KeralaNEWS

തട്ടിപ്പുകാര്‍ ചേര്‍ന്ന ഇന്ത്യ മുന്നണിയ്ക്ക് പുതുപ്പള്ളിയില്‍ ഒരു സ്ഥാനാര്‍ത്ഥി പോരേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കോട്ടയം:പുതുപ്പള്ളിയില്‍ എല്‍ഡിഎഫും യുഡിഎഫും രണ്ടായി മത്സരിയ്ക്കുന്നതിനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.തട്ടിപ്പുകാര്‍ ചേര്‍ന്ന ഇന്ത്യ മുന്നണിയ്ക്ക് പുതുപ്പള്ളിയില്‍ ഒരു സ്ഥാനാര്‍ത്ഥി പോരേയെന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം.

എല്ലാ കാര്യങ്ങളിലും യുഡിഎഫിനും, എല്‍ഡിഎഫിനും ഒരേ നിലപാടാണുള്ളത്. ഗണപതി നിന്ദയുടെ കാര്യത്തിലും മാസപ്പടി വാങ്ങിയതിലും ബിജെപിയെ എതിര്‍ക്കുന്നതിലുമെല്ലാം ഇവര്‍ രണ്ട് കൂട്ടരും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. എങ്കില്‍പ്പിന്നെ ഇരുമുന്നണികള്‍ക്കും പുതുപ്പള്ളിയില്‍ ഒരാളെ നിര്‍ത്തിയാല്‍ പോരേയെന്നും, എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

Signature-ad

അതേസമയം ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ലിജിൻ ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന.ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻ ലാല്‍.

രാവിലെ തൃശൂരിൽ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗത്തിലും മുൻ ജില്ല അധ്യക്ഷൻ എൻ ഹരിയുടെ പേരാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ മത്സരിക്കാൻ തയാറല്ലെന്ന നിലപാട് എൻ ഹരി സ്വീകരിച്ചതോടെയാണ് മറ്റ് പേരുകള്‍ ചര്‍ച്ചയായത്.ഇതേത്തുടർന്ന് ബിജെപി നേതൃയോഗം നടക്കുന്ന തൃശൂരിലേക്ക് ലിജിൻ ലാലിനെ വിളിച്ചു വരുത്തിയിരുന്നു.

Back to top button
error: