Month: August 2023
-
Kerala
‘കൈതോലപ്പായയില്‍ കരിമണല്‍ കര്‍ത്തയുടെ പണവും; അന്നത്തെ ഏറ്റവും വലിയ കെട്ടായിരുന്നു’
തിരുവനന്തപുരം: കൈതോലപ്പായയിലെ പണംകടത്ത് വിവാദത്തില്‍ വീണ്ടും വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. കൈതോലപ്പായയില്‍ കടത്തിയതില്‍ കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തായുടെ പണവുമുണ്ടെന്നാണു ജി.ശക്തിധരന്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ ആരോപിച്ചത്. പണം ഏറ്റുവാങ്ങിയതു ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വേണുഗോപാലാണെന്നും ശക്തിധരന്‍ പറഞ്ഞു. ”തിമിംഗലത്തെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ടു പരല്‍മീന്‍ കൊണ്ടുവന്നവനായിരുന്നു പി.രാജീവ്. പണം സമാഹരണത്തിലായിരുന്നാലും സ്ഥാനാര്‍ഥിക്കു വോട്ടുപിടിക്കാന്‍ ബലാത്സംഗക്കഥ പൊട്ടിക്കുന്നതിലായാലും രാജീവിനുള്ള വൈഭവം സമാനതകള്‍ ഇല്ലാത്തതാണ്. എന്തും ചെയ്യും രാജീവ്. കാഥികന്റെ ശബ്ദഘോഷം കൊണ്ട് ബൗദ്ധിക മേമ്പൊടി പടയ്ക്കും” കുറിപ്പില്‍ ശക്തിധരന്‍ അഭിപ്രായപ്പെട്ടു. കൊച്ചിയിലെ ദേശാഭിമാനി ഓഫിസില്‍ 2.35 കോടി രൂപ നിഗൂഢമായി സമാഹരിച്ചു തിരുവനന്തപുരത്തേക്കു കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ആണെന്നും അതു തിരുവനന്തപുരത്തെ എകെജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി.രാജീവ് ആണെന്നും താന്‍ തുറന്നെഴുതിയിരുന്നുവെങ്കിലും ഒന്നും സംഭവിക്കില്ലായിരുന്നെന്നു കഴിഞ്ഞദിവസം ശക്തിധരന്‍ വെളിപ്പെടുത്തിയിരുന്നു. ജി.ശക്തിധരന്റെ കുറിപ്പില്‍നിന്ന്: നമുക്ക് ഒരു പാ മതി വക്കീലേ! യൂണിവേഴ്സ്റ്റി…
Read More » -
NEWS
ഹൈവേയിലേക്ക് വിമാനത്തിന്റെ ക്രാഷ് ലാന്‍ഡിങ്; ബൈക്കിലും കാറിലും ഇടിച്ച് തീഗോളമായി, മരണം 10
ക്വലാലംപുര്‍: മലേഷ്യയില്‍ സ്വകാര്യ വിമാനം ഹൈവേയിലേക്ക് ഇടിച്ചിറങ്ങി 10 പേര്‍ മരിച്ചു. ക്വാലാലംപുരിലെ എക്സ്പ്രസ് വേയിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്ത ചെറു വിമാനം കാറിലും ബൈക്കിലും ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ എട്ട് പേരും ബൈക്ക് യാത്രികനും കാറിലുണ്ടായിരുന്ന ആളുമാണ് മരിച്ചത്. ബീച്ച് ക്രാഫ്റ്റ് 390 മോഡല്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. ലാങ്കാവിയില്‍ നിന്നും സിലന്‍ഗോറിലേക്ക് പോവുകയായിരുന്ന വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയും ഹൈവേയിലേക്ക് ഇടിച്ചിറങ്ങുകയുമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40നായിരുന്നു അപകടം. അപകടത്തില്‍ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. [ EXCLUSIVE ] Elmina Plane Crash : Final Moments Captured on GCE Find out more about the crash here: https://t.co/QDrSQMAnGY#elmina #shahalam #planecrash #malaysia pic.twitter.com/Vw26SA4UeN…
Read More » -
Kerala
മന്ത്രി എത്തിയിട്ടും സപ്ലൈകോ ബസാര്‍ തുറന്നിട്ടില്ല; മന്ത്രി വിളിച്ചതോടെ ജീവനക്കാരെത്തി
തിരുവനന്തപുരം: ഓണക്കാലത്തും കൃത്യസമയത്തിന് തുറക്കാതെ സപ്ലൈകോ. തിരുവനന്തപുരം നെടുമങ്ങാട് സപ്ലൈകോ ബസാറാണ് രാവിലെ പത്ത് മണിയായിട്ടും തുറക്കാതിരുന്നത്. ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ സ്വന്തം മണ്ഡലത്തിലെ സപ്ലൈകോയില്‍ എത്തുമ്പോള്‍ ഇരുപതോളം പേര്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി കാത്തു നില്‍പ്പുണ്ടായിരുന്നു. നെടുമങ്ങാട് ഓണാഘോഷവുമായി ബന്ധപ്പെട്ട് വവിധ വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മന്ത്രി എത്തിയത്. യോഗം നടക്കുന്ന ഹാളിന്റെ താഴെ ആയിട്ടായിരുന്നു സപ്ലൈകോയുടെ ഔട്ട്‌ലറ്റ് ഉണ്ടായിരുന്നത്. 9.55 ഓടെയാണ് മന്ത്രി സ്ഥലത്തെത്തുന്നത്. ഈ സമയത്ത് ഇരുപതോളം പേര്‍ സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു. തുടര്‍ന്ന് പത്ത് മണി കഴിഞ്ഞിട്ടും സപ്ലൈകോ തുറക്കാതായതോടെയാണ് മന്ത്രി ബന്ധപ്പെട്ടവരെ ഫോണില്‍ വിളിച്ച് സപ്ലൈകോ തുറന്നത്. അതേസമയം, സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായുള്ള ഓണം ഫെയറിന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. റീബ്രാന്‍ഡ്…
Read More » -
Kerala
കോളേജ് ഗ്രൗണ്ടില്‍ വിദ്യാര്‍ഥിയുടെ കാര്‍ അഭ്യാസം; അധ്യാപകരുടെ പരാതിയില്‍ ലൈസന്‍സ് തെറിച്ചു
ഇടുക്കി: തൊടുപുഴയിലെ സ്വകാര്യ കോളേജ് ഗ്രൗണ്ടില്‍ ആഡംബര കാര്‍ വട്ടത്തില്‍ കറക്കി വിദ്യാര്‍ഥിയുടെ അഭ്യാസ പ്രകടനം. കോളേജ് അധികൃതരുടെ പരാതിയില്‍ വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡുചെയ്ത് മോട്ടോര്‍വാഹന വകുപ്പ്. അതേ കോളേജില്‍തന്നെ പഠിക്കുന്ന തൊടുപുഴ സ്വദേശിയായ യുവാവിന്റെ ലൈസന്‍സാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. പി.എ.നസീര്‍ സസ്‌പെന്‍ഡുചെയ്തത്. വാഹനം കസ്റ്റഡിയിലെടുത്ത് 2000 രൂപ പിഴയീടാക്കുകയും ചെയ്തു. വിദ്യാര്‍ഥി അഭ്യാസപ്രകടനം നടത്തുന്നതിന്റെ സി.സി. ടി.വി.ദൃശ്യം കോളേജ് അധികൃതര്‍ മോട്ടോര്‍വാഹന വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ എം.വി.ഐ. ഭരത് ചന്ദ്രന്‍ കോളേജിലെത്തി അന്വേഷണം നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.യ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓണക്കാലത്ത് ആഘോഷങ്ങളും മറ്റും ഉള്ളതിനാല്‍ രക്ഷാകര്‍ത്താക്കളും കോളേജ് അധികൃതരും വിദ്യാര്‍ഥികള്‍ വാഹനം ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നിര്‍ദേശിച്ചു. സമാനരീതിയിലുള്ള അഭ്യാസപ്രകടനങ്ങള്‍, നിയമലംഘനങ്ങള്‍, അനധികൃത രൂപമാറ്റങ്ങള്‍, നമ്പര്‍പ്ലേറ്റില്‍ കൃത്രിമം കാണിക്കല്‍, നമ്പര്‍ പ്ലേറ്റ് വ്യക്തമായ രീതിയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്…
Read More » -
Kerala
‘എന്‍ വഴി തനി വഴി’! കാട്ടാനക്കൂട്ടവുമായി തെറ്റിപ്പിരിഞ്ഞ് അരിക്കൊമ്പന്‍ വീണ്ടും ഒറ്റയ്ക്ക്
നാഗര്‍േകാവില്‍: കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെ വനമേഖലയിലുള്ള അരിക്കൊമ്പന്‍ വീണ്ടും ഒറ്റയാനായി. ആനക്കൂട്ടവുമായി സൗഹൃദം പുലര്‍ത്തിയിരുന്ന അരിക്കൊമ്പന്‍ സംഘവുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്ക് സഞ്ചാരം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തന്നെയാണ് അരിക്കൊമ്പന്‍ ഇപ്പോഴുമുള്ളത്. മൂന്നാറില്‍ ചിന്നക്കനാലില്‍ ജനവാസമേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതിനെത്തുടര്‍ന്ന് കാടുകടത്തിയ കാട്ടാനായാണ് അരിക്കൊമ്പന്‍. തിരുനെല്‍വേലിയില്‍ പുതുനാട്ടിലെ ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പന്‍ ചേര്‍ന്നെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, ആന ഈ കൂട്ടവുമായി തെറ്റിപ്പിരിഞ്ഞെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ചിന്നക്കനാലില്‍നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ഇവിടെ നിന്ന് തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലേക്ക് കടക്കുകയായിരുന്നു. കമ്പത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച കാട്ടാനയെ ജൂണ്‍ ആദ്യവാരമാണ് തേനിയിലെ പാശാനംപെട്ടിക്കു സമീപത്തു നിന്ന് പിടികൂടിയത്. തുടര്‍ന്ന് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലേക്ക് എത്തിക്കുകയായിരുന്നു. അരിക്കൊമ്പന്റെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്നും ദേഹത്ത് മുറിവുകള്‍ ഇല്ലെന്നും തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ ശ്രീനിവാസ് റെഡ്ഡി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പന്റെ…
Read More » -
Kerala
റിയാസിനു പകരം വയ്ക്കേണ്ടിയിരുന്നത് സുധാകരന്റെ ചിത്രം; പരസ്യവിമര്‍ശനവുമായി ഗണേഷ് കുമാര്‍
കൊല്ലം: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. പൊതുമരാമത്ത് മന്ത്രിയുടെ രീതി ശരിയല്ലെന്നും തന്നെപ്പോലെ മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി ജി.സുധാകരന്‍ നല്ല പരിഗണന നല്‍കിയിരുന്നുവെന്നു പറഞ്ഞ ഗണേഷ്, മന്ത്രി റിയാസിന്റെ ചിത്രം ഉദ്ഘാടന വേദിയിലെ ഫ്‌ളെക്‌സില്‍ വയ്‌ക്കേണ്ടതില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി. പത്തനാപുരം നിയോജക മണ്ഡലത്തിലെ കോക്കുളത്ത് ഏല പട്ടമല റോഡിന്റെ ഉദ്ഘാടനത്തിലായിരുന്നു ഗണേഷിന്റെ വിമര്‍ശനം. ”ഈ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി റിയാസിന്റെ ചിത്രമാണു സംഘാടകര്‍ വച്ചിരിക്കുന്നത്. പക്ഷേ, വയ്ക്കേണ്ടിയിരുന്നത് മുന്‍ മന്ത്രി ജി സുധാകരന്റെ ചിത്രമാണ്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ പോയപ്പോള്‍ ആദ്യം എതിര്‍പ്പ് പറഞ്ഞു. പിന്നീട് ഹല്‍വ തരികയും സ്നേഹത്തോടെ സംസാരിക്കുകയും റോഡിനു ഫണ്ട് അനുവദിക്കാമെന്നു ഉറപ്പു തരികയുമായിരുന്നു. അദ്ദേഹത്തിനുള്ള നന്ദി കയ്യടികളോടെ നാം അറിയിക്കണം. ജി സുധാകരന്‍ ആവശ്യമായ പരിഗണന നല്‍കിയിരുന്നു. പക്ഷേ, ഇപ്പോള്‍ ഇത്തിരി പരാതിയുണ്ട്. നമുക്കു വേണ്ടതൊന്നും…
Read More » -
India
കൊച്ചുവേളി- ഗൊരഖ്പൂര്‍ രപ്തി സാഗര്‍ എക്സ്‌പ്രസ് ട്രെയിനില്‍ യുവാവ് ശ്വാസംമുട്ടി മരിച്ചു
ചെന്നൈ: കൊച്ചുവേളി- ഗൊരഖ്പൂര്‍ രപ്തി സാഗര്‍ എക്സ്‌പ്രസ് ട്രെയിനില്‍ യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കള്‍ ചേര്‍ന്ന് സീറ്റിനടിയിലെ കമ്ബിയില്‍ കെട്ടിയിട്ട യുവാവ് ശ്വാസംമുട്ടി മരിച്ചു.ഛത്തീസ്‌ഗഡ് സ്വദേശി പ്രകാശ് (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30ന് ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇയാളുടെ ബന്ധുവായ രാംകുമാറിനെയും 15 വയസ്സുകാരനെയും കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാറമടയില്‍ ജോലിക്കായി ബന്ധുക്കള്‍ക്കൊപ്പമാണ് പ്രകാശ് ഈറോഡിലെത്തിയത്. എന്നാല്‍, ഇയാള്‍ മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണെന്നു ബോധ്യമായതോടെ കരാറുകാരൻ തിരിച്ചയച്ചു.യാത്രയ്ക്കിടെ പ്രകാശ് ബഹളം വച്ചതോടെ ഇരുവരും ചേര്‍ന്ന് കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ചു സീറ്റിനടിയിലുള്ള ഇരുമ്ബ് ദണ്ഡില്‍ ബലമായി കെട്ടിയിടുകയായിരുന്നു.
Read More » -
Food
ഓണത്തിന് സദ്യക്കൊപ്പം കഴിക്കാൻ അടിപൊളി പൈനാപ്പിള്‍ പച്ചടി
ഇത്തവണത്തെ ഓണത്തിന് സാധാ പച്ചടിക്ക് പകരം പൈനാപ്പിള്‍ പച്ചടി പരീക്ഷിക്കാം. ആവശ്യമുള്ള സാധനങ്ങള്‍ • പൈനാപ്പിള്‍: നല്ല പഴുത്ത് മധുരമുള്ള ഇടത്തരം വലിപ്പത്തില്‍ ഒന്ന് • തേങ്ങ: അരമുറി • പച്ചമുളക്: ആറെണ്ണം • പുളിയില്ലാത്ത തൈര് അരകപ്പ് • ഉപ്പ്: ആവശ്യത്തിന് • പഞ്ചസാര – ഒരു ടീസ്പൂണ്‍ • ജീരകം: കാല്‍ ടീസ്പൂണ്‍ • മഞ്ഞപ്പൊടി: കാല്‍ ടീസ്പൂണ്‍ • മുളകുപൊടി: കാല്‍ ടീസ്പൂണ്‍ • വെളിച്ചെണ്ണ: കടുക് വറുക്കാൻ ആവശ്യത്തിന് • കടുക്: കാല്‍ ടീ സ്പൂണ്‍ . ചുവന്ന മുളക്: രണ്ട് എണ്ണം • കറിവേപ്പില: രണ്ട് തണ്ട് തയ്യാറാക്കേണ്ട വിധം പൈനാപ്പിള്‍ തൊലിയും തണ്ടും കളഞ്ഞ് ചെറുതായി നുറുക്കിയെടുക്കണം. നുറുക്കിയ പൈനാപ്പിള്‍ ഉപ്പുംചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം. പൈനാപ്പിളിന് മധുരം കുറവാണെങ്കില്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കാം. ശേഷം ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, നീളത്തില്‍ കീറിയ നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിക്കണം. ഇവ വെന്തു…
Read More » -
Crime
മന്ത്രിയുടെ പേരുപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; INL ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസ്
തൃശൂര്‍: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പുനടത്തിയെന്ന പരാതിയില്‍ ഐഎന്‍എല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍-റൂറല്‍ ഹൗസിങ് ഡെവലപ്മെന്റ് ക്ലസ്റ്റര്‍ സൊസൈറ്റി വഴി 10 പേരില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആക്ഷേപം. ചുവന്നമണ്ണ് സ്വദേശി ഇമ്മട്ടി ടിന്റോ പീച്ചി പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഐഎന്‍എല്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. പലിശരഹിത ഭവനപദ്ധതിയുടെ പേരില്‍ സൊസൈറ്റി വഴിയായിരുന്നു തട്ടിപ്പ്. സൊസൈറ്റി ചെയര്‍മാന്‍ ജെയിന്‍ ജോസഫ്, സെക്രട്ടറി സീനത്ത്, ഡയറക്ടര്‍മാരായ ഷബിത, ഷെയ്ക്ക് സാലിഫ്, ഇന്ദിരാ കുട്ടപ്പന്‍, ബഫീക്ക് ബക്കര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഇതില്‍ ബഫീക്ക് ബക്കര്‍ ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. സ്ഥലം ഉള്‍പ്പെടെ വീട് പണിതു നല്‍കുന്ന പദ്ധതിയാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരില്‍നിന്ന് പണം വാങ്ങിയത്. എന്നാല്‍, ഒന്നര വര്‍ഷമായി യാതൊരു പണികളും നടത്താത്തതിനെത്തുടര്‍ന്നാണ് പരാതിയുമായി ആളുകള്‍ രംഗത്തെത്തിയത്. തട്ടിപ്പിനിരയായ മറ്റ് ഒമ്പതുപേരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. പൂവന്‍ചിറ കാരക്കുഴിയില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം…
Read More »
