Month: August 2023

  • India

    കശ്മീരി ഭീകരന്‍ യാസിന്‍ മാലിക്കിന്റെ ഭാര്യ പാക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

    ഇസ്ലാമാബാദ്: ഇന്ത്യയില്‍ തടവില്‍ കഴിയുന്ന കശ്മീര്‍ ഭീകരന്‍ യാസിന്‍ മാലിക്കിന്റെ ഭാര്യയെ പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാക്കി നിയമിച്ച. തിരഞ്ഞെടുപ്പ് വരെ പാക്കിസ്ഥാന്‍ ഭരിക്കുന്ന കെയര്‍ടേക്കര്‍ പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കാകറുടെ ഉപദേഷ്ടാവായാണ് മുഷാല്‍ ഹുസൈല്‍ മാലിക്കിനെ നിയമിച്ചത്. മനുഷ്യാവകാശ, സ്ത്രീ ശാക്തീകരണ മേഖലകളില്‍ പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കുകയാണ് മുഷാലിന്റെ കര്‍ത്തവ്യം. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) എന്ന സംഘടനയുടെ അധ്യക്ഷനാണ് യാസിന്‍ മാലിക്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സ്വദേശിയായ കലാകാരി മുഷാലുമായി 2009 ലായിരുന്നു മാലിക്കിന്റെ വിവാഹം. 2005ല്‍ യാസിന്‍ മാലിക്കിന്റെ പാക്ക് സന്ദര്‍ശനത്തിനിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. നിലവില്‍ മുഷാലും മകളും ഇസ്ലാമാബാദിലാണ് കഴിയുന്നത്. 1985ല്‍ ജനിച്ച മുഷാല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ബിരുദം നേടിയിട്ടുണ്ട്. ഭീകര ഫണ്ടിങ് കേസില്‍ വിചാരണക്കോടതി മേയ് മാസത്തില്‍ യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. യാസിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നിലവില്‍ ഡല്‍ഹിയിലെ…

    Read More »
  • Crime

    രാത്രി അടഞ്ഞുകിടന്ന വീട്ടില്‍ ആള്‍പ്പെരുമാറ്റം; നാട്ടുകാരുടെ റെയ്ഡില്‍ ബാബുവിന്റെ ‘വെളളംകുടി’ മുട്ടി

    കൊല്ലം: വിവിധ ജില്ലകളിലെ മോഷണകേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചടയമംഗലം പോലീസിന്റെ പിടിയിലായി. അഞ്ചല്‍ ചണ്ണപ്പേട്ട മരുതിവിള പുത്തന്‍വീട്ടില്‍ ‘വെളളംകുടി’ ബാബു (56) ആണ് പിടിയിലായത്. ആയൂര്‍ കാനറ ബാങ്കിനു സമീപമുള്ള വീട്ടില്‍ മോഷണശ്രമത്തിനിടയിലാണ് കഴിഞ്ഞദിവസം രാത്രി 11.00 മണിയോടെ ഇയാള്‍ പിടിയിലായത്. മോഷണശ്രമത്തിനിടയില്‍ നാട്ടുകാരാണ് ബാബുവിനെ പിടികൂടിയത്. ഇയാള്‍ പിന്നീട് ചടയമംഗലം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അടച്ചിട്ട വീട്ടിന്റെ വാതില്‍ ഇയാള്‍ പൊളിക്കാന്‍ ശ്രമിക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ചടയമംഗലം പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഏരൂര്‍, കുളത്തൂപ്പുഴ, കടക്കല്‍, കൊട്ടാരക്കര, വലിയമല, പുനലൂര്‍, ചിതറ, പള്ളിക്കല്‍, വര്‍ക്കല എന്നീ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസുകളുണ്ട് ഇയാളുടെ പേരില്‍. അഞ്ചല്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസ്സിലും പ്രതിയാണ്. കടക്കല്‍ സ്റ്റേഷനില്‍ 2022 ലെ മോഷണ കേസുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം തടവുശിക്ഷ അനുഭവിച്ചശേഷം കഴിഞ്ഞയാഴ്ച്ചയാണ് കൊട്ടാരക്കര സബ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ഇതിനിടയില്‍ ഏരൂര്‍ പള്ളിയുടെ…

    Read More »
  • India

    റയിൽവെ ഓഹരി വിറ്റ് 7,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്ര സർക്കാർ

    ന്യൂഡല്‍ഹി:ഇന്ത്യന്‍ റെയില്‍വേ ഫൈനാൻസ് കോര്‍പ്പറേഷന്റെ (ഐ.ആര്‍.എഫ്.സി)  11% ഓഹരി ഓഫര്‍ സെയിൽ വഴി വിൽക്കാൻ കേന്ദ്ര സർക്കാർ.വിൽപ്പനയിലൂടെ 7,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ റെയില്‍വേ ഫൈനാൻസ് കോര്‍പ്പറേഷന്റെ (ഐ.ആര്‍.എഫ്.സി) സര്‍ക്കാര്‍ ഓഹരിയായ 86.36 ശതമാനത്തില്‍ 11% ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി വിറ്റഴിക്കാനാണ് തീരുമാനം. റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി 1986ല്‍ രൂപീകരിച്ച സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ ഫൈനാൻസ് കോര്‍പ്പറേഷന്‍.അടുത്തിടെ മറ്റൊരു റെയില്‍വേ കമ്ബനിയായ റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ (RVNL) 5.36% ഓഹരികള്‍ 1,366 കോടി രൂപയ്ക്ക് ഓഫര്‍ ഫോര്‍ സെയില്‍ വഴി കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിച്ചിരുന്നു. 2023-24ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത് വഴി 51,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

    Read More »
  • Kerala

    എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണം പ്രമാണിച്ച്‌ ആയിരം രൂപ ഉത്സവബത്ത

    തിരുവനന്തപുരം: ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഉത്സവ ബത്ത പ്രഖ്യാപിച്ചു.1000രൂപയാണ് ലഭിക്കുക. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ആയിരം രൂപ ഉത്സവബത്തയായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു 4.6 ലക്ഷം ആളുകളിലേക്കാണ് സഹായമെത്തുക. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായും കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.ഓണം പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചത്. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2750 രൂപയും പ്രഖ്യാപിച്ചിരുന്നു. ഓണം അഡ്വാന്‍സായി 20000 രൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചത്.സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നല്‍കും.

    Read More »
  • Crime

    വളര്‍ത്തു നായ്ക്കളുടെ വഴക്ക് ഉടമകള്‍ ഏറ്റെടുത്തു; 2 പേര്‍ വെടിയേറ്റു മരിച്ചു

    ഭോപ്പാല്‍: മധ്യപ്രദേശില്‍ വളര്‍ത്തുനായ്ക്കള്‍ തമ്മിലുള്ള വഴക്ക് ഉടമകള്‍ ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇന്‍ഡോറില്‍ വ്യാഴാഴ്ചയാണ് സംഭവം. ബാങ്കില്‍ സുരക്ഷാ ജീവനക്കാരനായ രാജ്പാല്‍ സിങ് രജാവത്ത്, വീടിന്റെ ബാല്‍ക്കണിയില്‍നിന്നു രാത്രി അയല്‍ക്കാരായ രണ്ടു പേരെ വെടിവച്ചു കൊല്ലുകയായിരുന്നു. രജാവത്തിന്റെ അയല്‍ക്കാരായ വിമല്‍ അചാല (35), രാഹുല്‍ വര്‍മ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പിന്റെ വിഡിയോ പുറത്തുവന്നു. ആക്രമണത്തില്‍ ആറുപേര്‍ക്കു പരുക്കേറ്റു. രജാവത്തും വിമലും രാത്രി വളര്‍ത്തുനായ്ക്കളുമായി നടക്കാനിറങ്ങിയപ്പോള്‍ ഇടുങ്ങിയ വഴിയില്‍വച്ച് ഇരു നായ്ക്കളും തമ്മില്‍ കടിപിടിയുണ്ടായി. ഇതേച്ചൊല്ലി രജാവത്തും വിമലും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉടലെടുത്തു. പിന്നാലെ വീട്ടിലേക്ക് ഓടിയ രജാവത്ത് റൈഫിള്‍ എടുത്ത് വീടിന്റെ ഒന്നാംനിലയില്‍നിന്ന് വിമലിനു നേരെ നിറയൊഴിക്കുകയായിരുന്നു. മുന്നറിയിപ്പെന്ന നിലയില്‍ ആദ്യം ആകാശത്തേക്കു വെടിവച്ച രജാവത്ത് പിന്നീട് റോഡില്‍നിന്നവര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ വിമലിനെയും രാഹുലിനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റോഡില്‍ ഉണ്ടായിരുന്ന ആറു പേര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍…

