Month: August 2023

  • Kerala

    കെ സുധാകരന് ഇഡി നോട്ടീസ്; 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം

    കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 18ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. കേസില്‍ ഐജി ലക്ഷ്മണിനെയും റിട്ട.ഡിഐജി എസ് സുരേന്ദ്രനെയും ഇഡി ചോദ്യം ചെയ്യും. ലക്ഷ്മണ്‍ നാളെയും സുരേന്ദ്രന്‍ 16നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നോട്ടീസില്‍ പറയുന്നു. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. നേരത്തെ കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെടുമെന്നും ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. മോന്‍സന് പണം കൈമാറുമ്പോള്‍ കെ സുധാകരന്‍ അവിടെയുണ്ടായിരുന്നതായി പരാതിക്കാരന്‍ മൊഴിനല്‍കിയിട്ടുണ്ട്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തിരിക്കുന്നത്.  

    Read More »
  • Kerala

    മകന്റെ വാഹനം ജപ്തി ചെയ്തതിന് പിന്നാലെ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

    കൊല്ലം:പത്തനാപുരത്ത് മകന്റെ വാഹനം ജപ്തി ചെയ്തതിന് പിന്നാലെ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.തലവൂര്‍ അരിങ്ങട പ്ലാങ്കാല വീട്ടില്‍ കുഞ്ഞപ്പന്‍ (60) ആണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്.  മകന്റെ ടൂറിസ്റ്റ് ബസ് ജപ്തി ചെയ്തതില്‍ മനംനൊന്തുള്ള ആത്മഹത്യയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.മരണത്തിന് പിന്നിലെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും ടൂറിസ്റ്റ് ബസ് ഉടമകളും രംഗത്തെത്തി.  ധനകാര്യ സ്ഥാപനത്തില്‍ നിന്നുണ്ടായ പീഡനങ്ങളാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് ഇവര്‍ പറയുന്നു. സംഭവത്തില്‍ എസ്പിക്ക് പരാതി നല്‍കുമെന്ന് കുഞ്ഞപ്പന്റെ മകന്‍ ലിനു പറഞ്ഞു. ഭാര്യ: ലിസി. മകള്‍: ലിന്‍സി.

    Read More »
  • Kerala

    പനി ബാധിതയായ കുട്ടിക്ക് പേവിഷ കുത്തിവെയ്പ്; ഗുരുതര വീഴ്ചയില്‍ നടപടി ഉണ്ടാകും

    കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനിയ്ക്ക് ചികിത്സയ്ക്കായി രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് നല്‍കി. സംഭവത്തില്‍ ഇന്ന് മുതല്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തും. അങ്കമാല താലൂക്ക് ആശുപത്രിയിലെ നഴ്സ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി ഉണ്ടാകും. അങ്കമാലി കോതകുളങ്ങര സ്വദേശിയായ ഏഴുവയസുകാരിക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടിയുടെ അമ്മ ഒപിയില്‍ ചീട്ടെടുക്കാന്‍ പോയ സമയത്താണ് കുട്ടിയുടെ രണ്ടു കൈകളിലും കുത്തിവെയ്പ് നല്‍കിയത്. പനി ബാധിച്ച കുട്ടിയെ കഴിഞ്ഞ ബുധനാഴ്ച ഒപിയില്‍ ഡോക്ടറെ കാണിച്ചിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ പനിയുടെ ഗുളിക കഴിക്കണമെന്നും കുറയുമ്പോള്‍ രക്തപരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു. ഇതനുസരിച്ച്, കാഷ്വാല്‍റ്റിയുടെ സമീപത്തുള്ള നഴ്സിങ് റൂമിലെത്തി ഡോക്ടറുടെ കുറിപ്പ് നല്‍കി. കുത്തിവെയ്പ് റൂമിലേക്ക് വരാന്‍ നഴ്സ് ആവശ്യപ്പെട്ടത് അനുസരിച്ച്, ഡോക്ടറുടെ ചീട്ട് കൊടുത്തപ്പോള്‍ തന്നെ തിരികെ നല്‍കി ഒപിയില്‍ പോയി ചീട്ടെടുത്ത് വരാന്‍ നിര്‍ദേശിച്ചു. ഇതിനായി കൗണ്ടറിലേക്ക് പോയി വന്നപ്പോഴേക്കും കുട്ടിക്ക് കുത്തിവെയ്പ് നല്‍കിയിരുന്നു.…

    Read More »
  • Crime

    ബി.ജെ.പി. നേതാവിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് സാമ്പത്തിക തര്‍ക്കംമൂലം; മൃതദേഹം നദിയില്‍ തള്ളി

    മുംബൈ: ബി.ജെ.പിയുടെ പ്രാദേശിക വനിതാനേതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതിയായ ഭര്‍ത്താവിന്റെ മൊഴി. നാഗ്പുരിലെ ബി.ജെ.പി. ന്യൂനപക്ഷ സെല്‍ ഭാരാവാഹിയായ സനാ ഖാന്റെ കൊലപാതകത്തിലാണ് പ്രതിയായ ഭര്‍ത്താവ് അമിത് സാഹു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഭാര്യയുമായി വ്യക്തിപരമായ ചില പ്രശ്നങ്ങളും സാമ്പത്തിക തര്‍ക്കങ്ങളും നിലനിന്നിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കൃത്യം നടത്തിയശേഷം മൃതദേഹം നദിയില്‍ തള്ളിയതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട സനാ ഖാന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. മൃതദേഹം കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് നാഗ്പുരില്‍നിന്ന് ഭര്‍ത്താവിനെ കാണാനായാണ് സനാ ഖാന്‍ ജബല്‍പുരിലേക്ക് പോയത്. ജബല്‍പുരില്‍ എത്തിയശേഷം സനാ മാതാവിനെ ഫോണില്‍വിളിച്ചിരുന്നു. എന്നാല്‍, രണ്ടിനുശേഷം വീട്ടുകാര്‍ക്ക് വിവരങ്ങളൊന്നും ലഭിച്ചില്ല. ബന്ധുക്കള്‍ ജബല്‍പുരിലെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ബന്ധുക്കള്‍ നാഗ്പുര്‍ പോലീസില്‍ പരാതി നല്‍കിയത്. സനാ ഖാനെ കാണാനില്ലെന്ന പരാതിയില്‍ നാഗ്പുര്‍ പോലീസും ജബല്‍പുര്‍ പോലീസും ഊര്‍ജിതമായ അന്വേഷണമാണ് നടത്തിയത്. നാലാം…

    Read More »
  • Kerala

    പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച്‌ തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍

    മേലാറ്റൂര്‍: പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച്‌ തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകളില്‍ ലൈക്ക് കൂടുതല്‍ കിട്ടാന്‍ ആയിരുന്നു യുവാക്കളുടെ പരീക്ഷണം.  ‍ മേലാറ്റൂർ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച്‌ തകര്‍ക്കുന്നതായാണ് സിനിമാ ഡയലോഗിനൊപ്പം ചേര്‍ത്ത് നിര്‍മിച്ചത്. കുരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്. അടുത്തിടെയിറങ്ങിയ പൃഥ്വിരാജ് ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ നിര്‍മിച്ചത്. വീഡിയോയുടെ അവസാനം പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച്‌ തകര്‍ക്കുന്നതും കൃത്രിമമായി സൃഷ്ടിച്ചിരുന്നു. ആര്‍ഡി വോഗ് എന്ന പേരിലെ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ട് വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്.  മലയാള സിനിമയിലെ രംഗം ചിത്രികരിച്ചതിന് പുറമേ, മേലാറ്റൂര്‍ പോലീസ് സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്നത് ഗ്രാഫിക്സിലൂടെ ചിത്രീകരിച്ചാണ് വീഡിയോയുടെ അവസാന ഭാഗത്ത് ഉള്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി പോലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍, ലഹള സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

    Read More »
  • Kerala

    മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട്കാരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; നാലിടത്ത് ഒരേസമയം പരിശോധന

    മലപ്പുറം: ജില്ലയില്‍ മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. നാലു പേരുടെ വീടുകളിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. നാലിടത്തും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്. വേങ്ങര, തിരൂര്‍, താനൂര്‍, രാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലായി തുടരുന്ന പരിശോധന പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് ലഭിക്കുന്ന വിവരം. വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ ,രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പരിശോധന ആരംഭിച്ച ശേഷമാണ് വിവരം എന്‍ഐഎ ലോക്കല്‍ പോലീസിനെ അറിയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രാജ്യവ്യാപകമായി പല സംസ്ഥാനങ്ങളിലും റെയ്ഡ് നടക്കുന്നതായാണ് സൂചന. കേരളത്തില്‍ മലപ്പുറത്തെ നാലിടങ്ങള്‍ക്കൊപ്പം പത്തോളം ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നതായി വിവരം.

    Read More »
  • Kerala

    യുവതിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍ പ്രചരിപ്പിച്ചു; സംഭവം തിരുവല്ലയിൽ 

    തിരുവല്ല:സുഹൃത്തായ യുവതിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി മദ്യം നല്‍കി പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പോണ്‍സൈറ്റ് വഴി പ്രചരിപ്പിച്ച കേസില്‍ രണ്ടു പേര്‍ക്കെതിരെ കേസെുത്ത് പോലീസ്.കോട്ടയം, മണര്‍കാട് സ്വദേശി ബിനു, കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷ് എന്നിവര്‍ക്കെതിരെയാണ് വിശ്വാസ വഞ്ചനയ്ക്കും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും കേസെടുത്തത്. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. നഗരത്തിലെ ബാര്‍ ഹോട്ടലിലെ സ്യൂട്ട് റൂമിലേക്ക് ബിനു യുവതിയെ വിളിച്ചു വരുത്തി. യുവതിക്ക് മദ്യം നല്‍കിയ ശേഷം ബിനു ആദ്യം പീഡിപ്പിച്ചു. പിന്നാലെ ഉമേഷിനെയും വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ പോണ്‍സൈറ്റില്‍ അപ്‌ലോഡ്് ചെയ്യുകയും ചെയ്തു. എന്നാല്‍, ഈ വിവരം യുവതി ഓഗസ്റ്റ് ഒന്നിനാണ് അറിയുന്നത്. പ്രതികളോട് ചോദിച്ചപ്പോള്‍ അറിയാതെ ലീക്കായതാണെന്നും നീക്കം ചെയ്യാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയുമായിരുന്നു. തുടര്‍ന്ന് പ്രതികള്‍ രണ്ടാം തീയതി വിദേശത്തേക്ക് കടന്നു.യുവതിയും പ്രതികളിലൊരാളായ ബിനുവും മുമ്ബേ തന്നെ ഗള്‍ഫില്‍ വച്ചുള്ള പരിചയക്കാരും അടുത്ത സുഹൃത്തുക്കളുമായിരുന്നു എന്നാണ് വിവരം. പരാതിക്കാരിയുടെ രഹസ്യമൊഴി പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി.…

    Read More »
  • Kerala

    അഞ്ചുപേരടങ്ങുന്ന സംഘത്തിന് വിസയില്ലാ യാത്രയ്ക്ക് അനുമതി; ഇന്ത്യക്കാർക്ക് പ്രത്യേക ഇളവുമായി റഷ്യ

    മോസ്കോ:അഞ്ചുപേരടങ്ങുന്ന സംഘത്തിന് വിസയില്ലാ യാത്രയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി റഷ്യ ചർച്ച തുടങ്ങി.ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്ക് വിസയില്ലാതെ തന്നെ പരസ്‌പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള സംവിധാനം നടപ്പിലാക്കാനുള്ള നിർദ്ദേശമാണ് റഷ്യ മുന്നോട്ടു വച്ചത്.  യാത്രാനുമതി വേഗത്തില്‍ ലഭിക്കുന്ന ഇ- വിസ, ഇന്ത്യൻ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ റഷ്യ നല്‍കിയിരുന്നു. വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കുന്ന പദ്ധതി ചൈനയുമായി നടപ്പിലാക്കിയെന്നും ഇന്ത്യയുമായി ഇത് സംബന്ധിച്ച നയതന്ത്ര ചര്‍ച്ചകള്‍ നടക്കുകയാണെന്നും റഷ്യ അറിയിച്ചു. 52 ഡോളറിന് 55 രാജ്യങ്ങളിലെ പൗരൻമാര്‍ക്ക് ഇ- വിസ ലഭിക്കാനുള്ള സംവിധാനവും റഷ്യ നടപ്പിലാക്കിയിട്ടുണ്ട്. അറുപത് ദിവസമാണ് ഈ രേഖയുടെ കാലാവധി. പതിനാറ് ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങാനുള്ള അനുമതിയും ഈ വിസ നല്‍കുന്നു.

    Read More »
  • Kerala

    കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

    കോഴിക്കോട്:കൊയിലാണ്ടിയില്‍ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ കാലിന്റെ ഭാഗം കണ്ടെത്തിയത്.  ഇന്ന് രാവിലെയാണ് ഊരള്ളൂര്‍ ടൗണ്‍ കഴിഞ്ഞ് അരക്കിലോമീറ്റര്‍ മാറി മൃതദേഹ ഭാഗം കണ്ടെത്തിയത്. വയലരികില്‍ കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാഗം നാട്ടുകാരാണ് ആദ്യം കാണുന്നത്. ഇവരാണ് പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിലവില്‍ കാണാതായ ആളുകളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

    Read More »
  • India

    ഒന്നിലധികം ബിജെപി നേതാക്കൾക്കൊപ്പം നഗ്നചിത്രങ്ങള്‍;വനിതാ നേതാവ് മരിച്ച നിലയിൽ

    ഗുവാഹത്തി:ബിജെപി നേതാക്കൾക്കൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ വനിതാ നേതാവ് മരിച്ച നിലയില്‍.ബിജെപി നേതാവും കര്‍ഷകസംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറി(48)നെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ആത്മഹത്യയാണെന്നാണ് പോലിസ് നിഗമനം. ബിജെപി നേതാക്കൾക്കൊപ്പമുള്ള ഇന്ദ്രാണിയുടെ സ്വകാര്യചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ദ്രാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ബിജെപി ഭരിക്കുന്ന അസമില്‍ സംഭവം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും സെന്‍ട്രല്‍ ഗുവാഹാട്ടി ഡിസിപി ദീപക് ചൗധരി പറഞ്ഞു.

    Read More »
Back to top button
error: