Month: August 2023

  • Social Media

    ജോലിസ്ഥലത്ത് തന്റെ ഫോൺ ചാർജ് ചെയ്തതിന് മേലധികാരി പറഞ്ഞത്; താൻ നേരിട്ട വിചിത്രമായ സാഹചര്യം വെളിപ്പെടുത്തി ജീവനക്കാരൻ

    എല്ലാ ജോലികൾക്കും അതിന്റേതായ സമ്മർദ്ദങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടാകും. പക്ഷേ, പലപ്പോഴും മേലധികാരികളുടെ അനവസരത്തിലുള്ള ഇടപെടലുകളും വിവേകശൂന്യമായ കൈകടത്തലുകളുമൊക്കെ ജീവനക്കാരെ അമിതസമ്മർദ്ദങ്ങളിലേക്ക് തള്ളിവിടാറുണ്ട്. സമീപകാലത്തായി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹിക മാധ്യമങ്ങളിലൂടെയുള്ള ജീവനക്കാരുടെ തുറന്നു പറച്ചിലുകളും ഇത്തരം ചൂഷണങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഭവം കഴിഞ്ഞദിവസം ഒരു ജീവനക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ജോലിസ്ഥലത്ത് താൻ നേരിട്ട വിചിത്രമായ ഒരു സാഹചര്യം ആയിരുന്നു @Melodic-Code-2594 എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഉപയോക്താവ് റെഡ്ഡിറ്റ് പോസ്റ്റിലൂടെ പങ്കുവെച്ചത്. ജോലിസ്ഥലത്ത് തന്റെ ഫോൺ ചാർജ് ചെയ്തതിന് മേലധികാരി തന്നോട് മോശമായി പെരുമാറുകയും ശകാരിക്കുകയും ചെയ്തു എന്നായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. വ്യക്തിപരമായ ആവശ്യത്തിനായി കമ്പനിയുടെ വൈദ്യുതി മോഷ്ടിച്ചുവെന്ന് മേലധികാരി തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നും ജീവനക്കാരൻ പറയുന്നു. Is charging your personal phone while at work considered stealing electricity? by u/Melodic-Code-2594 in antiwork പലപ്പോഴും…

    Read More »
  • Kerala

    കാസർകോട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; ഇരുട്ടിൽ തപ്പി അന്വേഷണ ഏജൻസികൾ

    കാസര്‍കോട് കോട്ടിക്കുളത്ത് റെയില്‍വേ പാളത്തില്‍ കല്ലും ക്ലോസറ്റും വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം.. കോയമ്ബത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റ് പാളത്തില്‍ ഇവ കണ്ട് ട്രെയിൻ നിർത്തിയിട്ടതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. ഇന്ന് രാവിലെ 11.45 ഓടെയാണ് ചെങ്കല്ലും ക്ലോസറ്റും ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പരിസരവാസികള്‍ ആരെങ്കിലും കൊണ്ടുവച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വിവരമറിഞ്ഞ് പൊലീസും റെയില്‍വേ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് സംഭവം ഉണ്ടായത്.കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വച്ച്‌ ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ സി8 കോച്ചിന്റെ ഗ്ലാസ് തകര്‍ന്നിരുന്നു.നീലേശ്വരത്തുവച്ചും കഴിഞ്ഞ ദിവസം ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • Kerala

    ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു; മമ്മൂട്ടി മികച്ച നടൻ, ഉർവശി മികച്ച നടി

    തിരുവനന്തപുരം:ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു; മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വ്വശിയെയും തിരഞ്ഞെടുത്തു. മധു (ചലച്ചിത്രരംഗം), പി.വത്സല (സാഹിത്യരംഗം, സി. രാധാകൃഷ്ണന്‍ (സാഹിത്യരംഗം), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യവസായ (സാമൂഹിക രംഗം), ചിറ്റൂര്‍ ഗോപി (മലയാള ചലച്ചിത്ര ഗാനരംഗം) എന്നിവരെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. ‘പനി’യാണ് മികച്ച ചിത്രം. റോഷാക്ക് എന്ന ചിത്രത്തിന് നിസാം ബഷീറിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. സ്റ്റഫി സേവ്യറാണ് മികച്ച ചലച്ചിത്ര സംവിധായിക (മധുര മനോഹര മോഹം), വേണു കുന്നപ്പിള്ളിയാണ് മികച്ച ചലച്ചിത്ര നിര്‍മ്മാതാവ് (2018, മാളികപ്പുറം ), ജോണി ആന്റണിയെ മികച്ച സഹനടനായി (അനുരാഗം ) തിരഞ്ഞെടുത്തു. പൂര്‍ണിമ ഇന്ദ്രജിത്ത് (തുറമുഖം), ബിന്ദു പണിക്കര്‍ (റോഷാക്ക്) എന്നിവരാണ് മികച്ച സഹനടിമാര്‍. ശ്രീകാന്ത് മുരളി (പത്മിനി ), അമല്‍രാജ് (ക്രിസ്റ്റഫര്‍ ), ബിനോജ് വില്ല്യ (പെന്‍ഡുലം ), പാര്‍വ്വതി ആര്‍ കൃഷ്ണ (കഠിന കഠോരമീ അണ്ഡകടാഹം)കെ. ജി. ഷൈജു (കായ്‌പോള ), ദേവന്‍ ജയകുമാര്‍ (വാലാട്ടി )എന്നിവര്‍ക്ക്…

    Read More »
  • Kerala

    മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും

    കോതമംഗലം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തർക്കം ഉണ്ടായിരുന്നു. സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് രാഷ്ട്രീയ വിഷയമായി സിപിഎം ഉയർത്തിക്കൊണ്ട് വരുന്നതിനിടെയാണ് മാത്യു കുഴൽനാടനെതിരെ റവന്യൂ അന്വേഷണം വരുന്നത്. കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. പിഡബ്യുഡിക്ക് റോഡ് നിർമ്മിക്കാൻ കോതമംഗലത്തെ കുടുംബവീടിനോട് ചേർന്ന സ്ഥലം വിട്ടുകൊടുത്തിരുന്നുവെന്നാണ് മാത്യു കുഴൽനാടൻ പറയുന്നത്. ഈ റോഡ് നിർമ്മിച്ച ശേഷം തന്റെ വീട് ഒരു കുന്നിൻ…

    Read More »
  • Kerala

    ആരോപണം ഭാവനയിൽ ഉദിച്ച കെട്ടുകഥ, വസ്തുതയുടെ കണികപോലുമില്ല; ജി. ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്

    കൊച്ചി: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തൽ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ് രം​ഗത്ത്. ആരോപണം ഭാവനയിൽ ഉദിച്ച കെട്ടുകഥയാണെന്നും വസ്തുതയുടെ കണികപോലുമില്ലെന്നും പി.രാജീവ് പറഞ്ഞു. കൈതോലപ്പായയിലെ പണം കടത്തൽ ആരോപണത്തിൽ കുറച്ച് മുമ്പാണ് പേരുകൾ വെളിപ്പെടുത്തി ജി ശക്തിധരൻ രംഗത്തെത്തിയത്. രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട്‌ കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച്‌ സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെൻററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു. കോവളത്തെ ഗൾഫാർ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് അതേ…

    Read More »
  • Crime

    പാറശ്ശാലയിൽ ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്ത സംഭവം: സിഐടിയു ബ്രാഞ്ച് അംഗമായ ഓട്ടോ തൊഴിലാളി പിടിയിൽ

    തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തയാൾ പിടിയിൽ. ഷൈജു ഡി എന്നയാളാണ് പാറശാല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം നിർവ്വഹിച്ച ഉമ്മൻ ചാണ്ടിയുടെ സ്തൂപം ഇന്നലെയാണ് തകർക്കപ്പെട്ടത്. സി ഐ ടി യു (ഓട്ടോ തൊഴിലാളി) പൊൻവിള ബ്രാഞ്ച് അംഗമാണ് ഷൈജു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് സ്തൂപം അടിച്ചു തകർത്തതാണെന്നാരോപിച്ച് പ്രദേശത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. സമീപത്തായി നേരത്തെ സമീപത്തായി സി പി എമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ച് കൂടിയിട്ടത് ഇന്നലെ സംഘർഷ സാധ്യതയും ഉണ്ടാക്കിയിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. അതേസമയം, പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംഭവം രാഷ്ട്രീയമായി ചർച്ചയായിട്ടുണ്ട്. മൺമറഞ്ഞിട്ടും ഉമ്മൻ‌ചാണ്ടിയോടുള്ള ജനസ്നേഹം സിപിഎമ്മിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചിരുന്നു. സഹതാപമുണ്ടാക്കാൻ കോൺഗ്രസിൻറെ നാടകമാണ് ഇതെന്നുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇടത് അനുകൂല പ്രൊഫൈലുകൾ ഉയർത്തിയത്.

    Read More »
  • Social Media

    അറ്റാച്ച്ഡ് ബാത്റൂം എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷേ, ഇതൊരു ഒന്നൊന്നര അറ്റാച്ച്ഡ് ബാത്റൂമാണേ!

    അറ്റാച്ച്ഡ് ബാത്റൂം എന്നൊക്കെ കേട്ടിട്ടില്ലേ, പക്ഷേ ഇതുപോലൊരു മുറി നിങ്ങൾ ആദ്യമായിട്ടായിരിക്കും കാണുന്നത്. ദില്ലിയിൽ ഒരു ഓൺലൈൻ സൈറ്റിൽ വാടകയ്ക്ക് നൽകുന്നതിനായി ലിസ്റ്റ് ചെയ്ത മുറിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ദില്ലിയിലെ ആഡംബര പ്രദേശങ്ങളിലൊന്നായ ഗ്രേറ്റർ കൈലാഷ് ഏരിയയിൽ സ്ഥിതിചെയ്യുന്നത് എന്ന് അവകാശപ്പെടുന്ന ഈ കുഞ്ഞുമുറി കണ്ടാൽ ആരായാലും അമ്പരന്നു പോകും. യാതൊരു വിധത്തിലുള്ള വേർതിരിവുകളും ഇല്ലാതെ ഒരു കുഞ്ഞു മുറിക്കുള്ളിൽ കിടക്കയോട് ചേർന്ന് ഒരു ക്ലോസറ്റും കുളിക്കാനുള്ള സ്ഥലവും ആണ് ഈ മുറിയിൽ ഉള്ളത്. വലിയ ബംഗ്ലാവുകൾക്ക് പേരുകേട്ട ഗ്രേറ്റർ കൈലാഷ് ഏരിയയിൽ പക്ഷേ എവിടെയാണ് ഈ മുറി എന്ന കാര്യം വ്യക്തമല്ല. ചിത്രത്തിൽ കാണുന്ന മുറി പച്ചനിറത്തിൽ പെയിൻറ് അടിച്ചതാണ്. ഒരു ചെറിയ കിടക്കയും ടേബിൾ ഫാനും എയർകണ്ടീഷണറും മുറിയിലുണ്ട്. അതുവരെയുള്ള കാര്യങ്ങൾ ഓക്കെയാണ്. പക്ഷേ, ഇനി കാണുന്ന കാഴ്ചകളാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ചെറിയൊരു മറപോലും നൽകാതെ ആ മുറിക്കുള്ളിൽ തന്നെ കിടക്കയോട് ചേർന്ന്…

    Read More »
  • India

    നിയമനങ്ങൾക്ക് സ്ത്രീകളുടെ നെഞ്ചളവ് പരിശോധിക്കുന്നത് അന്യായം, നടപടി സ്ത്രീകളുടെ അന്തസിന് ഭംഗമേല്‍പ്പിക്കുന്നുവെന്ന് രാജസ്ഥാൻ ഹൈക്കോടതി

    ജയ്പൂർ: നിയമനങ്ങൾക്കുള്ള ശാരീരിക പരിശോധനകളുടെ ഭാഗമായി സ്ത്രീകളുടെ നെഞ്ചളവ് പരിശോധിക്കുന്നത് അന്യായമാണെന്ന് രാജസ്ഥാൻ ഹൈക്കോടതിയുടെ നിരീക്ഷണം. ഏത് തസ്തികയിലേക്കുള്ള നിയമനം ആണെങ്കിലും ഉദ്യോഗാർത്ഥിയുടെ ശ്വാസകോശ ശേഷി പരിശോധിക്കാൻ നെഞ്ചിന്റെ അളവെടുക്കുന്നത് അന്യായവും തെറ്റായ രീതിയുമാണെന്നും അത് സ്ത്രീകളുടെ അന്തസിന് ഭംഗമേൽപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു. ആവശ്യമായ ശാസകോശ ശേഷി ഉണ്ടോ എന്ന് ശാരീരിക പരിശോധനകളിൽ കണ്ടെത്താൻ പകരം മാർഗങ്ങൾ സ്വീകരിക്കണം. സ്ത്രീകൾക്ക് അനാവശ്യമായി ഉണ്ടാക്കുന്ന മാനഹാനി അവസാനിപ്പിൻ മറ്റ് സാധ്യതകൾ പരിശോധിക്കണമെന്നും അധികൃതർക്ക് കോടതി നിർദേശം നൽകി. മൂന്ന് ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ദിനേഷ് മേത്തയുടെ നിരീക്ഷണം. ഫോറസ്റ്റ് ഗാർഡ് തസ്തികയിലേക്കുള്ള നിയമനത്തിൽ ശാരീരിക ക്ഷമതാ പരിശോധനയിൽ വിജയിച്ച ശേഷവും നെഞ്ചളവ് പരിശോധനയിൽ പരാജയപ്പെട്ടത് കാരണം ഒഴിവാക്കപ്പെട്ട മൂന്ന് ഉദ്യോഗാർത്ഥികളാണ് കോടതിയെ സമീപിച്ചത്. എന്നാൽ ഇതിനോടകം നടന്നുകഴിഞ്ഞ നിയമന പ്രക്രിയയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഫോറസ്റ്റ് ഗാർഡ് അടക്കമുള്ള ഏത് തസ്തികയിലേക്ക് ആണെങ്കിലും സ്ത്രീകളുടെ നെഞ്ചളവ് പരിശോധിക്കുന്ന രീതിക്ക് മാറ്റം…

    Read More »
  • Health

    അത്താഴത്തിന് ശേഷം ഇങ്ങനെ ചെയ്യാൻ പാടില്ല…

    ‌ഭക്ഷണത്തിന് മുമ്പും ശേഷവുമുള്ള ശീലങ്ങൾ ഒരു വ്യക്തിയുടെ ആരോ​ഗ്യത്തെ സാരമായി ബാധിക്കും. പ്രമേഹം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരുന്നു. അത്താഴത്തിന് ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്… ഒന്ന്… ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്നത് നല്ല ശീലമല്ല. ഈ ശീലം ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഭാരം കൂടുക, ദഹനപ്രശ്നങ്ങൾ ഉണ്ടാവുക എന്നിവയ്ക്ക് കാരണമാകും. രണ്ട്… അത്താഴത്തിന് ശേഷം ചായ കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്താൻ ഇടയാക്കുന്നു. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന രാസപദാർത്ഥമായ ടാനിൻ ഇരുമ്പ് ആഗിരണം തടസപ്പെടുത്തുന്നു. മൂന്ന്… അത്താഴം കഴിച്ച് കഴിഞ്ഞ ഉടൻ കിടക്കുന്ന ശീലം നല്ലതല്ല. ഇത് നെഞ്ചെരിച്ചിലും ദഹനക്കേടിനും കാരണമാകും. കിടക്കുമ്പോൾ ആമാശയത്തിലെ ദഹനരസങ്ങൾ അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും. നാല്… പുകവലി ആരോ​ഗ്യത്തിന് ഹാനികരമാണ കാര്യം നമ്മുക്കറിയാമല്ലോ. എന്നാൽ…

    Read More »
  • Crime

    ആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി, കണ്ണാടിയിൽ നോക്കിയാൽ ഭാവി പ്രവചിക്കാം! കേട്ടപാതി കേൾക്കാത്ത പാതി 72കാരൻ എടുത്തു ചാടി; ഒമ്പതുലക്ഷം രൂപ നഷ്ടപ്പെട്ടു

    ആളുകളെ നഗ്നരായി കാണാൻ കഴിയുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് പറഞ്ഞ് 72 -കാരനിൽ നിന്നും പണം തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിലെ നയാപള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാൺപൂർ സ്വദേശിയായ 72 -കാരനാണ് തട്ടിപ്പിനിരയായത്. ഇയാളിൽ നിന്നും ആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപയാണ് ഈ മൂന്നംഗ സംഘം തട്ടിയെടുത്തത്. സാന്ത്രാഗച്ചി സ്വദേശിയായ പാർത്ഥ സിംഗ്‌റേ (46), നോർത്ത് 24 പർഗാനാസിൽ നിന്നുള്ള മൊലയ സർക്കാർ (32), കൊൽക്കത്ത സ്വദേശി സുദീപ്ത സിൻഹ റോയ് (38) എന്നിവരാണ് പൊലീസ് പിടിയിലായത്. പരാതിക്കാരനായ അവിനാഷ് കുമാർ ശുക്ല പറയുന്നതനുസരിച്ച്, കാൺപൂരിലെ സുഹൃത്തായ വീരേന്ദ്ര ദുബെ മുഖേനയാണ് ഇയാൾ പ്രതികളുമായി ബന്ധപ്പെട്ടത്. പുരാതന വസ്തുക്കൾ വിൽക്കുന്ന സിംഗപ്പൂരിലെ കമ്പനിയുടെ പ്രതിനിധികളായി നടിച്ചാണ് പ്രതികൾ രണ്ടുകോടി രൂപയ്ക്ക് ശുക്ലയ്ക്ക് മാന്ത്രിക കണ്ണാടി വാഗ്ദാനം ചെയ്തത്. വിശ്വാസം നേടിയെടുക്കുന്നതിനായി…

    Read More »
Back to top button
error: