IndiaNEWS

ഭരണത്തിന്റെ കസേര ആടി തുടങ്ങി; ഗ്യാസ് വില കുറച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്

ന്യൂഡൽഹി:ഇന്ത്യയില്‍ ഭരണത്തിന്റെ കസേര ആടി തുടങ്ങിയെന്ന മോദി സര്‍ക്കാരിന്റെ തീരിച്ചറിവാണ് പെട്ടെന്നുള്ള ഗ്യാസ് വില കുറയ്ക്കലിന് പിന്നിലെന്ന് കോണ്‍ഗ്രസ്. വില കുറക്കാനുള്ള തീരുമാനത്തിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് ഉള്ളതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

കര്‍ണാടക മോഡല്‍ പ്രഖ്യാപനങ്ങളും, രാജ്യത്തെ പ്രതിപക്ഷ ഐക്യ സഖ്യമായ ഇന്‍ഡ്യ യുടെ സമ്മര്‍ദ്ദവുമാണ് വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിച്ചതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ ഏകദേശം 200 രൂപയോളം കുറവ് വരുത്താന്‍ ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് 200 രൂപ കൂടി സബ്‌സിഡി നല്‍കി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.സിലിണ്ടര്‍ വില കുറക്കാനുള്ള തീരുമാനം കന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് മാധ്യമങ്ങളെ അറിയിച്ചത്.

Back to top button
error: