ദുബൈ: ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയില്‍. ഒരു ദിര്‍ഹത്തിന് 22.63 രൂപയാണ് വിനിമയ നിരക്ക്. ഗള്‍ഫ് കറന്‍സികളെല്ലാം മികച്ച മുന്നേറ്റം തുടരുകയാണ്. ഒമാന്‍ റിയാല്‍ 216.08 രൂപയിലും ബഹ്‌റൈന്‍ റിയാല്‍ 220.75 രൂപയിലുമെത്തി. കുവൈത്ത് ദിനാര്‍ 270.5 രൂപ, സൗദി റിയാല്‍ 22.18 രൂപ, ഖത്തര്‍ റിയാല്‍ 22.81 രൂപ എന്നിങ്ങനെയാണ് വിനിമയ നിരക്ക്.
ഇന്നലെ ഒരു ദിര്‍ഹത്തിന് 22.65 രൂപ ആയിരുന്നു വിനിമയ നിരക്ക്. ഗള്‍ഫ് കറന്‍സികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ മികച്ച അവസരമാണെങ്കിലും മാസം പകുതി പിന്നിട്ടതിനാല്‍ പലര്‍ക്കും നാട്ടിലേക്ക് പ്രതീക്ഷിച്ചത് പോലെ പണം അയയ്ക്കാന്‍ സാധിച്ചില്ല. എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നില്ല.