
കാസര്‍കോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ പള്ളിയില്‍ കൈയാങ്കളി. എരുതുംകടവ് ജമാഅത്ത് പള്ളിയിലാണ് സംഭവം. പള്ളി കമ്മിറ്റിയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ആര് പതാക ഉയര്‍ത്തണമെന്ന കാര്യത്തെ ചൊല്ലിയായിരുന്നു തര്‍ക്കം.
നാല് മാസമായി പള്ളി കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരുമിച്ച് ദേശീയ പതാക ഉയര്‍ത്താമെന്ന് തീരുമാനമായി. തുടര്‍ന്നാണ് ആഗസ്റ്റ് 15ന് പള്ളിയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചത്.
എന്നാല്‍, ആര് പതാക ഉയര്‍ത്തണമെന്ന കാര്യത്തെ ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായി. ഇരുവിഭാഗവും ഒരുമിച്ച് പതാക ഉയര്‍ത്താന്‍ ശ്രമിച്ചതോടെ വാക്കേറ്റവും കൈയാങ്കളിയിലുമാണ് കാര്യങ്ങളെത്തിയത്. ദേശീയ പതാകയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന തരത്തില്‍ കൈയാങ്കളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേണം ആരംഭിച്ചു.
https://twitter.com/sandeepchauhaan/status/1691423453331742720?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1691423453331742720%7Ctwgr%5E5a1024625e494d764bec4109743990b008cacbba%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2Fsandeepchauhaan2Fstatus2F1691423453331742720widget%3DTweet






