KeralaNEWS

മെഡിക്കല്‍ കോളജ് ഗ്രൗണ്ടിൽ അലഞ്ഞുതിരിഞ്ഞ പശുവിനെ പിടിച്ചുവിറ്റ ജീവനക്കാരന്‍ കസ്റ്റഡിയില്‍

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ക്യാമ്ബസില്‍ അലഞ്ഞുതിരിഞ്ഞ പശുവിനെ പിടിച്ചുവിറ്റ ജീവനക്കാരന്‍ കസ്റ്റഡിയില്‍.മെഡിക്കല്‍ കോളജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണ് കളമശേരി പൊലിസിന്റെ പിടിയിലായത്.

ഇന്നലെ രാത്രി കാന്റീന് സമീപം പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്.കൂടുതല്‍ കന്നുകാലികളെ ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു.ഇതിന് മുൻപും കന്നുകാലികളെ നഷ്ടപ്പെടുന്നതായി ഏറെ പരാതികള്‍  പൊലീസീന് ലഭിച്ചിരുന്നു.

Signature-ad

ക്യാമ്ബസിനുള്ളില്‍ മേയാനെത്തുന്ന പശുക്കളെ പുല്ലും വെള്ളവും കൊടുത്തുപാട്ടിലാക്കിയ ശേഷം കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതായിരുന്നു പ്രതിയുടെ രീതി.തനിക്ക് സാമ്ബത്തികപ്രയാസമുണ്ടെന്നും പണം വേണ്ടതിനിലാണ് കന്നുകാലികളെ വില്‍ക്കുന്നതെന്നുമാണ് കച്ചവടക്കാരോട് പറഞ്ഞിരുന്നത്.

 വളരെ കുറഞ്ഞ വിലയ്ക്കാണ് കന്നുകാലികളെ വിറ്റിരുന്നതെന്നാണ് വിവരം. പശുക്കള്‍ക്ക് പുറമെ പോത്തുകളെയും എരുമകളെയുമെല്ലാം മെഡിക്കല്‍ കോളജ് പരിസരത്തുനിന്ന് കാണാതായതായി നേരത്തെ തന്നെ പരാതിയുണ്ട്.മെഡിക്കല്‍ കോളജിന് സമീപം താമസിക്കുന്നവരാണ് കന്നുകാലികളെ ക്യാമ്ബസിലേക്ക് മേയാന്‍ തുറന്നുവിടുന്നത്.

Back to top button
error: