IndiaNEWS

ഗുജറാത്തിലെ 27 വജ്ര നിര്‍മ്മാണ കമ്ബനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേരള പൊലീസ് മരവിപ്പിച്ചു

സൂറത്ത്:സൈബര്‍ തട്ടിപ്പ് കേസില്‍ ഗുജറാത്തിലെ 27 വജ്ര നിര്‍മ്മാണ-വ്യാപാര കമ്ബനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേരള പൊലീസ് മരവിപ്പിച്ചു.

ജ്വല്ലറി ബിസിനസുകാരുമായി ബന്ധപ്പെട്ട ചില സൈബര്‍ തട്ടിപ്പ് നടന്ന പശ്ചാത്തലത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തിയ കമ്ബനികളുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.തെലങ്കാനയിലെയും കേരളത്തിലെയും ജ്വല്ലറി സ്ഥാപനങ്ങളുമായി നടത്തിയ ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

Signature-ad

അതേസമയം തങ്ങളെ അറിയിക്കാതെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാരോപിച്ച്‌ കമ്ബനികള്‍ സൂറത്ത് സിറ്റി പൊലീസിനെ സമീപിച്ചു.

Back to top button
error: