CrimeNEWS

വിക്രം ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഡിസൈനറെന്ന് അവകാശവാദം, അഭിമുഖം; ഗുജറാത്തില്‍ ‘വ്യാജ ശാസ്ത്രജ്ഞന്‍’ അറസ്റ്റില്‍

അഹമ്മദാബാദ്: ചാന്ദ്രയാന്‍ 3-ന്റെ വിജകരമായ ദൗത്യത്തിന് പിന്നാലെ ചന്ദ്രയാന്‍ 3-ലെ ലാന്‍ഡര്‍ മോഡ്യൂള്‍ താനാണ് രൂപകല്‍പന ചെയ്തതെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നയാള്‍ ഗുജറാത്തില്‍ അറസ്റ്റില്‍. മിതുല്‍ ത്രിവേദി എന്ന വ്യാജ ശാസ്ത്രജ്ഞനെയാണ് സൂറത്ത് സിറ്റി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

ഐ.എസ്.ആര്‍.ഒയുടെ എന്‍ഷ്യന്റ് സയന്‍സ് ആപ്ലിക്കേഷന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് ചെയര്‍മാനാണ് താന്‍ എന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.

Signature-ad

ഓഗസ്റ്റ് 23-ന് വിക്രം ലാന്‍ഡറിന്റെ വിജയകരമായ ലാന്‍ഡിങ്ങിന് പിന്നാലെയാണ് ഇയാള്‍ അവകാശവാദവുമായി രംഗത്തെത്തിയത്. ചന്ദ്രയാന്‍ 3ന്റെ ചന്ദ്രനിലെ ലാന്‍ഡിങ്ങിന് പിന്നാലെ വിവിധ പ്രാദേശിക മാധ്യമങ്ങള്‍ക്ക് ഇയാള്‍ അഭിമുഖം നല്‍കുകയും ചെയ്തിരുന്നു. ഐ.എസ്.ആര്‍.ഒയില്‍ ശാസ്ത്രജ്ഞനാണ് എന്ന് തെളിയിക്കാന്‍ വേണ്ടി ഇയാള്‍ വ്യാജരേഖകളും ഉണ്ടാക്കിയിരുന്നു. 2022 ഫെബ്രുവരി 26നാണ് തനിക്ക് ഐ.എസ്.ആര്‍.ഒയില്‍ നിന്ന് നിയമന കത്ത് ലഭിച്ചത് എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

പ്രാദേശിക മാധ്യമങ്ങളില്‍ അഭിമുഖം വന്നതോടെ ഇയാളെക്കുറിച്ച് പരാതി ഉയരുകയും പോലീസ് വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തില്‍ ഇയാള്‍ക്ക് ചന്ദ്രയാന്‍ 3 മിഷനുമായി യാതൊരു ബന്ധവുമില്ലെന്നും ഐ.എസ്.ആര്‍.ഒ. ജീവനക്കാരനാണെന്ന അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞുവെന്നും പോലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഐ.എസ്.ആര്‍.ഒയുടെ അടുത്ത പദ്ധതിയായ ‘മെര്‍ക്കുറി ഫോഴ്‌സ് ഇന്‍ സ്‌പെയ്‌സി’ലെ റിസേര്‍ച്ച് അംഗമാണെന്ന രേഖകളും ഇയാള്‍ വ്യാജമായി നിര്‍മ്മിച്ചിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: