Month: August 2023
-
LIFE
ഞാന്‍ കന്യകയല്ല; ആദ്യാനുഭവം വെളിപ്പെടുത്തി ഷക്കീല
ഒരു കാലത്ത് മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. സൂപ്പര്‍താര ചിത്രങ്ങളെ പിന്തള്ളി ഷക്കീല നായികയായ ചിത്രങ്ങള്‍ വന്‍ വിജയം നേടിയിരുന്ന സമയമായിരുന്നു അത്. തൊണ്ണൂറുകളുടെ അവസാനമാണ് ഷക്കീല ചിത്രങ്ങള്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ ഷക്കീല തരംഗം അവസാനിച്ചു. ഇതിനിടെ ഷക്കീല മലയാള സിനിമാരംഗം വിടുകയും ചെയ്തു പിന്നീട് തമിഴില്‍ ടെലിവിഷന്‍ സീരിയലുകളിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് ഷക്കീല തിരിച്ചുവന്നു. മലയാളത്തിലും ഒരു പരമ്പരയില്‍ ഷക്കീല അഭിനയിക്കുന്നുണ്ട്. സിനിമിരംഗത്ത് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് പല അഭിമുഖങ്ങളിലും ഷക്കീല പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഷക്കീല ഏറ്റവും പുതിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ആരുമായിട്ടാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല. കന്യകയാണോ എന്നായിരുന്നു ഷക്കീലയോട് ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ആര്‍ക്കൊപ്പം എന്ന് ചോദ്യമുയര്‍ന്നത്. ഉടന്‍ തന്നെ ഷക്കീലയില്‍ നിന്ന്…
Read More » -
Kerala
പുതുപ്പള്ളിയിൽ ആര് ജയിക്കും ? കണക്കുകൾ ഇങ്ങനെ
കോട്ടയം:സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന 45-ാമത് ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ എട്ട് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഇതില്‍ അഞ്ചിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫുമാണ് വിജയിച്ചത്. ഇടതുപക്ഷത്തിന്റെ ഒരു സിറ്റിംഗ് സീറ്റില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളില്‍ എല്‍ഡിഎഫായിരുന്നു വിജയം. യുഡിഎഫിൽ നിന്നും നേടിയെടുത്ത കോന്നി, വട്ടിയൂര്‍ക്കാവ് സീറ്റുകള്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്തുകയും പരാജയപ്പെട്ട അരൂര്‍ ഇടതുപക്ഷം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് പുതുപ്പള്ളി വേദിയാകുന്നത്. തൃക്കാക്കരയിൽ നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു വിജയം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള മണ്ഡലമാണ് പുതുപ്പള്ളി. 1970 മുതല്‍ നടന്ന 12 തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുത്തതാണ് പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചരിത്രം. 53 വര്‍ഷം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയുടെ എംഎല്‍എയായിരുന്നു. സംസ്ഥാനചരിത്രത്തില്‍ ഏറ്റവും ദീര്‍ഘമായ കാലയളവില്‍ ഒരേ മണ്ഡലത്തിന്റെ ജനപ്രതിനിധിയായിരുന്ന നേതാവ് എന്ന ബഹുമതിയും ഉമ്മന്‍ ചാണ്ടിയുടേതാണ്. ആദ്യമായി പുതുപ്പള്ളി…
Read More » -
Crime
തട്ടിപ്പ് കേസ് പ്രതിയുടെ വീട്ടില്‍ കൈവിലങ്ങ്; സ്‌റ്റേഷനുകളില്‍ കണക്കെടുപ്പ്
