Month: August 2023
-
Kerala
ആലപ്പുഴയിൽ ശക്തമായ കാറ്റും മഴയും; മരം വീണ് വീട് തകര്‍ന്നു
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു.ആലപ്പുഴ റെയിൽവേ സ്റ്റേഷന്‍ വാര്‍ഡില്‍ തേക്കേവീട്ടില്‍ യശോദയുടെ വീടാണ് ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് തകര്‍ന്നത്. ഇന്നലെ രാത്രിയാണ് സംഭവം.യശോദയും മകന്‍ സന്തോഷും കുടുംബവും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ടു. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. വീട് പൂര്‍ണമായും തകര്‍ന്നു. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന യശോദയുടെ മകന്‍ സന്തോഷിന്റെ ബൈക്കും തകര്‍ന്നിട്ടുണ്ട്.
Read More » -
Crime
ഡല്‍ഹിയെ നടുക്കി വീണ്ടും അരുംകൊല; ആമസോണ്‍ മാനേജര്‍ മരിച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി അരുംകൊല. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയാണ് അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണില്‍ മാനേജരായ ഹര്‍പ്രീത് ഗില്‍(36) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ഗോവിന്ദ് സിങ്ങിനും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം എല്‍.എന്‍.ജി.പി. ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി ഭജന്‍പുരയില്‍ സുഭാഷ് വിഹാറിന് സമീപമാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഹര്‍പ്രീതും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അഞ്ചംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. തലയ്ക്ക് വെടിയേറ്റ ഹര്‍പ്രീത് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സുഹൃത്തായ ഗോവിന്ദിന് വലതുചെവിയിലാണ് വെടിയേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് പോലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Read More » -
Kerala
മന്ത്രിമാരെ വേദിയിലിരുത്തി കര്‍ഷക പ്രശ്‌നങ്ങള്‍ തുറന്നടിച്ച് ജയസൂര്യ; അളക്കാന്‍ ആള് വരുമെന്ന് പ്രതിപക്ഷം
കൊച്ചി: കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവര്‍ വേദിയിലിരിക്കെ, സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ ജയസൂര്യ. കര്‍ഷകര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ വിവരിച്ചാണ് ജയസൂര്യ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമര്‍ശനം. ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണു തന്നെക്കൊണ്ട് ഇതു പറയിപ്പിച്ചതെന്നും ജയസൂര്യ വ്യക്തമാക്കി. കളമശേരി കാര്‍ഷികോത്സവ വേദിയിലെ നടന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അതേസമയം, ജയസൂര്യയുടെ വീട്ടില്‍ ഉടന്‍ സ്ഥലം അളക്കാന്‍ ആളെത്തുമെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ‘സ്ഥലം അളക്കണ്ടേല്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണ’മെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും ‘ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാന്‍ തീരുമാനിച്ചിട്ടുണ്ട്’ എന്ന് വി.ടി.ബല്‍റാമും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജയസൂര്യയുടെ പ്രസംഗത്തില്‍നിന്ന്: രണ്ടാമത്തെ ഒരു കാര്യം എന്തെന്നാല്‍, കൃഷിക്കാര്‍…
Read More » -
India
ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം കണ്ടെത്തി; ഹൈഡ്രജനായി പരിശോധന തുടര്‍ന്ന് ചന്ദ്രയാന്‍
ബംഗളൂരു: ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറാണ് ചന്ദ്രനില്‍ സള്‍ഫറിന്റെ സന്നിധ്യം കണ്ടെത്തിയത്. പ്രഗ്യാന്‍ റോവറിലുള്ള ലേസര്‍ ഇന്‍ഡസ്ഡ് ബ്രേക്സൗണ്‍ സ്പെക്ട്രോസ്‌കോപ് (എല്‍ഐബിഎസ്) എന്ന ഉപകരണം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ചന്ദ്രോപരിതലത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം അസന്ദിഗ്ധമായി സ്ഥിരീകരിച്ചുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. കൂടുതല്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ തുടരുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രോപരിതലത്തില്‍ അലുമിനിയം, കാല്‍സ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്‌നീഷ്യം, ഒക്സിജന്‍ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും വെളിപ്പെട്ടിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ പറഞ്ഞു. ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച് പരിശോധനകള്‍ നടന്നുവരികയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ആഗസ്റ്റ് 23നാണ് ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്.
Read More » -
NEWS
റഷ്യയ്‌ക്കെതിരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; നാല് വിമാനങ്ങള്‍ കത്തി
മോസ്‌കോ: റഷ്യയ്ക്ക് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. സ്‌കോഫ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ നാല് യാത്രാവിമാനങ്ങള്‍ കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ആളപായമില്ലെന്ന് റഷ്യ അറിയിച്ചു. നാല് ഇല്യൂഷിന്‍ 76 വിമാനങ്ങള്‍ക്കാണ് ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടം നേരിട്ടത്. ഇതില്‍ രണ്ട് വിമാനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. തിരിച്ചടിക്ക് റഷ്യ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച റഷ്യയിലെ ബെല്‍ഗരത്ത് പ്രദേശത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തോട് പ്രതികരിക്കാന്‍ യുക്രൈന്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍, യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രദേശങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനിവാര്യമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്‌കി മുമ്പ് പറഞ്ഞിരുന്നു. ഇത് തികച്ചും ന്യായമായ പ്രക്രിയയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. The #Russian Ministry of Defense repels a drone attack at the airport in #Pskov. Preliminarily, there are no casualties, the scale of destruction is being specified, said…
Read More » -
NEWS
കിസ്സിങ് ഈസ് ഇന്‍ജൂസിയസ് ടു ഹെല്‍ത്ത്; കാമുകിയെ 10 മിനിറ്റ് തുടര്‍ച്ചയായി ചുംബിച്ച യുവാവിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു!
ബെയ്ജിങ്: കാമുകിയെ തുടര്‍ച്ചയായി പത്തു മിനിറ്റ് ചുംബിച്ച യുവാവിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ വെസ്റ്റ് ലേക്കില്‍ നടന്ന സംഭവം സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്ത്. ചൈനയില്‍ പ്രണയദിനമായി ആഘോഷിക്കുന്ന ഓഗസ്റ്റ് 22നു കമിതാക്കള്‍ ചുംബിക്കുന്നതിനിടെ കാമുകനു ചെവിയില്‍ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ചെവിക്കല്ലില്‍ സുഷിരങ്ങളുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പൂര്‍ണമായി സുഖം പ്രാപിക്കാന്‍ രണ്ടു മാസമെടുക്കുമെന്നാണ് വിവരം. ചുംബിക്കുന്നതിനിടെ ചെവിക്കുള്ളിലെ വായു മര്‍ദത്തില്‍ പെട്ടെന്നുണ്ടായ മാറ്റമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിനു കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാത്രമല്ല, പങ്കാളിയുടെ ശ്വാസോച്ഛ്വാസത്തിലെ വ്യതിയാനവും കാരണമായി. ഇത്തരമൊരു സംഭവം ഇതാദ്യമല്ലെന്നാണ് ചൈനീസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2008ല്‍ ദക്ഷിണ ചൈനയില്‍ നിന്നുള്ള യുവതിക്ക് ചുംബനത്തിനിടെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ചുംബനത്തിനിടെ കാമുകന്റെ കേള്‍ശക്തി നഷ്ടപ്പെട്ട വാര്‍ത്ത ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയ്ക്കു വഴിവച്ചു. ചൈനീസ് സമൂഹമാധ്യമമായ ഡൗയിനില്‍ മാത്രം ഈ വാര്‍ത്തയ്ക്ക് പത്തു ലക്ഷത്തിലധികം…
Read More » -
India
വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000; കര്‍ണാടകയില്‍ ‘ഗൃഹ ലക്ഷ്മി’ ഇന്ന് ആരംഭിക്കും
ബംഗളൂരു: കര്‍ണാടകയില്‍ ഒരു കോടിയിലേറെ വീട്ടമ്മമാരെ ഉള്‍പ്പെടുത്തി പ്രതിമാസം 2000 രൂപ നല്‍കുന്ന ‘ഗൃഹലക്ഷ്മി’ പദ്ധതിക്ക് ഇന്ന് മൈസൂരില്‍ തുടക്കമാകും. ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ചൊവ്വാഴ്ച മൈസൂരുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും. നടപ്പ് സാമ്ബത്തിക വര്‍ഷം ‘ഗൃഹ ലക്ഷ്മി’ പദ്ധതിക്കായി 17,500 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ‘ഗൃഹ ലക്ഷ്മി’ പദ്ധതി. പദ്ധതി തുടക്കം കുറിക്കുന്ന ചടങ്ങില്‍ ഒരു ലക്ഷത്തോളം പേര്‍ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ‘യുവ നിധി’ പദ്ധതിയും നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.
Read More » -
India
”എന്തുകൊണ്ടാണ് നിങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകാത്തത്?” അധ്യാപിക വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ കേസ്
ന്യൂഡല്‍ഹി: അധ്യാപിക വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും വിഭജന സമയത്ത് തങ്ങളുടെ കുടുംബം പാകിസ്ഥാനിലേക്ക് പോകാതിരുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചുവെന്നും കാട്ടി ഡല്‍ഹി സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികളുടെ പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ 7 വയസ്സുകാരനായ വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തില്‍ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണു വിദ്യാര്‍ഥികളോടു വര്‍ഗീയ പരാമര്‍ശം നടത്തിയതായി കാട്ടി അധ്യാപികയ്‌ക്കെതിരെ ഡല്‍ഹിയിലെ സ്‌കൂളില്‍നിന്നു പരാതിയുയര്‍ന്നത്. ഗാന്ധിനഗറിലെ സര്‍ക്കാര്‍ സര്‍വോദയ ബാല വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപികയായ ഹേമ ഗുലാത്തിക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. വിദ്യാര്‍ഥികളിലൊരാളുടെ പരാതിപ്രകാരം ബുധനാഴ്ചയാണ് ഹേമ ഗുലാത്തി വര്‍ഗീയ പരാമര്‍ശം നടത്തിയത്. ”വിഭജന സമയത്ത് നിങ്ങള്‍ പാക്കിസ്ഥാനിലേക്കു പോയിട്ടില്ല. നിങ്ങള്‍ ഇന്ത്യയില്‍ താമസിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ നിങ്ങള്‍ക്ക് ഒരു സംഭാവനയും ഇല്ല,” അധ്യാപികയെ ഉദ്ധരിച്ച് പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണു പരാതി നല്‍കിയതെന്ന് പകര്‍പ്പ് വ്യക്തമാക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ സ്‌കൂളില്‍ കലഹത്തിന് ഇടയാക്കുമെന്നും…
Read More » -
Kerala
കൊല്ലത്ത് ദമ്ബതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: ദമ്ബതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ മഠത്തില്‍ കാരായ്മക്കിടങ്ങില്‍ വീട്ടില്‍ ഉദയന്‍ (45), ഭാര്യ സുധ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയാണ് ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. മക്കളാണ് വിവരം പുറത്ത് അറിയിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഓച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്ബത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
Read More » -
Crime
പണം കടംവാങ്ങിയതിനെച്ചൊല്ലി തര്‍ക്കം; യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് കീറി
കൊച്ചി: പണം കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് കീറിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. പടമുകള്‍ കുരീക്കോട് വീട്ടില്‍ നാദിര്‍ഷ (24), പടമുകള്‍ പള്ളിപ്പറമ്പില്‍ വീട്ടില്‍ അബിനാസ് (23) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍റാസിക് ആശുപത്രിയിലാണ്. പടമുകള്‍ പാലച്ചുവട് ജങ്ഷന് സമീപം നില്‍ക്കുകയായിരുന്ന അബ്ദുല്‍റാസികിനെ ഓട്ടോറിക്ഷയിലെത്തിയാണ് പ്രതികള്‍ ആക്രമിച്ചത്. കല്ലുകൊണ്ട് തലയില്‍ ഇടിക്കുകയും പിന്നീട് കഴുത്തില്‍ ചുറ്റിപ്പിടിച്ച് ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളായ നാദിര്‍ഷയും അബിനാസും മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തൃക്കാക്കര സി.ഐ. ആര്‍. ഷാബു പറഞ്ഞു. ഇവര്‍ക്കെതിരേ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Read More »