Month: August 2023
-
Kerala
വികസന സംവാദത്തിന് വെല്ലുവിളിച്ച് ജെയ്ക്, വികസനം ഇല്ലെങ്കില്‍ ഇത്രകാലം ജയിക്കുമായിരുന്നോയെന്ന് ചാണ്ടി ഉമ്മന്‍; പുതുപ്പള്ളിയില്‍ പോരാട്ടം ചൂടുപിടിക്കുന്നു
കോട്ടയം: പുതുപ്പള്ളിയില്‍ പോരാട്ടം സജീവമാക്കി ഇടതു വലതു മുന്നണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഇന്ന് വീടുകള്‍ കയറിയുള്ള പ്രചാരണം തുടങ്ങും. ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ മണ്ഡല പര്യടനം ഇന്നും തുടരും. ബിജെപി സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിക്കുന്നതോടെ മത്സരചിത്രം തെളിയും. പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ചയാകണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് അഭിപ്രായപ്പെട്ടു. വികസനവും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും ഉന്നയിച്ച് സംവാദത്തിന് യുഡിഎഫ് തയ്യാറാണോയെന്നും ജെയ്ക് സി തോമസ് ചോദിച്ചു. സമയവും സ്ഥലവും യുഡിഎഫിന് നിശ്ചയിക്കാം. ഉമ്മന്‍ചാണ്ടിയുടെ സ്‌കൂള്‍ മൂന്നു നിലയാക്കാന്‍ പിണറായി വിജയന്‍ വേണ്ടി വന്നുവെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു. എന്നാല്‍ ജെയ്കിന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും രംഗത്തെത്തി. വികസനം ഇല്ലെങ്കില്‍ ഇത്രയും കാലം ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ വിജയിപ്പിക്കുമായിരുന്നോയെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടിക്ക് സംസാരം കുറവാണ്. പ്രവൃത്തിയിലായിരുന്നു വിശ്വാസം. എല്‍ഡിഎഫ് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുകയാണ്. വളരെ പോസിറ്റീവ് ആയ ട്രെന്‍ഡ് ആണ് പുതുപ്പള്ളിയിലെ…
Read More » -
India
കേന്ദ്ര സര്‍വീസില്‍ സ്റ്റെനോഗ്രാഫര്‍ ആകാം;1207 ഒഴിവുകൾ
കേന്ദ്രസർവീസിൽ സ്റ്റെനോഗ്രാഫര്‍ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് സി വിഭാഗത്തില്‍ 93 ഒഴിവുകളും ഗ്രേഡ് ഡി വിഭാഗത്തില്‍ 1114 ഒഴിവുകളുമുണ്ട്. വിജ്ഞാപനം https://ssc.nic.inല്‍. യോഗ്യത: പ്ലസ്ടു/തത്തുല്യം. സ്റ്റെനോഗ്രാഫിയില്‍ പ്രാവീണ്യമുണ്ടാകണം. പ്രായം: ഗ്രേഡ് സി 18-30. ഗ്രേഡ് ഡി 18 -27. നിയമാനുസൃത ഇളവുണ്ട്. ഓഗസ്റ്റ് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒക്ടോബറില്‍ ദേശീയതലത്തില്‍ നടത്തുന്ന കമ്ബ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയുടെയും തുടര്‍ന്ന് നടത്തുന്ന സ്റ്റെനോഗ്രാഫി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ പരീക്ഷ കേന്ദ്രങ്ങളാണ്.
Read More » -
Kerala
50 ഗ്രാം സ്വർണവുമായി രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
ആലപ്പുഴ: ആള്‍താമസം ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍.രാജസ്ഥാൻ സ്വദേശി അബ്ദുള്‍ ഷഫീക്കുള്ളിനെയാണ് 50 ഗ്രാം സ്വർണവുമായി ചേപ്പാട് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ചേപ്പാട് വലിയകുഴി റെജി വില്ലയില്‍ മോഷണം നടത്തവേയാണ്കരീലക്കുളങ്ങര പോലീസ് ഇയാളെ പിടികൂടിയത്. പകല്‍ സമയങ്ങളില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന വാഹനത്തില്‍ കറങ്ങി നടന്ന് ആള്‍താമസമില്ലാത്ത വീടുകളുടെ പൂട്ട് കുത്തിതുറന്ന് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ആറ് മണിയോടെ മോഷണം നടത്തിയ പ്രതി അടുക്കളവാതില്‍ കുത്തിതുറന്ന് അകത്ത് കടന്ന് മോഷണ ശ്രമം നടത്തവേ നാട്ടുകാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More » -
Kerala
നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ പീരുമേട് സ്വദേശി പുന്നമടക്കായലില്‍ വീണു മരിച്ചു
ആലപ്പുഴ:നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ പീരുമേട് സ്വദേശി പുന്നമടക്കായലില്‍ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപാറ നീരൊഴുക്കില്‍ വീട്ടില്‍ ശശിയുടെ മകന്‍ എസ്. രഞ്ജിത്താണ് (24) മരിച്ചത്. സ്റ്റാര്‍ട്ടിങ് പോയിന്റില്‍ ബോട്ട് ജെട്ടിക്കു സമീപം ഇന്നലെ വൈകിട്ട് 3.40ന് ആയിരുന്നു അപകടം സംഭവിച്ചത്. മത്സര വള്ളംകളി നടക്കുന്നതിനിടെ ആവേശത്തില്‍ കായലിലേക്കു ചാടിയിറങ്ങുകയായിരുന്നു.മുങ്ങിപ്പോയ രഞ്ജിത്തിനെ അഗ്‌നിരക്ഷാസേന ചേര്‍ത്തല സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫിസറും സ്‌കൂബ അംഗവുമായ ആര്‍.മധുവും തകഴി സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവര്‍ യു.സുമേഷും ചേര്‍ന്നു മുങ്ങിയെടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജ്യേഷ്ഠനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണു രഞ്ജിത്ത് വള്ളംകളി കാണാനെത്തിയത്. കുമളിയിലെ സ്വകാര്യ കലാകേന്ദ്രത്തില്‍ കഥകളി നടനാണ്. മാതാവ്: ഗിരിജ. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും.
Read More » -
Kerala
വെള്ളനാട് – കട്ടപ്പന; തലസ്ഥാന നഗരിയിൽ നിന്നും വാഗമണ്ണിലേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സർവീസ്
തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ട – ഈരാറ്റുപേട്ട – വാഗമൺ വഴി കട്ടപ്പനയിലേക്ക് കെഎസ്ആർടിസി സർവീസ്.വെള്ളനാട് ഡിപ്പോയുടേതാണ് സർവീസ്. വെള്ളനാട് നിന്നും മുണ്ടേല – നെടുമങ്ങാട് – പാലോട് – മടത്തറ – ചണ്ണപ്പേട്ട – പുനലൂർ – പത്തനംതിട്ട – എരുമേലി – ഈരാറ്റുപേട്ട – വാഗമൺ വഴിയാണ് കട്ടപ്പനയിൽ എത്തുക. ■ 05.50AM വെള്ളനാട് ■ 06.05AM നെടുമങ്ങാട് ■ 06.35AM പാലോട് ■ 08.10AM പുനലൂർ ■ 09.20AM പത്തനംതിട്ട ■ 10.45AM എരുമേലി ■ 11.45AM ഈരാറ്റുപേട്ട ■ 12.35PM വാഗമൺ ■ 02:05PM കട്ടപ്പന ■□□□■ കട്ടപ്പന-വെള്ളനാട് ( വാഗമൺ – ഈരാറ്റുപേട്ട – എരുമേലി – പത്തനംതിട്ട – കൊട്ടാരക്കര – കിളിമാനൂർ – തിരുവനന്തപുരം – കാട്ടാക്കട വഴി) ■ 04.30PM കട്ടപ്പന ■ 06.00PM വാഗമൺ ■ 06.55PM ഈരാറ്റുപേട്ട ■ 07.55PM എരുമേലി ■ 08.30PM റാന്നി ■ 09.00-20PM…
Read More » -
Kerala
കൊച്ചി — ബംഗളൂരു വ്യവസായ ഇടനാഴി; കഞ്ചിക്കോട് 1223.8 ഏക്കർ ഏറ്റെടുത്തു
പാലക്കാട്:കൊച്ചി — ബംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രവര്‍ത്തനം അതിവേഗത്തിൽ.പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ആവശ്യമായ 1774.5 ഏക്കറില്‍ 1223.8ഉം ഏറ്റെടുത്തു.ഭൂമി വിട്ടുനല്‍കിയ 1131 പേരില്‍ 783 പേര്‍ക്ക് 1323.59 കോടി രൂപ നഷ്ടപരിഹാരവും നല്‍കി. ബാക്കിയുള്ളവര്‍ക്കായി 500 കോടി കൂടി വേണ്ടിവരും. കൊച്ചി അയ്യമ്ബുഴയില്‍ 850 കോടി രൂപ ചെലവില്‍ 358 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്. കിഫ്ബി മുഖേനയാണ് തുക നല്‍കുന്നത്.ഈ വര്‍ഷം അവസാനത്തോടെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതമാണ് ഓഹരി. പാലക്കാട്, ഇന്റഗ്രേറ്റഡ് മാനുഫാക്ച്ചറിങ് ക്ലസ്റ്ററും (ഐഎംസി) കൊച്ചിയില്‍ കൊച്ചി ഗ്ലോബല്‍ ഇൻഡസ്ട്രീസ് ഫിനാൻസ് ആൻഡ് ട്രേഡ് (ജിഐഎഫ്റ്റി) സിറ്റിയുമാണ് ഉയരുക. ചെന്നൈ–- ബംഗളൂരു വ്യവസായ ഇടനാഴി കോയമ്ബത്തൂര്‍ വഴി കേരളത്തിലേക്ക് ദീര്‍ഘിപ്പിച്ചാണ് 3,600 കോടിയുടെ പദ്ധതി. 10,000 കോടിയുടെ നിക്ഷേപവും 10,000 തൊഴിലവസരവും പ്രതീക്ഷിക്കുന്നതാണ് പദ്ധതി. ദേശീയപാതയോട് ചേര്‍ന്ന വ്യവസായ പാര്‍ക്കില്‍ ഭക്ഷ്യസംസ്കരണം, ഇലക്‌ട്രോണിക്, ഐടി, പരമ്ബരാഗത ഉല്‍പ്പന്നം…
Read More » -
India
വാരണാസിയിലെ ഗാന്ധിയൻ കേന്ദ്രം ഇടിച്ചുനിരത്തി യോഗി സര്‍ക്കാര്‍
ലക്നൗ:വാരണാസിയിലെ രാജ്ഘട്ടിലുള്ള ഗാന്ധിയൻ കേന്ദ്രമായ സര്‍വ സേവാ സംഘ് മന്ദിരം ഇടിച്ചുനിരത്തി യോഗി സര്‍ക്കാര്‍.ഇന്നലെ രാവിലെ ഏഴോടെ ആറു ബുള്‍ഡോസറുകളുമായെത്തിയാണ് ജില്ലാ ഭരണകൂടം മന്ദിരം ഇടിച്ചുനിരപ്പാക്കിയത്. സ്ഥാപനത്തിലെ ഗാന്ധിയൻ ഗ്രന്ഥങ്ങളടക്കമുള്ള നൂറുകണക്കിനു പുസ്തകങ്ങള്‍ വാരിവലിച്ചെറിഞ്ഞശേഷമായിരുന്നു പൊളിച്ചുനീക്കല്‍.പ്രതിഷേധിക്കാനെത്തിയ മലയാളിവൈദികനടക്കം പത്തു ഗാന്ധിയന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഐഎംഎസ് സന്യാസസമൂഹാംഗവും മലയാളിയുമായ ഫാ. ആനന്ദ് മാത്യുവാണ് അറസ്റ്റിലായ വൈദികൻ. വാരണാസി വിശ്വജ്യോതി കമ്മ്യൂണിക്കേഷൻ സെന്‍റര്‍ ഡയറക്‌ടറായ ഫാ. ആനന്ദ് മേഖലയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകൻകൂടിയാണ്. മഹാത്മാഗാന്ധിയുടെ ആശയങ്ങളും തത്ത്വചിന്തകളും പ്രചരിപ്പിക്കുന്നതിനായി സ്വാതന്ത്ര്യ സമര സേനാനി ആചാര്യ വിനോബ ഭാവെ 1948ല്‍ സ്ഥാപിച്ച , രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയാണ് അഖില ഭാരതീയ സര്‍വ സേവാ സംഘം.
Read More » -
NEWS
ലക്ഷാധിപതിയായി ബംഗാളിലേക്ക് പറന്ന് ബിർഷു; സഹായമൊരുക്കി തമ്പാനൂർ പോലീസ്
തിരുവനന്തപുരം:ജോലി ചെയ്തു കുടുംബം പുലർത്താൻ കേരളത്തിൽ എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ബിർഷു റാബ ലോട്ടറി അടിച്ച തുകയുമായി വിമാനത്തിൽ നാട്ടിൽ പറന്നിറങ്ങി. സിനിമയിലെ ഹീറോയെ പോലെ നാട്ടിൽ പറന്നിറങ്ങാൻ ബിർഷു റാബയെ സഹായിച്ചത് തമ്പാനൂർ പോലീസാണ്. കുറച്ച് ദിവസം മുൻപ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ ബിർഷു റാബയ്ക്ക് ലഭിച്ചിരുന്നു. കോടിപതിയായതോടെ സുരക്ഷ തേടി തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ബിർഷു റാബ എത്തിയത് അന്ന് വാർത്തയായിരുന്നു. ഇതോടെ ഇദ്ദേഹത്തിന്റെ സംരക്ഷണം പൊലീസ് ഏറ്റെടുത്തു. ലൂലുമാളിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് പൊലീസ് ഇടപെട്ട് അക്കൗണ്ട് എടുത്ത് നൽകി. കഴിഞ്ഞ ദിവസം ലോട്ടറി അടിച്ച തുകയിൽ നികുതി പണം കുറവ് ചെയ്തുള്ള 66 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി. തുടർന്ന് പൊലീസ് ഇടപെട്ട് വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയായിരുന്നു. സുരക്ഷിതമായി നാട്ടിലെത്തിയെന്നും ബന്ധുക്കൾക്ക് ഒപ്പം സുഖമായി ഇരിക്കുന്നതായും ബിർഷു റാബ പൊലീസിനെ അറിയിച്ചു. തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ…
Read More » -
Health
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സവോള
സവോള ഇല്ലാത്ത അടുക്കള കാണില്ല.എന്നാൽ സവോളയുടെ ഗുണം നമുക്കൊട്ട് അറിയത്തുമില്ല.കറികൾക്ക് കൊഴുപ്പും രുചിയും കൂട്ടാനാണ് നമ്മൾ കൂടുതലായും സവോള ഉപയോഗിക്കുന്നത്.എന്നാൽ അറിയുക,ആന്റിഓക്‌സിഡന്റുകളും സംയുക്തങ്ങളും സവാളയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയുകയും ട്രൈഗ്ലിസറൈഡ്, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡ് ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററിയും ആയ ക്വെര്‍സെറ്റിൻ വലിയ അളവില്‍ സവോളയില്‍ അടങ്ങിയിട്ടുണ്ട്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള 54 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ പ്രതിദിനം 80-120 ഗ്രാം സവോള കഴിച്ചത് മൊത്തത്തിലുള്ളതും എല്‍ഡിഎല്‍ (മോശം) കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കുന്നതായി കണ്ടെത്തി. ഉള്ളി, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറികള്‍ ആമാശയം, വൻകുടല്‍ കാൻസറുകള്‍ ഉള്‍പ്പെടെയുള്ള ചിലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കും. സവോളയിലെ സള്‍ഫര്‍ അടങ്ങിയ സംയുക്തമായ ഉള്ളിൻ എ, ട്യൂമര്‍ വികസനം കുറയ്ക്കാനും അണ്ഡാശയ ക്യാൻസറിന്റെ ഉറവിടം മന്ദഗതിയിലാക്കാനും സഹായിക്കും. സവോളയില്‍ ഫിസെറ്റിൻ, ക്വെര്‍സെറ്റിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ട്യൂമര്‍ വളര്‍ച്ചയെ തടയുന്ന…
Read More » -
Kerala
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എൽഡിഎഫിന് ഒരു എതിരാളിയെ അല്ല; പക്ഷേ മത്സരിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളോടു കൂടിയാണ്
കോട്ടയം:സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന 45-ാമത് ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ എട്ട് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഇതില്‍ അഞ്ചിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫുമാണ് വിജയിച്ചത്. ഇടതുപക്ഷത്തിന്റെ ഒരു സിറ്റിംഗ് സീറ്റില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളില്‍ എല്‍ഡിഎഫായിരുന്നു വിജയം.യുഡിഎഫിൽ നിന്നും നേടിയെടുത്ത കോന്നി, വട്ടിയൂര്‍ക്കാവ് സീറ്റുകള്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്തുകയും പരാജയപ്പെട്ട അരൂര്‍ ഇടതുപക്ഷം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് പുതുപ്പള്ളി വേദിയാകുന്നത്. തൃക്കാക്കരയിൽ നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു വിജയം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള മണ്ഡലമാണ് പുതുപ്പള്ളി. 1970 മുതല്‍ നടന്ന 12 തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുത്തതാണ് പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചരിത്രം. 53 വര്‍ഷം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയുടെ എംഎല്‍എയായിരുന്നു. സംസ്ഥാനചരിത്രത്തില്‍ ഏറ്റവും ദീര്‍ഘമായ കാലയളവില്‍ ഒരേ മണ്ഡലത്തിന്റെ ജനപ്രതിനിധിയായിരുന്ന നേതാവ് എന്ന ബഹുമതിയും ഉമ്മന്‍ ചാണ്ടിയുടേതാണ്. ആദ്യമായി പുതുപ്പള്ളി…
Read More »