കൊച്ചി: യൂസ്ഡ് കാര്‍ തട്ടിപ്പുകേസിലെ പ്രതിയുടെ ഫ്‌ളാറ്റില്‍നിന്ന് കൈവിലങ്ങ് കണ്ടെത്തിയ സംഭവത്തില്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലും കണക്കെടുപ്പ് തുടങ്ങി. പാലാരിവട്ടം, എളമക്കര പോലീസ് സ്റ്റേഷനുകളിലാണ് പരിശോധന പ്രധാനമായും നടക്കുന്നത്. കഴിഞ്ഞദിവസം ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളില്‍നിന്ന് കൈവിലങ്ങുകളുടെ വിവരം അന്വേഷണസംഘം ശേഖരിച്ചിരുന്നു. കേസിലെ പ്രതിയായ നെയ്യാറ്റിന്‍കര ചെങ്കല്‍ പ്ലാമൂട്ടുകട പേരുംചേരിവീട്ടില്‍ കെ.എസ്. അമലിന്റെ (34) എളമക്കരയിലെ ഫ്‌ളാറ്റില്‍ നിന്നാണ് കൈവിലങ്ങ് ലഭിച്ചത്. അമല്‍ ഇത് ഓണ്‍ലൈന്‍ മുഖേന വാങ്ങിയതാകാമെന്ന സാദ്ധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ല. പിടിച്ചെടുത്ത എയര്‍പിസ്റ്റള്‍ പ്രതി രണ്ടുവര്‍ഷംമുമ്പ് വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് ചമഞ്ഞ് പണംതട്ടാനായിരിക്കാം അമല്‍ കൈവിലങ്ങ് കൈയില്‍ സൂക്ഷിച്ചതെന്നാണ് കരുതുന്നത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ ചോദ്യംചെയ്തുവരികയാണ്. വില്പന നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് കാറുകള്‍ കൈക്കലാക്കിയശേഷം മറിച്ചുവിറ്റ് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് പാലാരിവട്ടം ആലിന്‍ചുവട് എ.ബി കാര്‍ സ്ഥാപനമുടമ കൂടിയായ അമലിനെ മെട്രോ പോലീസ് അറസ്റ്റുചെയ്തത്. രണ്ട് എയര്‍പിസ്റ്റളുകളും ഒരു കൈവിലങ്ങും പോലീസ് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബീക്കണ്‍ ലൈറ്റുമാണ് ഫ്‌ളാറ്റില്‍നിന്ന് പിടിച്ചെടുത്തത്.…
Read More » -
India
11 ാം വയസില്‍ വിവാഹം, 20 ാം വയസില്‍ കുട്ടിയായി; നീറ്റ് ‘നീറ്റായി’ പാസായത് 21 ാം വയസില്‍
ജയ്പുര്‍: പതിനൊന്നാമത്തെ വയസ്സില്‍ ശൈശവ വിവാഹം, 20 ാമത്തെ വയസ്സില്‍ ഒരു കുട്ടിയുടെ അച്ഛന്‍, കുടുംബപ്രാരാബ്ധങ്ങള്‍… തന്റെ സ്വപ്നത്തിലേക്ക് എത്താന്‍ രാജസ്ഥാന്‍ സ്വദേശിയായ രാംലാല്‍ ഭോയിക്ക് മുന്നില്‍ പ്രതിസന്ധികള്‍ നിരവധിയായിരുന്നു. പ്രതിസന്ധികളെയെല്ലാം മറികടന്നാണ് രാംലാല്‍ തന്റെ സ്വപ്ന നേട്ടത്തിലേക്ക് എത്തിയത്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു രാംലാലിന്റെ വിവാഹം. വിവാഹം കഴിഞ്ഞിട്ടും പഠനം ഉപേക്ഷിക്കാന്‍ രാംലാല്‍ തയ്യാറായില്ല. പിതാവിന് താത്പര്യമില്ലാതിരുന്നിട്ടും വാശിയോടെ പഠിച്ചു. ഒടുവില്‍ കഴിഞ്ഞ വര്‍ഷത്തെ നീറ്റ് പരീക്ഷയിലെ മികച്ച വിജയത്തിലെത്തി നില്‍ക്കുന്നു രാംലാലിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷത്തെ നീറ്റ് പരീക്ഷഫലം പുറത്തുവന്നപ്പോള്‍ നിരവധി വിദ്യാര്‍ത്ഥികളാണ് മികച്ച സ്‌കോര്‍ നേടി പാസ്സായത്. എന്നാല്‍ അക്കൂട്ടത്തില്‍ രാംലാലിന്റെ പേരു മാത്രം വേറിട്ട് നിന്നു. അഞ്ചാമത്തെ ശ്രമത്തിലാണ് രാംലാലിന് നീറ്റ് പരീക്ഷ പാസ്സാകാന്‍ സാധിച്ചത്. അങ്ങനെ കുടുംബത്തിലെ ആദ്യത്തെ ഡോക്ടറാകാന്‍ ഒരുങ്ങുകയാണ് രാംലാല്‍. രാംലാലിന്റെ ഭാര്യ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പക്ഷേ ഡോക്ടറാകാനുള്ള അവന്റെ ആഗ്രഹം കണ്ടപ്പോള്‍, അവന്റെ സ്വപ്നം പിന്തുടരാന്‍…
Read More » -
India
ഭീകരാക്രമണങ്ങളുടെ കാലം കഴിഞ്ഞു; രാജ്യം ഇപ്പോള്‍ സുരക്ഷിതം: നരേന്ദ്രമോഡി
ന്യൂഡൽഹി:ഭീകരാക്രമണങ്ങളുടെ കാലം കഴിഞ്ഞെന്നും രാജ്യത്തെ ജനങ്ങൾ ഇപ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി.സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പൊതു തെരഞ്ഞെടുപ്പിന് മുമ്ബുള്ള സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോഡി പ്രസംഗത്തിലുടനീളം അടുത്ത തെരഞ്ഞെടുപ്പിലും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത അഞ്ചു വര്‍ഷത്തില്‍ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാകും എന്നും 2047 ല്‍ ഇന്ത്യ വികസിതരാജ്യമാകും എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഓഗസ്റ്റ് 15നും വികസന നേട്ടം പങ്കുവെക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണങ്ങളുടെ കാലം കഴിഞ്ഞെന്നും രാജ്യം ഇപ്പോള്‍ സുരക്ഷ അനുഭവിക്കുന്നുവെന്നും പറഞ്ഞ മോഡി പരമ്ബരാഗത മേഖലയ്ക്ക് 15000കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. രാവിലെ ഏഴരയോടെയാണ് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയത്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് മോഡി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു തുടങ്ങിയത്. നേട്ടങ്ങള്‍…
Read More » -
NEWS
ഹവായ് കാട്ടുതീയില്‍ മരണം 96; വെണ്ണീറായി ലഹൈന്‍ നഗരം
ഹോണോലുലു: ഹവായ് ദ്വീപിലെ കാട്ടുതീയില്‍ മരണം 96 ആയി. ലഹൈന്‍ നഗരം പൂര്‍ണ്ണമായി കത്തി നശിച്ചു. രണ്ടായിരം പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയിലെ ലെഹാന ഏറെ ചരിത്രപ്രധാന്യമുള്ള പട്ടണമാണ് ഈ പട്ടണമാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്. ഇവിടെ ആയിരത്തിലധികം കെട്ടിടങ്ങളാണ് കത്തിച്ചാമ്പലായത്. സ്ഥലത്ത് നിന്നും പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി ഇനി കുറയുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ഹവായ് അധികൃതര്‍ പറഞ്ഞത്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഹവായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം എന്നാണ് ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ ദുരന്തത്തെ വിശേഷിപ്പിച്ചത്. കടുത്ത ചൂടില്‍ ഉണക്കപ്പുല്ലുകളില്‍ നിന്നാണ് തീ പടരല്‍ തുടങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഉണക്കപ്പുല്ലുകളില്‍ നിന്ന് തുടങ്ങിയ തീ ലെഹാന നഗരത്തിന് സമീപത്തായി വീശിയടിച്ച് ചുഴലിക്കാറ്റില്‍ കത്തിപടരുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കാട്ടുതീ ലെഹാനയിലാകെ പടര്‍ന്ന് പിടിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. നൂറുകണക്കിന് വീടുകളും റിസോര്‍ട്ടുകളും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സ്ഥലാണ് ലെഹാന.…
Read More » -
Crime
യുവതിയുടെ മൃതദേഹവുമായ പോയ ആംബുലന്‍സ് തടഞ്ഞ് മര്‍ദ്ദനം; ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പിടിയില്‍
കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ച യുവതിയുടെ മൃതദേഹം കൊണ്ടു പോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ് ഭര്‍ത്താവിനെയും ബന്ധുക്കളെയും തല്ലിച്ചതച്ച രണ്ടു പേര്‍ പിടിയില്‍. പുനലൂരിലെ ആംബുലന്‍സ് ഡ്രൈവര്‍മാരായ ലിബിനും ഷെമീറുമാണ് പിടിയിലായത്. മൃതദേഹം വീട്ടിലെത്തിക്കാന്‍ പുറത്തുനിന്നും ആംബുലന്‍സ് വിളിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര മുട്ടാര്‍ സ്വദേശി രാമചന്ദ്രനും ബന്ധുക്കളായ സുജിത്, സജിത് എന്നിവര്‍ക്കുമാണ് ക്രൂര മര്‍ദ്ദനമേറ്റത്. ക്യാന്‍സര്‍ രോഗിയായ രാമചന്ദ്രന്റെ ഭാര്യ മഞ്ജു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. മൃതദേഹം വീട്ടിലെത്തിക്കുന്നതിനായി രാമചന്ദ്രന്‍ സ്വദേശമായ മുട്ടറയില്‍ നിന്നും ആംബുലന്‍സ് വിളിച്ചുവരുത്തി. പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞായിരുന്നു പരിചയക്കാരനായ ആംബുലന്‍സ് ഡ്രൈവറെ വിളിച്ചത്. ഈ ആംബുലന്‍സ് ആശുപത്രി കവാടത്തില്‍ എത്തിയതോടെ ആശുപത്രി പരസരത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റം ആക്രമണമായി. മര്‍ദ്ദനത്തില്‍ രാമചന്ദ്രന്റെ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റു. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്കും അടിയേറ്റു. രാമചന്ദ്രനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read More » -
India
കേരളത്തിലെ എഐ കാമറ സംവിധാനം മാതൃകയാക്കാൻ മഹാരാഷ്ട്രയും
മുംബൈ:കേരളത്തിലെ എഐ കാമറ സംവിധാനം മാതൃകയാക്കാൻ മഹാരാഷ്ട്രയും.മഹാരാഷ്ട്ര ട്രാൻസ്പോര്‍ട്ട് കമീഷണര്‍ വിവേക് ഭിമാൻവറുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച കേരളത്തിൽ എത്തി. കെല്‍ട്രോണ്‍ ആസ്ഥാനത്ത് എത്തിയ സഘം സിഎംഡി എൻ നാരായണമൂര്‍ത്തി, അഡീഷണല്‍ ട്രാൻസ്പോര്‍ട്ട് കമീഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് തിരുവനന്തപുരത്തുള്ള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് എൻഫോഴ്സ്മെന്റ് ഓഫീസില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് പദ്ധതിയുടെ സാങ്കേതിക വശങ്ങളും മനസ്സിലാക്കി. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ എഐ കാമറ സ്ഥാപിക്കാൻ ആലോചിക്കുന്നതായും ട്രാൻസ്പോര്‍ട്ട് കമീഷണര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറഞ്ഞതാണ് മഹാരാഷ്ട്ര ഗതാഗതവകുപ്പിനെ ആകര്‍ഷിച്ചത്.ജൂണില്‍ കര്‍ണാടകത്തില്‍നിന്നും ജൂലൈയില്‍ തമിഴ്നാട്ടില്‍നിന്നുമുള്ള ഉദ്യോഗസ്ഥസംഘവും എഐ ക്യാമറ സംവിധാനം പഠിക്കാൻ സംസ്ഥാനത്ത് എത്തിയിരുന്നു.
Read More » -
Health
തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിനായി പതിവായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍
ശരീരത്തിന്റെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ അതുപോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ല ഭക്ഷണങ്ങള്‍ നോക്കി കഴിക്കുക എന്നത്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സിട്രസ് പഴങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി മുതലായവയെല്ലാം പതിവായി കഴിക്കാം. രണ്ട്… വാള്‍നട്‌സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ഇവയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. മൂന്ന്… ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍…
Read More »
