NEWSPravasi

ആകാശത്ത് ഓണ സദ്യ വിളമ്ബാൻ  എമിറേറ്റ്സ് എയര്‍ലൈൻസ്

ദുബായ്: മലയാളികളുടെ ഓണം ആഘോഷിക്കാൻ ദുബായുടെ എമിറേറ്റ്സ് എയര്‍ലൈൻസ്.ആകാശത്ത് ഓണ സദ്യ വിളമ്പി മലയാളികൾക്കൊപ്പം ഓണം ആഘോഷിക്കാനാണ് തീരുമാനം. ഈ മാസം 20 മുതല്‍ 31 വരെ ദുബൈയില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാര്‍ക്ക് ഇലയില്‍ തന്നെ ഓണ സദ്യ  വിളമ്ബുമെന്നാണ് അറിയിപ്പ്.

ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാര്‍, മട്ട അരിച്ചോറ്, പാലട പ്രഥമൻ, തീര്‍ന്നില്ല നോണ്‍ വെജ് വേണ്ടവര്‍ക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പര്‍ ഫ്രൈയുമുണ്ട്. ഓണത്തിന് എമിറേറ്റ്സ് എയര്‍ലൈൻസിന്റെ സര്‍പ്രൈസ് മെനുവാണിത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവര്‍ക്കും സദ്യ നല്‍കുമെന്നാണ് പ്രഖ്യാപനം. അതും ഇലയില്‍ത്തന്നെ.

അടുത്ത പുതുവര്‍ഷത്തില്‍ കോഴിക്കോട്ടേക്ക് സര്‍വ്വീസും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതല്‍ സര്‍വ്വീസുകളും എമിറേറ്റ്സ് എയര്‍ലൈൻസ് പ്രഖ്യാപിച്ചിരുന്നു.

Back to top button
error: