Month: August 2023
-
Kerala
യുവതികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന നാലംഗ സംഘം വടക്കഞ്ചേരി പൊലീസിന്റെ പിടിയിൽ
പാലക്കാട്: വടക്കഞ്ചേരിയില്‍ മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന നാലംഗ സംഘമാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 28ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വെച്ച് യുവതിയെ കണ്ടെത്തുകയും ഇവരെ വിശദമായ കൗണ്‍സിലിംഗിന് വിധേയയാക്കുകയും ചെയ്തതിന് പിന്നാലെയാണ് മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. വീട്ടുജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 40,000 രൂപ യുവതിക്ക് അഡ്വാന്‍സ് നല്‍കിയെന്നും, തമിഴ്‌നാട് എത്തിയപ്പോള്‍ മറ്റൊരു യുവാവിന് തന്നെ വില്‍പ്പന നടത്തിയെന്നും യുവതി പോലീസിനു മൊഴി നല്‍കി. മനുഷ്യക്കടത്ത് ആസൂത്രണം ചെയ്ത വടക്കഞ്ചേരി സ്വദേശി മണി, മുഹമ്മദ് കുട്ടി എന്നിവര്‍ക്കൊപ്പം, ഏജന്റുമാരായി പ്രവര്‍ത്തിച്ച വടക്കഞ്ചേരി സ്വദേശിനി ബല്‍ക്കീസ്, ഗോപാലന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. പാവപ്പെട്ട കുടുംബങ്ങളിലെ യുവതികളെയാണ് സംഘം തട്ടിപ്പിനായി തെരഞ്ഞെടുത്തിരുന്നതെന്നും, കൂടുതല്‍ യുവതികള്‍ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ…
Read More » -
Kerala
ഓണസമ്മാനം;മൂന്നാര്‍-ബോഡിമെട്ട് റോഡ് ഈ മാസം 17 ന് തുറന്നു കൊടുക്കും
ഇടുക്കിയുടെ വികസന സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നാര്‍-ബോഡിമെട്ട് റോഡ് ഈ മാസം 17 ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. 381.76 കോടി ചിലവഴിച്ചാണ് 42 കിലോമീറ്റര്‍ റോഡിൻ്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 2017 ല്‍ നിര്‍മാണ ജോലികള്‍ തുടങ്ങി. നാല് മീറ്റര്‍ റോഡിന്റെ വീതി പതിനഞ്ച് മീറ്ററായി കൂട്ടി. റോഡ് കടന്ന് പോകുന്ന മൂന്നര കിലോമീറ്റര്‍ വനഭൂമിയാണ്. ദേവികുളം ഗ്യാപ്പ് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിഞ്ഞതും വനം വകുപ്പുന്നയിച്ച നിയമപ്രശ്നങ്ങളുമെല്ലാം അതിജീവിച്ചായിരുന്നു നിര്‍മാണം. കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ റോഡിൻ്റെ നവീകരണം ആറ് വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. ജില്ലയിലെ ആദ്യ ടോള്‍പ്ലാസയും പ്രവര്‍ത്തന സജ്ജമായി.
Read More » -
Kerala
ലോക്കോ പൈലറ്റിന്‍റെ അതീവ ജാഗ്രതയാല്‍ രക്ഷപെട്ട് വീട്ടമ്മ
കൊല്ലം:ലോക്കോ പൈലറ്റിന്‍റെ അതീവ ജാഗ്രതയാല്‍ രക്ഷപെട്ട് വീട്ടമ്മ.കഴിഞ്ഞ ദിവസം വൈകുന്നേരം പനയം റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. കൊല്ലം ഭാഗത്തേക്ക് വന്ന എക്സ്പ്രസ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് ആണ് റെയില്‍വേ പാളത്തിന് സമീപത്തു കൂടി നടന്നു വരികയായിരുന്ന വീട്ടമ്മ പാളത്തിന് സമീപം വീഴുന്നത് കണ്ടത്.ലോക്കോ പൈലറ്റ് പെട്ടെന്ന് സന്ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചാലുംമൂട് പോലീസെത്തി വീട്ടമ്മയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വീട്ടമ്മ കുഴഞ്ഞുവീണത്.ഇവർ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Read More » -
Food
ഇഞ്ചിക്കറിയില്ലാതെ എന്ത് ഓണം ?
നമ്മൾ ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും ചേർക്കുന്ന ചേരുവയാണ് ഇഞ്ചി. കറികൾക്കും പലഹാരങ്ങൾക്കും രുചി കൂട്ടുക മാത്രമല്ല നല്ല ഔഷധവും കൂടിയാണ് ഇഞ്ചി.ആയുസ്സിന്റെ താക്കോല്‍ എന്ന് വേണമെങ്കില്‍ ഇഞ്ചിയെ പറയാവുന്നതാണ്.അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിക്കുള്ളത്.ഓണസദ്യയിൽ ഒഴിവാക്കാൻ കഴിയാത്ത വിഭവമാണ് ഇഞ്ചിക്കറി.സ്വാദേറിയ ഇഞ്ചിക്കറി തയ്യാറാക്കുന്നതെങ്ങനെയെന്ന് പരിയപ്പെടാം. ആവശ്യമുള്ള സാധനങ്ങൾ ഇഞ്ചി -250 ഗ്രാം വെളുത്തുള്ളി – നാല് അല്ലി പച്ചമുളക് -അഞ്ച് എണ്ണം ചെറിയ ഉള്ളി- ഏഴ് എണ്ണം കറിവേപ്പില – രണ്ട് തണ്ട് വെളിച്ചെണ്ണ – മൂന്ന് ടേബിൾ സ്പൂൺ കടുക് – 1/4 ടീ സ്പൂൺ വറ്റൽ മുളക് -രണ്ട് എണ്ണം പുളി- ഒരു ചെറുനെല്ലിക്ക വലുപ്പത്തിൽ ശർക്കര – ഒരു ചെറിയകഷ്ണം മുളക് പൊടി – ഒന്നര ടീസ്പൂൺ മല്ലിപ്പൊടി -അര ടീസ്പൂൺ മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ കായം -കാൽ ടീസ്പൂൺ ഉലുവ പൊടി -കാൽ ടീസ്പൂൺ തയ്യാറാക്കേണ്ട വിധം പാത്രം ചൂടായതിനുശേഷം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് തൊലികളഞ്ഞ് ചെറുതായി…
Read More » -
NEWS
മകളുടെ വിവാഹം നടത്താൻ സ്വരൂപിച്ച പണം കൊണ്ട് അഞ്ച് നിർധന കുടുംബങ്ങൾക്ക് വീട് പണിതു നൽകിയ സുന്ദരൻ മേസ്ത്രി
പത്തു വർഷം മുമ്പ് പ്ലാസ്റ്റിക് കൂരയിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പായം വട്ട്യറയിലെ മറിയാമ്മയ്ക്ക് സുന്ദരൻ മേസ്ത്രി കോൺക്രീറ്റ് വീടൊന്നു നിർമിച്ചു നൽകി.അന്ന് ഒറ്റമുറി വീട്ടിലായിരുന്നു മേസ്ത്രിയും മക്കളും കഴിഞ്ഞിരുന്നത്.കഠിനാദ്ധ്വാനി ആയിരുന്നു മേസ്ത്രി.പൊരിവെയിലത്ത് പണിയെടുത്തു കിട്ടിയ തുട്ടുകളൊന്നും വഴിപിഴച്ചു നശിപ്പിച്ചില്ല.പിന്നീട് മേസ്ത്രിയും നല്ലൊരു വീടുവച്ചു.മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു. ബംഗളൂരുവിൽനിന്ന് ഉന്നതപഠനം കഴിഞ്ഞെത്തിയ മകൾ രണ്ടുവർഷം ജോലി ചെയ്തശേഷം മതി കല്യാണമെന്ന് തീരുമാനമെടുത്തതോടെ അച്ഛനും സമ്മതിച്ചു.ഒപ്പം ആ അച്ഛൻ മറ്റൊരു കാര്യം കൂടി ചെയ്തു.മകളുടെ വിവാഹം നടത്താൻ സ്വരൂപിച്ച പണം കൊണ്ട് അഞ്ച് വീടുകൾ പണിയുക.റിയൽ എസ്റ്റേറ്റ് ബിസിനസിന് വേണ്ടിയായിരുന്നില്ല അത് – പാവങ്ങൾക്ക് വേണ്ടിയായിരുന്നു.ഈ തിരുവോണത്തിന് മേസ്ത്രിയും കുടുംബവും അഞ്ച് നിർധനരായ കുടുംബങ്ങൾക്ക് ഈ വീടുകൾ കൈമാറും. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം കാണാൻ മാത്രം വിധിക്കപ്പെട്ട അഞ്ചുകുടുംബങ്ങളാണ് ഈ പുണ്യത്തിന്റെ തണലറിയുന്നത്. 750 ചതുരശ്ര അടിയിൽ ഒരേ ഘടനയിൽ പണിത അഞ്ച് കോൺക്രീറ്റ് വീടുകളാണ് അഞ്ച് കുടുംബങ്ങൾക്ക് ലഭിക്കുന്നത്.രണ്ട് കിടപ്പുമുറികൾ, അടുക്കള, വരാന്ത, പിൻവശത്ത് ഷീറ്റ് മേഞ്ഞ…
Read More » -
India
മാധ്യമ വിചാരണ കോടതിയലക്ഷ്യം;ചാനലുകളെ നിയന്ത്രിക്കാൻ മാർഗനിർദേശം കൊണ്ടുവരും: സുപ്രീംകോടതി
ന്യൂഡൽഹി:ചാനലുകളെ നിയന്ത്രിക്കാൻ മാർഗനിർദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി.ലംഘിക്കുന്നവർക്കുള്ള പിഴത്തുക ഉയർത്തണമെന്നും കോടതി പറഞ്ഞു.ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമവാര്ത്തകൾ സംബന്ധിച്ച് ബോംബെ ഹൈക്കോടതി നടത്തിയ പരാമർശത്തിനെതിരെയുള്ള ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. മാധ്യമ വിചാരണ കോടതിയലക്ഷ്യമായി കണക്കാക്കാമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ഇത്തരം വിമര്ശനങ്ങള് മാധ്യമപ്രവര്ത്തനത്തിന്റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു ഹര്ജിക്കാരുടെ വാദം. ഇത് തള്ളിക്കൊണ്ടാണ് മാധ്യമങ്ങള് നിയന്ത്രണങ്ങള് കൊണ്ടുവരേണ്ടതിനെ സംബന്ധിച്ച് സുപ്രീംകോടതി നിരീക്ഷണം
Read More » -
Kerala
2018ലെ മഹാപ്രളയത്തിന്‍റെ സ്മരണയുമായി സ്വാതന്ത്ര്യദിനം
റാന്നി:അഞ്ചു വര്‍ഷം മുൻപ് കേരളത്തെ മുക്കിയ മഹാപ്രളയത്തിന്‍റെ തുടക്കം ഓഗസ്റ്റ് 14ന് അര്‍ധരാത്രിയോടെയാണ്.അക്കൊല്ലത്തെ കാലവര്‍ഷവും ഓഗസ്റ്റ് ആദ്യം മുതല്‍ക്കേ ലഭിച്ച മഴയും ശക്തമായിരുന്നതിനാല്‍ കേരളത്തിലെ നദികളും സംഭരണികളുമെല്ലാം നിറഞ്ഞു കിടക്കുകയായിരുന്നു. ഇതിനൊപ്പം 14 മുതല്‍ ലഭിച്ച അതിശക്തമായ മഴ സ്ഥിതിഗതികള്‍ മാറ്റിമറിച്ചു. കുത്തിയൊഴുകിയ വെള്ളവും ഇതിനൊപ്പമുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമെല്ലാം കൂടി കേരളത്തെ മഹാപ്രളയത്തിലേക്കു നയിക്കുന്നതായി. 2019ലും ഏതാണ്ട് സമാനമായ സാഹചര്യം കേരളത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ടായി. 2020, 2021, 2022 വര്‍ഷങ്ങളിലും കാലവര്‍ഷം കേരളത്തില്‍ ശക്തമായിരുന്നു. എന്നാല്‍ ഇക്കുറി മഴക്കുറവിന്‍റെ കണക്കുകളാണ് കര്‍ക്കടക മാസാവസാനത്തില്‍ പോലും ലഭിക്കുന്നത്. സംസ്ഥാനത്ത് ഒരു ജില്ലയിലും ഇക്കുറി സാധാരണ മഴ ലഭിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 43 ശതമാനം മഴയുടെ കുറവാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകളിലുള്ളത്. 1541.9 മില്ലിമീറ്റര്‍ മഴയാണ് ഇക്കാലയളവില്‍ ലഭിക്കേണ്ടിയിരുന്നത്. കിട്ടിയത് 877.1 മില്ലീ മീറ്റര്‍ മഴയും. സംസ്ഥാനത്ത് ഏറ്റവുമധികം മഴ കുറഞ്ഞത് ഇടുക്കി ജില്ലയിലാണ്.…
Read More » -
Kerala
ഓണത്തിന് ജവാനെ ‘മേജറാക്കാൻ’ ബെവ്കോ എംഡിയുടെ നിർദ്ദേശം
ബ്രാൻഡ് നിര്‍ബന്ധം ഇല്ലാത്തവര്‍ക്ക് ജവാൻ; ഓണത്തിന് പ്രത്യേക നിർദ്ദേശവുമായി ബിവറേജസ് കോർപ്പറേഷൻ എംഡി തിരുവനന്തപുരം:ഓണക്കാലത്ത് ആരെയും നിരാശരാക്കാതിരിക്കാൻ പ്രത്യേക നിർദ്ദേശങ്ങളുമായി ബെവ്കോ. ജനപ്രിയ ബ്രാന്‍റുകള്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം ബ്രാന്‍റ് നിര്‍ബന്ധം ഇല്ലാത്തവര്‍ക്ക് ജവാൻ തന്നെ നല്‍കണമെന്നുമാണ് എംഡിയുടെ പ്രത്യേക നിർദേശം.ഇതോടെ ഓണക്കാലത്തെങ്കിലും ജവാന് പ്രമോഷൻ കിട്ടി മേജറാകുമെന്ന് ഉറപ്പായി. വെറും നിർദേശമല്ല ബെവ്കോ എംഡിയുടേത്. വീഴ്ച വരുത്തുന്ന ജീവനക്കാർക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നാണ് മുന്നറിയിപ്പ്.സംസ്ഥാനത്ത് മദ്യത്തിന്‍റെ വില്‍പ്പന കുറഞ്ഞെന്നും ഇല്ലെന്നുമുള്ള തര്‍ക്കം നിലനില്‍ക്കെയാണ് ഓണക്കച്ചവടത്തില്‍ കുറവൊന്നും വരാതിരിക്കാൻ ബെവ്കോയുടെ നടപടി. മദ്യം വാങ്ങാൻ ഔട്ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയ്ര്‍ഹൗസ് -ഔട്ട് ലെററ് മാനേജര്‍മാര്‍ക്കുള്ള മറ്റൊരു നിര്‍ദ്ദേശം.പ്രജകളെ കാണാനെത്തുന്ന മാവേലിയെ പോലെ അവരെ കാണണം.ജനപ്രിയ ബ്രാൻറുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ നിന്നും നേരത്തെ തന്നെ കരുതി വയ്ക്കണം.സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.പ്രത്യേകിച്ചൊരു ബ്രാൻറും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാൻറായ ജവാൻ റം തന്നെ നല്‍കണം…
Read More » -
Movie
വിനായകന്റെ വിളയാട്ടം: ‘ജയിലറി’ൽ നായകന് മുകളിൽ സ്‌കോർ ചെയ്ത് പ്രേക്ഷകരെ വിറപ്പിച്ച കൊടുംക്രൂരൻ വില്ലനായി വിനായകൻ
സൂപ്പർസ്റ്റാർ രജനികാന്തും മോഹൻലാലും ഒന്നിച്ചഭിനയിച്ച ‘ജയിലർ’ തീയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുമ്പോൾ ചലച്ചിത്ര ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് പ്രേക്ഷകരെ വിറപ്പിച്ച കൊടുംക്രൂരനായ വിനായകന്റെ വില്ലനെക്കുറിച്ചാണ്. നായകന് മുകളിൽവരെ വിനായകൻ സ്‌കോർ ചെയ്യുമ്പോൾ വിവാദങ്ങൾക്കും മുകളിൽ അയാൾ തന്നിലെ നടനെ എന്നെന്നേക്കുമായി അടയാളപ്പെടുത്തുക കൂടിയാണ്. ജാതിവെറിയുടെയും വർണ്ണ ബോധത്തിന്റെയും വിഴുപ്പുകൾ പേറി വിനായകനെ വേട്ടയാടിയവർക്കുള്ള ഒരു മറുപടിയാണ് ‘ജയിലർ.’ മനുഷ്യന്റെ നിറത്തിലും രൂപത്തിലും സമൂഹം കൽപ്പിച്ചു കൊടുക്കുന്ന മുൻധാരണകളല്ല അവന്റെ കഴിവുകളിലാണ് യഥാർത്ഥ സൗന്ദര്യമെന്നും ഭംഗിയെന്നുമുള്ള മറുപടി. വിനായകനെ വേട്ടയാടിയ പലർക്കും ജയിലറിലെ ആ വില്ലൻ കഥാപാത്രത്തെ ഒന്ന് കണ്ട് നോക്കാവുന്നതാണ്. ഉള്ളിൽ എത്ര ശത്രുത ഉണ്ടെങ്കിലും അറിയാതെ കയ്യടിച്ചു പോകും, അയാളുടെ അതിതരസാധാരണമായ പ്രതിഭാവിലാസത്തിൽ നാം അറിയാതെ ശിരസ്സു നമിച്ചു പോകും. വിനായകൻ അഭിനയിച്ചു തകർക്കുകയാണ് ജയിലറിൽ. അയാളുടെ കണ്ണുകൾ ശരീര ഭാഷ എന്നിവയെല്ലാം ചിത്രത്തിലെ വില്ലനെ ശക്തമായി അടയാളപ്പെടുത്തുന്നു. വിനായകന്റെ വിശ്വരൂപങ്ങൾ ഭാഷകൾ കടന്ന് ചർച്ച ചെയ്യപ്പെടുന്നു എന്നത്…
Read More » -
Kerala
കേരളത്തിലെ വിവാഹിതര്‍ക്ക് എന്താണ് സെക്സ് എന്നോ എങ്ങനെയാണ് ചെയ്യേണ്ടതെന്നോ അറിയില്ല;കനിയുടെ കുസൃതി വീണ്ടും
യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ് കനി കുസൃതി. മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കനി തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്. ഹിന്ദി ടിവി സീരിസിലും താരം അഭിനയിച്ചിട്ടുണ്ട്. ‘ബിരിയാണി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തന്റെ നിലപാടുകള്‍ തുറന്നുപറയാന്‍ യാതൊരു മടിയുമില്ലാത്ത കനി കുസൃതിയ്ക്ക് എതിരെ സൈബര്‍ ആക്രമണവും പതിവാണ്. ഇപ്പോള്‍ ഇതാ സെക്‌സിനെ കുറിച്ച് കനി കുസൃതി മുമ്ബ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. കേരളത്തിലെ വിവാഹിതര്‍ക്ക് പോലും സെക്‌സ് എന്താണെന്നതില്‍ വ്യക്തമായ ധാരണയില്ലെന്നായിരുന്നു കനി കുസൃതി പറഞ്ഞത്. വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സെക്‌സ് എന്നും, എന്നാല്‍ മുതിര്‍ന്നവരോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്നില്ലെന്നും താരം പറയുന്നു. ‘മൂടിവെക്കപ്പെടുന്നത് എന്തും ചെയ്യാനുള്ള ജിജ്ഞാസ കുട്ടികളില്‍ ഉണ്ടാക്കും. അതിന് പകരം, ഇന്നതാണ് സെക്‌സ്, ഇന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് തുറന്ന് പറയാന്‍ മാതാപിതാക്കള്‍…
Read More »