IndiaNEWS

മംഗലാപുരത്ത് കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ്.ആനന്ദിനെതിരെ വാട്സ്‌ആപ് സ്റ്റാറ്റസിട്ട വനിത പൊലീസിന് സസ്പെൻഷൻ 

മംഗലാപുരം:കഡൂർ മണ്ഡലം കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ്.ആനന്ദിനെതിരെ വാട്സ്‌ആപ് സ്റ്റാറ്റസിട്ട വനിത പൊലീസിന് സസ്പെൻഷൻ.തരികെരെ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കെ.ലതക്കെതിരെയാണ് ചിക്കമംഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്തിന്റെ നടപടി.
കടുര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ലതയെ ഈയിടെയാണ് തരികെരെയിലേക്ക് സ്ഥലം മാറ്റിയത്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഹെല്‍മറ്റ് ധരിക്കാത്ത ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താൻ പിഴ ചുമത്തിയതിന് എം.എല്‍.എയുടെ പ്രതികാരമാണ് സ്ഥലം മാറ്റം എന്നാണ് ലതയുടെ ആരോപണം. ഇക്കാര്യം പറഞ്ഞ് എം.എല്‍.എയുടെ വീട്ടില്‍ ചെന്ന് പ്രതിഷേധിച്ചതിന് പിറകെയായിരുന്നു വാട്സ്‌ആപ് സ്റ്റാറ്റസ്.

ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് അച്ചടക്ക നടപടി.പൊലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ബി.ജെ.പി നേതാക്കള്‍ക്ക് മേല്‍ക്കോയ്മ ഉണ്ടായിരുന്ന ചിക്കമംഗളൂരു ജില്ലയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവൻ സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരിയിരുന്നു.

Back to top button
error: