Month: August 2023
-
Crime
വന്യമൃഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു കൊണ്ടു; നെടുങ്കണ്ടത്തെ ഗൃഹനാഥന്റെ മരണത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍
ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ ഗൃഹനാഥന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മാവടി സ്വദേശികളായ സജി ജോണ്‍, ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. വന്യമൃഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു മേല്‍ കൊള്ളുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്. സംഭവസമയത്തു മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ സിനി, ശബ്ദം കേട്ടു നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിനു പുറത്തു നിന്നാണ് വെടിവെച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വെടിയുണ്ട അടുക്കള വാതില്‍ തുളച്ചുകയറി ഉറങ്ങിക്കിടന്ന സണ്ണിക്ക് വെടിയേല്‍ക്കുകയായിരുന്നു. അടുക്കള വാതിലില്‍ നാലു വെടിയുണ്ടകള്‍ തുളച്ചുകയറിയതായും കണ്ടെത്തിയിരുന്നു. സണ്ണിയുടെ കൊലപാതകത്തില്‍ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സണ്ണിയുടെ മൂക്കിന്റെ ഭാഗത്തു വെടിയേറ്റിട്ടുണ്ടെന്നു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായിരുന്നു. മുറിയില്‍നിന്നു വെടിയുടെ ശബ്ദം കേട്ടിരുന്നതായി അയല്‍വാസികളും അറിയിച്ചു. മക്കള്‍:…
Read More » -
Kerala
പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി 5 കേസുകളില്‍ പ്രതി
കോട്ടയം:പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥിയായ ലിജിൻ ലാൽ 5 കേസുകളിലെ പ്രതി.ബിജിൻ ലാലിന്റെ സത്യവാങ്മൂലത്തിലാണ് ഇക്കാാര്യം പറയുന്നത്. തന്റെ കൈയില്‍ പണമായുള്ളത് 10,000 രൂപയാണെന്നും കെ.എസ്.എഫ്.ഇ ഭരണങ്ങാനം ബ്രാഞ്ചില്‍ 4.75 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥയായ ഭാര്യയുടെ കൈയില്‍ പണമായി പതിനായിരം രൂപയും സ്വര്‍ണവും സ്ഥിര നിക്ഷേപവും കാറും ഉള്‍പ്പെടെ 50.64 ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. ലിജിന് മൂന്ന് പവൻ സ്വര്‍ണവും, ഭാര്യയ്ക്ക് 84 പവൻ സ്വര്‍ണാഭരണങ്ങളും. മകനും അമ്മയ്ക്കുമായി 2.76 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമുണ്ട്. ലിജിന് 12 ലക്ഷം രൂപയുടെ ഭൂസ്വത്തും, അമ്മയ്ക്ക് 25 ലക്ഷം രൂപയുടെ ഭൂസ്വത്തുമുണ്ട്. ഭാര്യയുടെ ശമ്ബളവും അമ്മയുടെ പെൻഷനുമാണ് പ്രധാന വരുമാനമെന്നും പത്രികയില്‍ പറയുന്നു.
Read More » -
Kerala
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി; കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി
കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. 2011 ല്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ മോഹന്‍ലാലിന്റെ കയ്യില്‍ രേഖകളില്ലാത്തതിനെത്തുടര്‍ന്നായിരുന്നു കേസെടുത്തത്. ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാരും മോഹന്‍ലാലും കോടതിയില്‍ ഉന്നയിച്ച വാദം. ഇതു രണ്ടാം തവണയാണ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുന്നത്.
Read More » -
Kerala
വൈദ്യുതി ക്ഷാമം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു കഴിയും വരെ “ഷോക്ക് ട്രീറ്റ്‌മെന്റ്” ഇല്ല
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്‌ഥാന സര്‍ക്കാരിനെ വെട്ടിലാക്കി വൈദ്യുതി പ്രതിസന്ധി.ഒന്നുകില്‍ ലോഡ്‌ഷെഡിങ് അല്ലെങ്കില്‍ നിരക്ക് വര്‍ധന എന്ന നിലയിലാണ് കാര്യങ്ങള്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സമയത്തെ ലോഡ്‌ഷെഡിങ്ങിനെ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളിലൂടെ ഇടതുകേന്ദ്രങ്ങള്‍ വിമര്‍ശിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ വന്നശേഷം വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ലെന്ന അവകാശവാദവും ഉന്നയിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പു കഴിയും വരെ ഒരു “ഷോക്ക് ട്രീറ്റ്‌മെന്റി”നു സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ല എന്നാണ് വിവരം. മഴ ചതിച്ചതിനു പുറമേ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാർ റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയതും സർക്കാരിന് വലിയ തിരിച്ചടിയായി.വരും ദിവസങ്ങളില്‍ മഴ ശക്‌തമായില്ലെങ്കില്‍ ബോര്‍ഡിന്റെ നട്ടെല്ല് ഒടിയും. ഇപ്പോള്‍ത്തന്നെ 1500 കോടി രൂപയാണ് ബാധ്യത. പുറത്തുനിന്നു കൂടിയ വിലയ്‌ക്കു വൈദ്യുതി വാങ്ങിയാണ് കെ.എസ്.ഇ.ബി. മുന്നോട്ടുപോകുന്നത്. ഇതിലൂടെമാത്രം പ്രതിദിനം 10 കോടി രൂപയാണ് നഷ്‌ടം. പറമ്ബിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം തമിഴ്‌നാട് നല്‍കാത്തതാണ് മറ്റൊരു പ്രശ്‌നം. രണ്ടു ടി.എം.സി.…
Read More » -
Kerala
ബന്ധുവായ പെൺകുട്ടിയെ 12 വയസുമുതല്‍ നിരന്തരം ലൈംഗികപീഡനം, കുട്ടി ഒടുവിൽ വിഷാദരോഗത്തിന് അടിമയായി; പ്രതിക്ക് 97 വര്‍ഷം കഠിനതടവും എട്ടരലക്ഷം രൂപ പിഴയും ശിക്ഷ
12 വയസുമുതല്‍ പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് കോടതി 97 വര്‍ഷം കഠിനതടവും എട്ടരലക്ഷം രൂപ പിഴയും വിധിച്ചു. കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി സയ്യിദ് മുഹമ്മദ് ബഷീറിനെയാണ് (41) കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (ഒന്ന്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ടരവർഷം അധിക കഠിനതടവും അനുഭവിക്കണമെന്ന് ജഡ്ജി എ.മനോജ് ശിക്ഷ വിധിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി പിഴതുക നല്‍കാനും കോടതി നിര്‍ദേശിച്ചു. മുഹമ്മദ് ബഷീര്‍ കുറ്റക്കാരനാണെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ച തിരിഞ്ഞാണ് പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. നിർധനയും നിരാലംബയുമായ കുട്ടിയെ സംരക്ഷിക്കേണ്ട വ്യക്തി തന്നെ ദുരുപയോഗം ചെയ്ത കേസിലാണ് കോടതിയുടെ ശിക്ഷ. പഠിക്കാനും മറ്റും സാമ്പത്തികമായി സഹായിക്കാം എന്ന വ്യാജേന കുടുംബവുമായി ബന്ധം സ്ഥാപിച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. മൂന്നുവർഷക്കാലം വിവിധ ദിവസങ്ങളിലായി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. വിദേശത്ത് ജോലിയുണ്ടായിരുന്ന പ്രതി അവധിക്ക് നാട്ടിലെത്തിയ സമയത്താണ്…
Read More » -
Kerala
ഓണക്കാലത്ത് ഡിമാന്റ് വർധിച്ച് ആലത്തൂര്‍ ചിപ്സ്
പാലക്കാട്: പേരുകേട്ട ആലത്തൂർ ചിപ്സിന് ഓണക്കാലമായതോടെ ഡിമാന്റ് വർധിച്ചു. അത്തം മുതല്‍ ഉത്രാടം വരെ ചിപ്സിന് ആവശ്യക്കാര്‍ ഏറെയാണ്. പാലക്കാട്ടും പരിസരപ്രദേശങ്ങളിലും ഓണത്തിനും മറ്റ് വിശേഷ ദിവസങ്ങളിലും ഇലയുടെ തലക്കൽ ആലത്തൂരിന്റെ അടയാളമായി രണ്ടിനം വറുവല്‍ കാണും. രണ്ടും നേന്ത്രക്കായ കൊണ്ട് ഉണ്ടാക്കുന്നതാണ്. ഒന്ന് കായ വറുത്തത്, മറ്റൊന്ന് ശര്‍ക്കര ഉപ്പേരി. ഇവയില്ലാതെ സദ്യയില്ല. ഇതര ദേശങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ നാട്ടില്‍ വന്നുപോകുമ്ബോള്‍ ലഗേജുകളിൽ ആലത്തൂർ ചിപ്സും ഉണ്ടാകും. ആലത്തൂരില്‍ ചിപ്സിന് 260 മുതല്‍ 400 രൂപ വരെയാണ് വില. നാട്ടിലുള്ള മുന്തിയ ഇനം കായയും വെളിച്ചെണ്ണയും ഉപയോഗിച്ച് വറുക്കുമ്ബോള്‍ രുചിയും വിലയും കൂടും. ഏതാനും വര്‍ഷം മുമ്ബുവരെ വാഴകൃഷി മേഖലയോടനുബന്ധിച്ച ചെറിയ പട്ടണങ്ങളിലെ പ്രധാന തൊഴിലും വിപണനവുമായിരുന്നു നേന്ത്രക്കായ ചിപ്സെങ്കിൽ ഇന്നിപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി. ബ്രാൻഡ് തലത്തില്‍ അറിയപ്പെടാൻ തുടങ്ങിയതോടെ കേരളത്തിലും പുറത്തും കാര്യമായ വിപണിയുള്ള ഇനമായി ആലത്തൂർ ചിപ്സ് മാറി.
Read More » -
Kerala
പിണറായി വിജയൻ മൂന്നു ദിവസം പുതുപ്പള്ളിയിൽ
കോട്ടയം:പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും.മുഖ്യമന്ത്രി മൂന്നു ദിവസം മണ്ഡലത്തിൽ പര്യടനം നടത്തും. മുഖ്യമന്ത്രി മൂന്നുദിവസവും മന്ത്രിമാര്‍ വിവിധ ദിവസങ്ങളിലെ വികസനസദസ്സിലും പങ്കെടുക്കും.മുഖ്യമന്ത്രി ആഗസ്റ്റ് 24-നും 30 നും സെപ്റ്റംബര്‍ ഒന്നിനും പുതുപ്പള്ളിയില്‍ എത്തും. 24-ന് പുതുപ്പള്ളി, അയര്‍ക്കുന്നം പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രി സംസാരിക്കുക. 30-ന് കൂരോപ്പട, മീനടം, മണര്‍കാട് എന്നിവിടങ്ങളിലും ഒന്നിന് മറ്റക്കര, പാമ്ബാടി, വാകത്താനം എന്നിവിടങ്ങളിലും അദ്ദേഹം പ്രസംഗിക്കും. ഇതോടെ മണ്ഡലത്തിലെ എട്ടുപഞ്ചായത്തിലും അദ്ദേഹത്തിന്റെ പ്രചാരണമെത്തും.
Read More » -
India
മുസ്ലിങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുമതത്തില്‍ നിന്നും മതം മാറിയവരെന്ന് ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: ഭൂരിഭാഗം മുസ്ലിങ്ങളും ഹിന്ദു മതത്തില്‍ നിന്നും മതം മാറിയവരാണെന്ന് മുൻ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗസീവ് ആസാദ് പാര്‍ട്ടി (ഡി.പി.എ.പി) നേതാവുമായ ഗുലാം നബി ആസാദ്.ഗുലാം നബി ആസാദിന്‍റെ പരാമര്‍ശത്തെ സ്വാഗതം ചെയ്ത് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തി. ആസാദിന്‍റെ പരാമര്‍ശം ഹിന്ദുത്വ സംഘടനകളുടേതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് ബജ്റംഗ്ദള്‍ ദേശീയ കണ്‍വീനര്‍ നീരജ് ദൗനേരിയ പറഞ്ഞു. “രാജ്യത്തെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുമതത്തില്‍ നിന്ന് മാറിയതാണെന്ന് ബജ്റംഗ്ദള്‍ വളരെ കാലമായി ആവര്‍ത്തിക്കുന്നതാണ്. ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശം ഹിന്ദുത്വ സംഘടനകളുടെ ആശയത്തോടുള്ള അനുകൂല സൂചനയാണ്” – നീരജ് പറഞ്ഞു. ആസാദിന്‍റെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് വിശ്വ ഹിന്ദു പരിഷതും വ്യക്തമാക്കി. “ഹിന്ദു മതം ഇസ്ലാമിനെക്കാള്‍ പഴക്കമുള്ളതാണെന്നും കശ്മീരി മുസ്ലിങ്ങള്‍ ഒരിക്കല്‍ ഹിന്ദുക്കളായിരുന്നുവെന്നുമുള്ള ഗുലാം നബി ആസാദിന്‍റെ പരാമര്‍ശത്തെ സ്വാഗതം ചെയ്യുന്നു” എന്നായിരുന്നു വി.എച്ച്.പി ദേശീയ ജനറല്‍ സെക്രട്ടറി വിനായക് റാവു ദേശ്പാണ്ടെയുടെ പരാമര്‍ശം. രാജ്യത്തെ മുസ്ലിങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു മതത്തില്‍ നിന്ന് മതം…
Read More » -
Kerala
ദേശീയ പതാകയുടെ നിറം കോഴികൾക്ക് നൽകിയ ശേഷം ആ കോഴികളെ ചുട്ടു തിന്നു, യൂട്യൂബർക്കെതിരെ പൊലീസിൽ പരാതി
ദേശീയ പതാകയുടെ നിറം നൽകിയ കോഴികളെ ചുട്ടു തിന്ന യൂട്യൂബർക്കെതിരെ പരാതി. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തി എന്നാണ് പരാതിയിൽ പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത ‘എംഫോർ ടെക്’ എന്ന യൂട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സമൂഹമാദ്ധ്യമത്തിലൂടെ ദേശീയ പതാകയെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. എംഫോർ ടെക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയിൽ ദേശീയ പതാകയുടെ നിറത്തിലാണ് കോഴികൾക്ക് നിറം നൽകി ചിത്രീകരിച്ചിട്ടുള്ളത്. ദേശീയ പതാകയെ അപമാനിച്ചതിന് പുറമേ ദേശീയതക്കെതിരായ പരാമർശം നടത്തിയെന്നും ആക്ഷേപമുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ‘സ്വാതന്ത്ര്യക്കോഴി ചുട്ടത്’ എന്ന പേരിലാണ് യൂട്യൂബർ വീഡിയോ പോസ്റ്റ് ചെയ്തത്. ത്രിവർണ നിറത്തിൽ കോഴിയെ ചുട്ട് സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി. കോഴിയെ ചുട്ട് ശേഷം അത് കഴിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന ആശംസകളും പറയുന്നുണ്ട്. നിയമനടപടി ആവശ്യപ്പെട്ട് എസ്. ജിതിൻ എന്ന യുവാവാണ് കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത്.
Read More » -
Kerala
തൃശൂരിൽ ബസ് മറിഞ്ഞ് മുപ്പതിലേറെപ്പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
തൃശൂർ:കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തൃശൂര്‍ -തൃപ്രയാര്‍ റൂട്ടിലോടുന്ന ക്രൈസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ വിദ്യാര്‍ത്ഥികളടക്കം അമ്ബതോളം പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥിരം അപകട മേഖലയാണിത്. പതിനെട്ട് വര്‍ഷം മുമ്ബ് ഇവിടെ സന്നിധാനം എന്ന് പേരുള്ള ബസ് മറിഞ്ഞ് നിരവധി പേര്‍ മരിച്ചിരുന്നു
Read More »