Month: August 2023

  • Crime

    മൂന്നു ജില്ലകളിലെ എംവിഡിയെ ‘കബളിപ്പിച്ച്’ ഇന്‍സ്റ്റാഗ്രാം താരം; ഒടുവില്‍ പിടിയിലായത് ഇങ്ങനെ

    തിരുവനന്തപുരം: ബൈക്ക് അഭ്യാസങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം താരമടക്കം രണ്ടുപേര്‍ തിരുവല്ല മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായി. രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍, നമ്പര്‍ പ്ലേറ്റുകള്‍ മാസ്‌ക് ഉപയോഗിച്ച് മറച്ച് ചീറിപ്പായുന്നതിനിടയിലാണ് സംഘത്തെ പിടികൂടിയത്. ഇന്‍സ്റ്റാഗ്രാം താരവും തിരുവനന്തപുരം സ്വദേശിയുമായ അരുണ്‍, ആലപ്പുഴ സ്വദേശി വിനേഷ് എന്നിവരാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പിടിയിലായത്. അരുണിന്റെ ബൈക്കിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും നമ്പര്‍ പ്ലേറ്റുകള്‍ കറുത്ത മാസ്‌ക് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. പിടികൂടിയ രണ്ട് ബൈക്കുകളും സൈലന്‍സറില്‍ അടക്കം രൂപമാറ്റം വരുത്തിയിരുന്നെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും പരിശോധനകളില്‍ നിന്നും പലവട്ടം രക്ഷപ്പെട്ട അരുണിനെ ഏറെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് പിടികൂടിയത്. ഇരുവാഹനങ്ങള്‍ക്കുമായി മോട്ടോര്‍ വാഹന വകുപ്പ് 26,000 രൂപ പിഴ ചുമത്തി. അരുണിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് നടപടി ആരംഭിച്ചെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. പോലീസിനെയും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെയും…

    Read More »
  • Crime

    മാര്‍പാപ്പയുടെ പ്രതിനിധിക്ക് നേര്‍ക്ക് കുപ്പിയേറ്, തെറിവിളി; ബസിലിക്ക സംഘര്‍ഷത്തില്‍ 100 പേര്‍ക്കെതിരെ കേസ്

    കൊച്ചി: സെന്റ് മേരീസ് ബസിലിക്കയിലെ സംഘര്‍ഷത്തില്‍ കണ്ടാല്‍ അറിയാവുന്ന 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സെന്‍ട്രല്‍ പോലീസ് ആണ് കേസെടുത്തത്. അന്യായമായ സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പള്ളിക്ക് നാശനഷ്ടം വരുത്തല്‍ തുടങ്ങി വിവിധ വകുപ്പുകളില്‍ ആണ് കേസ്. അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഒരു വിഭാഗം ഇന്ന് കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് നാലുമണിക്കാണ് കുര്‍ബാന. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ഏകീകൃത കുര്‍ബാനയ്‌ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നില്‍ അവതരിപ്പിക്കും. കഴിഞ്ഞ ദിവസമാണ് കനത്ത പോലീസ് കാവലിനിടെ മാര്‍പാപ്പയുടെ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ പള്ളിയില്‍ ആരാധന നടത്തിയത്. അതേസമയം, ഏകീകൃത കുര്‍ബാന വിഷയത്തില്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വിമത വിഭാഗത്തിന്റെ പ്രതിഷേധം ഇന്നലെ രാത്രി വൈകിയും തുടര്‍ന്നു. മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ പ്രാര്‍ഥന അര്‍പ്പിക്കാന്‍ എത്തിയതിന് പിന്നാലെയാണ് പ്രതിഷേധം ഉടലെടുത്തത്. ബിഷപ്പ് ബസിലിക്കയ്ക്കുള്ളില്‍ കയറിയതോടെ വിമതര്‍…

    Read More »
  • Kerala

    വീട്ടില്‍ ചാരായ വാറ്റ്: മാവേലിക്കരയിൽ യുവതി അറസ്റ്റില്‍

    ആലപ്പുഴ: വീട്ടിൽ ചാരായവാറ്റ് നടത്തിയ യുവതിയും സഹായിയും അറസ്റ്റിൽ.ആശ, ചുനക്കര സ്വദേശി അഭിലാഷ് എന്നിവരാണ് പിടിയിലായത്.മാവേലിക്കര തെക്കേക്കരയിലുള്ള ആശയുടെ വീട്ടിൽ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്് 50 ലിറ്റര്‍ ചാരായവും, വാറ്റ് ഉപകരണങ്ങളും വീട്ടിൽ നിന്നും പിടികൂടി.മാവേലിക്കര എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടര്‍ എം പി ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസര്‍ കൊച്ചുകോശി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് കുമാര്‍, ഷിബു, പത്മകുമാര്‍, ബിനോയ്, ശ്യാം, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ബബിത രാജ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

    Read More »
  • NEWS

    ആകാശത്ത് ഓണ സദ്യ വിളമ്ബാൻ  എമിറേറ്റ്സ് എയര്‍ലൈൻസ്

    ദുബായ്: മലയാളികളുടെ ഓണം ആഘോഷിക്കാൻ ദുബായുടെ എമിറേറ്റ്സ് എയര്‍ലൈൻസ്.ആകാശത്ത് ഓണ സദ്യ വിളമ്പി മലയാളികൾക്കൊപ്പം ഓണം ആഘോഷിക്കാനാണ് തീരുമാനം. ഈ മാസം 20 മുതല്‍ 31 വരെ ദുബൈയില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാര്‍ക്ക് ഇലയില്‍ തന്നെ ഓണ സദ്യ  വിളമ്ബുമെന്നാണ് അറിയിപ്പ്. ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാര്‍, മട്ട അരിച്ചോറ്, പാലട പ്രഥമൻ, തീര്‍ന്നില്ല നോണ്‍ വെജ് വേണ്ടവര്‍ക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പര്‍ ഫ്രൈയുമുണ്ട്. ഓണത്തിന് എമിറേറ്റ്സ് എയര്‍ലൈൻസിന്റെ സര്‍പ്രൈസ് മെനുവാണിത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവര്‍ക്കും സദ്യ നല്‍കുമെന്നാണ് പ്രഖ്യാപനം. അതും ഇലയില്‍ത്തന്നെ. അടുത്ത പുതുവര്‍ഷത്തില്‍ കോഴിക്കോട്ടേക്ക് സര്‍വ്വീസും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതല്‍ സര്‍വ്വീസുകളും എമിറേറ്റ്സ് എയര്‍ലൈൻസ് പ്രഖ്യാപിച്ചിരുന്നു.

    Read More »
  • Movie

    ഡാന്‍സ് കളിച്ച് ചിരിപ്പിച്ച വില്ലന്‍; ‘ജയിലര്‍’ വിജയാഘോഷങ്ങള്‍ക്കിടയില്‍ നൊമ്പരമായി ഡാന്‍സര്‍ രമേശ്

    രജിനികാന്തിന്റെ ജയിലര്‍ തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. നാല് ദിവസം കൊണ്ട് ചിത്രം 300 കോടിയാണ് നേടിയത്. ജയിലറിലെ ഓരോ കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്‌ക്രീനില്‍ വന്നവരെല്ലാം പൊളിച്ചടുക്കി എന്ന് തന്നെയാണ് സിനിമ കണ്ട ഭൂരിഭാഗം പേരുടേയും അഭിപ്രായം. മോഹന്‍ലാല്‍, ജാക്കി ഷറോഫ്, ശിവരാജ്കുമാര്‍, വിനായകന്‍ അങ്ങനെ എല്ലാവരും കിടിലന്‍ പെര്‍ഫോമന്‍സ് തന്നെയായിരുന്നു. ജയിലറിന്റെ വിജയത്തിലുള്ള സന്തോഷത്തിനിടയിലും പ്രേക്ഷകരുടെയെല്ലാം നൊമ്പരമായി മാറിയിരിക്കുകയാണ് ഡാന്‍സര്‍ രമേശ്. വിനായകന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ ഗ്യാങില്‍പ്പെടുന്ന ഡാന്‍സ് കളിക്കുന്ന വില്ലന്‍. രമേശ് അവതരിപ്പിച്ച ഈ കഥാപാത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍, തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഈ പേരും പ്രശസ്തിയും കാണാന്‍ രമേശ് ഇന്നില്ല. ജനുവരിയിലായിരുന്നു രമേശ് മരണപ്പെട്ടത്. ചെന്നൈയിലെ ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം റീല്‍സ് എന്നിവയിലൂടെയായിരുന്നു രമേശ് പ്രശസ്തനായത്. ഇന്‍സ്റ്റഗ്രാമില്‍ എണ്‍പതിനായിരത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു രമേശിന്. ആത്മഹത്യയായിരുന്നുവെന്ന് പിന്നീട് പോലീസ് അറിയിച്ചു. മരണത്തിന്…

    Read More »
  • Crime

    ഗുണ്ടല്‍പ്പേട്ടില്‍ സ്വിഫ്റ്റിനുനേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

    കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. ബസ്സിനുനേരെ ഗുണ്ടല്‍പ്പെട്ടില്‍വെച്ച് കല്ലേറ്. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്വിഫ്റ്റ് കെ.എസ്.ആര്‍.ടി.സി. ബസ്സിനുനേരെയാണ് കല്ലെറിഞ്ഞത്. ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. ബസ്സിനു പിന്നിലുണ്ടായിരുന്ന ലോറിക്കുനേരെയും കല്ലേറുണ്ടായി. അതേസമയം, പത്തനംതിട്ട ഏനാത്ത് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മുളക്കുഴ അരീക്കര പാലനില്‍ക്കുന്നതില്‍ വിജയകുമാറിന്റെയും ശ്രീദേവിയുടേയും മകന്‍ പി.വി.അനൂപ് (കണ്ണന്‍-29) ആണ് മരിച്ചത്. ടിപ്പര്‍ലോറി ഡ്രൈവറായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് എം.സി. റോഡില്‍ ഏനാത്ത് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. അടൂര്‍ ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന ബസ് കൊട്ടാരക്കര ഭാഗത്തു നിന്നു അടൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന അനൂപ് ഓടിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടസ്ഥലത്തുവച്ചുതന്നെ അനൂപ് മരിച്ചു. മകന്‍: ആദിദേവ്. സഹോദരന്‍: പി.വി.അജിത്.

    Read More »
  • Crime

    റോഡിന് കുറുകെയിട്ട കാര്‍ മാറ്റാന്‍ ഹോണ്‍ മുഴക്കി; യുവതിയുടെ വാഹനം തകര്‍ത്ത് രണ്ടംഗസംഘം

    കൊല്ലം: അഞ്ചാലുംമൂട്ടില്‍ വാഹനത്തിന്റെ ഹോണ്‍ മുഴക്കിയതിന് യുവതി ഓടിച്ചിരുന്ന കാര്‍ രണ്ടംഗസംഘം അടിച്ചു തകര്‍ത്തു. തിരുവനന്തപുരം സ്വദേശി അഞ്ജലി രഘുനാഥന്റെ വാഹനമാണ് ആക്രമിച്ചത്. സംഭവത്തില്‍ മങ്ങാട് സ്വദേശികളായ അഖില്‍ രൂപ്, ജെമിനി ജസ്റ്റിന്‍ എന്നിവരെ അഞ്ചാലുമ്മൂട് പോലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍വെച്ച് ഇവര്‍ പരാതിക്കാരിക്കെതിരെ വധഭീഷണി മുഴക്കി. വാഹനത്തിന്റെ ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതരായാണ് യുവതി ഓടിച്ചിരുന്ന വാഹനം യുവാക്കള്‍ ആക്രമിച്ചത്. യുവതിയുടെ ഭര്‍ത്താവ് അമല്‍ ഷേഹു, ഭര്‍തൃസഹോദരന്‍ സമല്‍ ഷേഹു എന്നിവര്‍ ഈ സമയം വാഹനത്തില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. യാത്രയ്ക്കിടെ റോഡില്‍ കുറുകെ നിര്‍ത്തിയിട്ടിരുന്ന കാര്‍ മാറ്റാനായാണ് യുവതി ഹോണ്‍ മുഴക്കിയത്. ഇതില്‍ പ്രകോപിതരായ പ്രതികള്‍ യുവതിയെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. വാഹനം മുന്നോട്ടെടുത്തപ്പോള്‍ പിന്നാലെയെത്തി തടഞ്ഞുനിര്‍ത്തി മുന്നിലെ ചില്ല് അടിച്ചുതകര്‍ത്തു. രാവിലെ തന്നെ അഖില്‍ രൂപിനെയും ജെമിനി ജസ്റ്റിനെയും പോലീസ് പിടികൂടി. സ്റ്റേഷനില്‍വെച്ചും അമല്‍ പരാതിക്കാരിക്കെതിരെ വധഭീഷണി മുഴക്കി. പ്രതികള്‍ക്കെതിരെ സ്ത്രീകളെ ആക്രമിക്കല്‍, സംഘം ചേര്‍ന്നുള്ള ആക്രമണം…

    Read More »
  • India

    ”രാജ്യം മണിപ്പുരിനൊപ്പം; ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും”

    ന്യൂഡല്‍ഹി: ശമനമില്ലാതെ സംഘര്‍ഷം തുടരുന്ന മണിപ്പുരിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വതന്ത്ര്യദിനാഘോഷ പ്രസംഗം. രാജ്യം മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സമാധാനത്തിലൂടെ മാത്രമേ പ്രശ്നങ്ങള്‍ പരഹരിക്കാനാകൂവെന്ന് വ്യക്തമാക്കി. ‘കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ മണിപ്പുരില്‍ അക്രമത്തിന്റെ തിരമാലകള്‍ കണ്ടു. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ അമ്മമാരും സഹോദരമാരും അപമാനിക്കപ്പെടുകയും ചെയ്തു. എന്നാലിപ്പോള്‍, മേഖലയില്‍ സമാധാനം പതുക്കെ തിരിച്ചുവരുന്നു. ഇന്ത്യ മണിപ്പൂരിനൊപ്പം നില്‍ക്കുന്നു’ പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നടത്തുന്നുണ്ട്’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രകൃതി ദുരന്തം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സങ്കല്‍പ്പിക്കാനാവാത്ത പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഇത് നേരിട്ട എല്ലാ കുടുംബങ്ങള്‍ക്കും തന്റെ അനുശോചനം അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം ഇവ മൂന്നും ചേര്‍ന്ന് രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കഴിവുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കിയ എല്ലാ ധീരഹൃദയര്‍ക്കും ഞാന്‍…

    Read More »
  • Kerala

    ബൈക്കിൽ മൂന്നാറിലെത്തിയ മഹാരാഷ്ട്ര സ്വദേശിക്ക് ദാരുണാന്ത്യം

    അടിമാലി: ഇരുചക്ര വാഹനവും ജീപ്പും കൂട്ടിയിടിച്ച്‌ മഹാരാഷ്ട്ര സ്വദേശിയായ യുവാവ് മരിച്ചു. മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ മഹാരാഷ്ട്ര ചന്ദ്രപൂര്‍ സ്വദേശി പ്രദീപ് നിനവെ(40)യാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടയില്‍ ഇയാളുടെ ബൈക്ക് എതിര്‍ദിശയില്‍ നിന്നെത്തിയ ജീപ്പില്‍ ഇടിക്കുകയായിരുന്നു.പെട്ടെന്നുതന്നെഅടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   തിങ്കളാഴ്ച രാവിലെ ആനച്ചാല്‍ ആഡിറ്റിന് സമീപത്തായിരുന്നു അപകടം.ആനച്ചാല്‍ ഭാഗത്തുനിന്നും ശ്രീനാരായണപുരം ഭാഗത്തേക്ക് പോകുകയായിരുന്നു പ്രദീപ്. മൃതദേഹം മോര്‍ച്ചറിയില്‍.

    Read More »
  • India

    ഹൈദരാബാദിലെ വ്യാപാരിയില്‍ നിന്ന് 65 ലക്ഷം തട്ടി; പങ്കാളികളായ മലയാളികൾ ബെംഗളൂരുവില്‍ പിടിയിൽ

    ബെംഗളൂരു: മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തു പണം വാങ്ങി തട്ടിപ്പു നടത്തിയ കേസില്‍  പങ്കാളികളായ മലയാളി യുവാവും യുവതിയും അറസ്റ്റില്‍.ഹൈദരാബാദില്‍ നിന്നുള്ള വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ലാണ് അറസ്റ്റ്. ബിസിനസ് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് എന്ന കമ്ബനിയുടെ ഉടമയും തൃശൂര്‍ അത്താണി സ്വദേശിയുമായ സുബീഷ് പി.വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശില്‍പ ബാബു (27) എന്നിരാണ് പിടിയിലായത്.എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടിയുടെ (ആര്‍എല്‍ജെപി) കര്‍ണാടക അധ്യക്ഷ കൂടിയാണ് ശില്‍പ. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു. ഇരുവരും മാറത്തഹള്ളിയില്‍ ഒരുമിച്ചായിരുന്നു താമസം. വ്യാപാരിയായ കെ.ആര്‍.കമലേഷ് കഴിഞ്ഞ വര്‍ഷമാണ് പണം കൈമാറിയത്. ഒരു വര്‍ഷം കാത്തിരുന്നിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്യാതിരുന്നതിനെത്തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. കോടിക്കണക്കിനു രൂപയുടെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ബെംഗളൂരുവിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ഇരുവരെയും…

    Read More »
Back to top button
error: