാരി കായൽ ടൂറിസം
ആലപ്പുഴ:വർഷങ്ങൾക്കു ശേഷം കായൽ സവാരിക്കായി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ഹൗസ്‌ബോട്ട് മേഖല പ്രതീക്ഷയിൽ. ഓണം സീസൺ മേഖലയ്‌ക്കാകെ പുത്തനുണർവാണ് നൽകിയത്. ഏറെ നാളുകൾക്ക് ശേഷമാണ് ഈമേഖല സജീവമായത്. കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായം ഓണത്തിന് തിരിച്ചുവരവിന്റെ ഓളത്തിലാണ്.ബുക്ക് ചെയ്‌തവരിൽ കൂടുതലും വിദേശികളും അന്യ സംസ്ഥാനത്തു നിന്നുള്ളവരുമാണ്. ഓണത്തിന് മുമ്പ് തന്നെ ടൂറിസം മേഖലയിൽ അനക്കമുണ്ടായിരുന്നെങ്കിലും ഹൗസ് ബോട്ട് മേഖലയ്‌ക്ക് കാര്യമായ അനക്കം ഉണ്ടായിരുന്നില്ല.അതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. നാട്ടിൻപുറത്തിന്റെ ഭംഗിയിൽ ആൾത്തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത സുന്ദരയിടങ്ങൾ കാണാനാകും എന്നതാണ് സഞ്ചാരികളെ ഇവിടേക്ക് കൂടുതൽ ആകർഷിക്കുന്നത്.ഒപ്പം ബോട്ട്,വള്ളങ്ങളിലെ യാത്രയ്ക്കൊപ്പം രുചികരമായ ഭക്ഷണങ്ങളും ആസ്വദിക്കാൻ കഴിയും.
Read More » -
Kerala
ആറ്റിങ്ങലില്‍ റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു; യുവാവ് മരിച്ചു
തിരുവനന്തപുരം: റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലച്ചിറ മണനാക്ക് സ്വദേശി ഡൊമിനിക് സാബു (21) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30 ഓടെ തിരുവനന്തപുരം ആറ്റിങ്ങല്‍ ബൈപ്പാസിലാണ് അപകടം. ഹൈവേ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അവിടെ വലിയ താഴ്ചയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. അത്തരമൊരു ഭാഗത്താണ് കാര്‍ കുഴിയിലേക്കു വീണത്. കൊല്ലം ഭാഗത്തേക്കു പോയ കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
Read More » -
Crime
വിക്രം ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഡിസൈനറെന്ന് അവകാശവാദം, അഭിമുഖം; ഗുജറാത്തില്‍ ‘വ്യാജ ശാസ്ത്രജ്ഞന്‍’ അറസ്റ്റില്‍
അഹമ്മദാബാദ്: ചാന്ദ്രയാന്‍ 3-ന്റെ വിജകരമായ ദൗത്യത്തിന് പിന്നാലെ ചന്ദ്രയാന്‍ 3-ലെ ലാന്‍ഡര്‍ മോഡ്യൂള്‍ താനാണ് രൂപകല്‍പന ചെയ്തതെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നയാള്‍ ഗുജറാത്തില്‍ അറസ്റ്റില്‍. മിതുല്‍ ത്രിവേദി എന്ന വ്യാജ ശാസ്ത്രജ്ഞനെയാണ് സൂറത്ത് സിറ്റി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഐ.എസ്.ആര്‍.ഒയുടെ എന്‍ഷ്യന്റ് സയന്‍സ് ആപ്ലിക്കേഷന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് ചെയര്‍മാനാണ് താന്‍ എന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഓഗസ്റ്റ് 23-ന് വിക്രം ലാന്‍ഡറിന്റെ വിജയകരമായ ലാന്‍ഡിങ്ങിന് പിന്നാലെയാണ് ഇയാള്‍ അവകാശവാദവുമായി രംഗത്തെത്തിയത്. ചന്ദ്രയാന്‍ 3ന്റെ ചന്ദ്രനിലെ ലാന്‍ഡിങ്ങിന് പിന്നാലെ വിവിധ പ്രാദേശിക മാധ്യമങ്ങള്‍ക്ക് ഇയാള്‍ അഭിമുഖം നല്‍കുകയും ചെയ്തിരുന്നു. ഐ.എസ്.ആര്‍.ഒയില്‍ ശാസ്ത്രജ്ഞനാണ് എന്ന് തെളിയിക്കാന്‍ വേണ്ടി ഇയാള്‍ വ്യാജരേഖകളും ഉണ്ടാക്കിയിരുന്നു. 2022 ഫെബ്രുവരി 26നാണ് തനിക്ക് ഐ.എസ്.ആര്‍.ഒയില്‍ നിന്ന് നിയമന കത്ത് ലഭിച്ചത് എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. പ്രാദേശിക മാധ്യമങ്ങളില്‍ അഭിമുഖം വന്നതോടെ ഇയാളെക്കുറിച്ച് പരാതി ഉയരുകയും പോലീസ് വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തില്‍ ഇയാള്‍ക്ക് ചന്ദ്രയാന്‍ 3 മിഷനുമായി യാതൊരു…
Read More » -
Crime
കുമ്പളയില്‍ പോലീസ് പിന്തുടര്‍ന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം; പോലീസുകാര്‍ക്ക് സ്ഥലംമാറ്റം
കാസര്‍കോട്: കുമ്പളയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി. വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന എസ്‌ഐ ഉള്‍പ്പെടെ മൂന്നു പേരെ സ്ഥലംമാറ്റി. എസ്‌ഐ: രജിത്, സിപിഒ: ദീപു, രഞ്ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പോലീസിനെ കണ്ട് ഓടിച്ചുപോയ കാര്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ അംഗടിമുഗര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഫര്‍ഹാസ് (17) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പോലീസ് പിന്തുടര്‍ന്നതാണ് അപകട കാരണമായതെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഈ മാസം 25ന് സ്‌കൂളില്‍ ഓണപ്പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. കാര്‍ നിര്‍ത്തി അതിനകത്ത് ഉണ്ടായിരുന്ന സഹപാഠികളുമായി സംസാരിക്കുന്നതിനിടെയാണു പോലീസ് എത്തിയത്. കാറിന്റെ പിന്നില്‍ നിര്‍ത്തിയ ജീപ്പില്‍ നിന്നു പോലീസുകാര്‍ ഇറങ്ങി അടുത്തേക്ക് പോകുന്നതിനിടെ കാര്‍ പിന്നോട്ട് എടുക്കുകയും ജീപ്പിലിടിക്കുകയുമായിരുന്നു. തുടര്‍ന്നു കാര്‍ ഓടിച്ചു മുന്നോട്ടു പോയി. അല്‍പസമയത്തിനു ശേഷം അംഗടിമുഗറില്‍ കാര്‍ തലകീഴായി മറിഞ്ഞ നിലയില്‍ കാണപ്പെട്ടു. പരുക്കേറ്റ വിദ്യാര്‍ഥിയെ…
Read More » -
വെള്ളൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പോലീസ് തിരയുന്നതിനിടെ ഭര്‍ത്താവ് ജീവനൊടുക്കി
കോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാര്‍ ആണ് മരിച്ചത്. ഭാര്യ തുളസിയെ ഇയാള്‍ കഴിഞ്ഞദിവസം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ പത്മകുമാറിനെ പോലീസ് തിരയുന്നതിനിടെയാണ് മുളന്തുരുത്തി ഒലിപ്പുറത്ത് റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് പത്മകുമാര്‍ വീട്ടില്‍ വെച്ച് ഭാര്യ തുളസിയെ വെട്ടി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് വീട്ടില്‍നിന്നും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഭാര്യയെ ആക്രമിച്ചതിന് പത്മകുമാറിനെതിരെ തലയോലപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. ഇതിനിടെയാണ് ഒലിപ്പുറത്ത് റെയില്‍വേ ട്രാക്കിന് സമീപം ഛിന്നഭിന്നമായ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. ആദ്യം ഇതാരുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പത്മകുമാര്‍ ആണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം മുളന്തുരുത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പത്മകുമാറിന്റെ ആക്രമണത്തില്‍ പരിക്കേറ്റ തുളസി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
Kerala
അത്രകണ്ട് മദ്യം ഓണത്തിന് മലയാളി കുടിച്ചിട്ടില്ല !
ഉത്രാട ദിനമായ തിങ്കളാഴ്ച മാത്രം ബിവറേജസ് ഔട്ടലറ്റുകൾ വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാള്‍ നാല് കോടിയുടെ അധിക വില്‍പന !! കഴിഞ്ഞ ദിവസം ഒട്ടുമിക്ക മാധ്യമങ്ങളിലും വന്നൊരു വാർത്തയാണ്. ബൈദിബൈ, കേരളത്തിൽ ഒരു ബിയറിന് വിലയെത്ര? ഒരു Budweiser Magnumന് ഔട്ലെറ്റിൽ 170 രൂപ, ബാറിൽ 250 രൂപ. അതായത് മൂന്നര കോടി ജനങ്ങളുള്ള കേരളത്തിലെ 20 ലക്ഷം പേര് ബാറിൽ പോയി ഈരണ്ട് ബിയർ അടിച്ചാൽ തന്നെ 100 കോടിയുടെ കച്ചവടം അടുപ്പിച്ചായി. (20 ലക്ഷം x 2 x 250 = 100 കോടി) അപ്പോൾ എങ്ങനെയാണ് ഈ 116 കോടി ഇത്ര വലിയ “സംഭവം” ആകുന്നത്? ഇതെങ്ങനെയാണ് “വൻ മദ്യ വില്പന” ആവുന്നത്? എന്തുമായി താരതമ്യം ചെയ്തിട്ടാണ് ഈ “വൻ” എന്ന ക്ലെയിം? ഒരു താരതമ്യത്തിന് വേണ്ടി സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ന്യൂഇയർ തലേന്ന് നടന്ന മദ്യ വില്പന എടുത്താൽ: തെലങ്കാന…
Read More » -
Kerala
മൃഗങ്ങളെയും ചേർത്തു പിടിക്കുന്ന കരുതലിന്‍റെ ഓണം;വ്യത്യസ്തതകളുടെ ഉറുമ്ബോണവും വാനരസദ്യയും
ഓണം എന്നത് കൂടിച്ചേരലുകളും പങ്കുവയ്ക്കലുകളുമാണ്.വിവിധ രീതികളും ആചാരങ്ങളും രുചികളും ഒപ്പം ഒന്നാകലിന്‍റെയും സന്തോഷം ഓരോ ഓണക്കാലവും മലയാളികള്‍ക്ക് സമ്മാനിക്കുന്നു. വ്യത്യസ്തങ്ങളായ ആചാരങ്ങളും രീതികളും നാടുമാറുന്നതനനുസരിച്ച് ഓണത്തിനും നമുക്ക് കാണാം. ഓണത്തിന് സദ്യ വിളമ്ബുമ്ബോള്‍ അതിതല്പം ചുറ്റുമുള്ളതിനും നീക്കി വയ്ക്കുന്ന ഒരു പതിവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? വീട്ടിലെ അരുമകളായ നായയെയും പൂച്ചയേയുമൊക്കെ നമുക്കൊപ്പം ഊട്ടുന്ന ഓണത്തിന് ഇവിടെ ഭക്ഷണം പങ്കുവയ്ക്കുന്നത് ഉറുമ്ബുകള്‍ക്കും വാനരന്മാര്‍ക്കുമാണ്. ഉറുമ്ബോണമെന്നും വാനരസദ്യയെന്നും വിളിക്കുന്ന ഈ ചടങ്ങുകള്‍ അതേസമയം കേരളത്തിലെല്ലായിടത്തും കാണാനാകില്ല. ഉറുമ്ബോണം തിരുവോണത്തിന് മനുഷ്യര്‍ സദിയ കഴിക്കുമ്ബോള്‍ അതിലല്പം ഉറുമ്ബുകള്‍ക്കും നല്കുന്ന ചടങ്ങാണ് ഉറുമ്ബോണം അഥവാ ഉറുമ്ബൂട്ട്. പല നാടുകളിലും പല തരത്തിലാണ് ഉറുമ്ബിനെ ഊട്ടുന്നത്. ചിലയിടത്ത് തിരുവോണം നാളില്‍ വൈകിട്ട് വീടിന്‍റെ പ്രധാന വാതിലിലും വീടിന്‍റെ നാലുമൂലയിലും വാഴയിലെ ഇട്ട് സദ്യ വിളമ്ബുകയും അതുപോലെ എണ്ണയില്‍ മുക്കിയെടുത്ത വിളക്കുതിരി അതിനരികില്‍ വെച്ച് കത്തിച്ച് ഉറുമ്ബുകളെ ക്ഷണിക്കുകയും ചെയ്യുന്ന രീതിയാണിത്. ചിലയിടങ്ങളില്‍ ഉറുമ്ബുകള്‍ക്കായി അരിവറുത്തതില്‍ ശര്‍ക്കരയും തേങ്ങാപീരയും ചേര്‍ത്തിളക്കി വാഴയിലയില്‍…
Read More » -
Kerala
മാവേലി വേഷത്തില്‍ അരങ്ങിലെത്തിയ വനിതാ നഴ്സിനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല
നീലേശ്വരം: മഹാബലി വേഷത്തെ പുതുമയാര്‍ന്ന രീതിയില്‍ അവതരിപ്പിച്ച് ആതുര സേവന മേഖലയിലെ മാലാഖ. നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും നടത്തിയ ഓണാഘോഷത്തിലാണ് വനിത നഴ്സ് മാവേലി വേഷത്തിലെത്തിയത്. താലൂക്ക് ആശുപത്രിയില്‍ സീനിയര്‍ നഴ്സിങ് ഓഫിസറായി സേവനം ചെയ്യുന്ന കാഞ്ഞങ്ങാട് ആവിക്കരയിലെ ഷീജയാണ് മഹാബലി വേഷത്തില്‍ തിളങ്ങിയത്. ആശുപത്രിയിലെ ഓണാഘോഷത്തില്‍ മാവേലി വേഷം ചെയ്യാൻ ഷീജ മുന്നോട്ട് വരുകയായിരുന്നു. വെട്ടിത്തിളങ്ങുന്ന വേഷഭൂഷാധികളോടൊപ്പം ആടയാഭരണങ്ങളുമായി കൊമ്ബൻ മീശയും ഓലക്കുടയുമായി വേഷ പ്രഛന്നയായെത്തിയ ഷീജയെ ആരും തിരിച്ചറിഞ്ഞില്ല. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് ഷീജ മടങ്ങിയതോടെയാണ് ആളുകൾക്ക് ആളെ പിടികിട്ടിയത്. മുമ്ബ് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ക്രിസ്മസ് ആഘോഷത്തില്‍ ക്രിസ്മസ് അപ്പൂപ്പൻ വേഷത്തില്‍ തിളങ്ങിയ പാരമ്ബര്യവുമായാണ് നീലേശ്വരം താലൂക്ക് ആശുപതിയിലും വേറിട്ട മാവേലി വേഷത്തില്‍ ആളുകളെ വിസ്മയിപ്പിച്ചത്.ഭര്‍ത്താവ് രവിചന്ദ്രൻ ടെലിഫോണ്‍ എക്സ്ചേഞ്ച് ജീവനക്കാരനാണ്. അമല്‍, ആദിത്യ എന്നിവര്‍ മക്കളാണ്.
Read More » -
India
ഭരണത്തിന്റെ കസേര ആടി തുടങ്ങി; ഗ്യാസ് വില കുറച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്
ന്യൂഡൽഹി:ഇന്ത്യയില്‍ ഭരണത്തിന്റെ കസേര ആടി തുടങ്ങിയെന്ന മോദി സര്‍ക്കാരിന്റെ തീരിച്ചറിവാണ് പെട്ടെന്നുള്ള ഗ്യാസ് വില കുറയ്ക്കലിന് പിന്നിലെന്ന് കോണ്‍ഗ്രസ്. വില കുറക്കാനുള്ള തീരുമാനത്തിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് ഉള്ളതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കര്‍ണാടക മോഡല്‍ പ്രഖ്യാപനങ്ങളും, രാജ്യത്തെ പ്രതിപക്ഷ ഐക്യ സഖ്യമായ ഇന്‍ഡ്യ യുടെ സമ്മര്‍ദ്ദവുമാണ് വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിച്ചതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ ഏകദേശം 200 രൂപയോളം കുറവ് വരുത്താന്‍ ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് 200 രൂപ കൂടി സബ്‌സിഡി നല്‍കി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.സിലിണ്ടര്‍ വില കുറക്കാനുള്ള തീരുമാനം കന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് മാധ്യമങ്ങളെ അറിയിച്ചത്.
Read More »