    Read More »
  • Crime

    അധ്യാപികയില്‍നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങി; കോട്ടയത്ത് പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

    കോട്ടയം: അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്ററെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം സിഎന്‍ഐ എല്‍.പി. സ്‌കൂളിലെ പ്രധാനധ്യാപകന്‍ സാം ടി ജോണിനെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ ഒമ്പത് മണിയോടെ കോട്ടയം വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥിര നിയമനം തരപ്പെടുത്താം എന്ന് വാഗ്ദാനംചെയ്ത് മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ കൈയില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സാം ടി ജോണ്‍ അറസ്റ്റിലാകുന്നത്. എഇഒയ്ക്ക് നല്‍കണം എന്ന് പറഞ്ഞായിരുന്നു ഇയാള്‍ പണം ആവശ്യപ്പെട്ടത്. അതേസമയം, കൈക്കൂലിക്കേസില്‍ മുന്‍ സബ് രജിസ്ട്രാര്‍ക്ക് 20,000 രൂപ പിഴയും ഒരു വര്‍ഷം കഠിന തടവും. തലശേരി വിജിലന്‍സ് കോടതിയാണ് തടവും പിഴയും വിധിച്ചത്. കണ്ണൂര്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ സബ് രജിസ്ട്രാര്‍ ആയിരുന്ന കെ.എം രഘു ലാധരനെതിരെയാണ് വിധി. ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് കുറ്റക്കാരനെന്ന് തെളിഞ്ഞിരിക്കുന്നത്. 2011 നവംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് സബ് രജിസ്ട്രാര്‍ പദവിയിലായിരുന്ന രഘു ലാധരന്‍…

    Read More »
  • Crime

    നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: മുഖ്യപ്രതി മുഹമ്മദ് റിയാസ് അറസ്റ്റില്‍

    ആലപ്പുഴ: എസ്എഫ്ഐ നേതാവായിരുന്ന നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ മുഖ്യപ്രതി പിടിയില്‍. തമിഴ്നാട് സ്വദേശി മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. ചെന്നൈയില്‍ എഡ്യു കെയര്‍ എന്ന സ്ഥാപനം നടത്തുകയാണ് ഇയാള്‍. കായംകുളം എംഎസ്എം കോളജ് ഒന്നാം വര്‍ഷം എംകോം വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് ഏറെ വിവാദമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം ചെന്നൈ ആണെന്ന് കണ്ടെത്തിയിരുന്നു. മുഹമ്മദ് റിയാസ് വഴിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേരളത്തിലെത്തിയതെന്നും കണ്ടെത്തി. തുടര്‍ന്ന് കായംകുളം പൊലീസ് ചെന്നൈയിലെത്തി റിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊച്ചി സ്വദേശി സജുവിന് വ്യാജ സര്‍ട്ടിഫിക്കറ്റ് കൈമാറിയത് റിയാസാണെന്ന് പൊലീസ് പറഞ്ഞു. സജുവാണ് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്ന് റിയാസ് പൊലീസിന് മൊഴി നല്‍കി. പ്രതിഫലമായി 40,000 രൂപ നല്‍കി. ഒരാഴ്ചയ്ക്കകം വ്യാജ സര്‍ട്ടിഫിക്കറ്റ് കൈമാറിയതായും റിയാസ് പൊലീസിനോട് പറഞ്ഞു. കേസില്‍ ഫോണ്‍കോളുകള്‍ അടക്കമുള്ള…

    Read More »
  • Kerala

    മൂന്നാര്‍ സൈറ്റ് സീയിങ് കെഎസ്‌ആര്‍ടിസിയില്‍;താമസത്തിന് കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസ്

    മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ മൂന്നാര്‍ കൊതിതീരെ കണ്ട്, അണക്കെട്ടും വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്‍റും ഉള്‍പ്പെടെ ഇവിടുത്തെ പ്രധാന കാഴ്ചകളൊക്കെ ആസ്വദിച്ച്‌ കോടമഞ്ഞില്‍ ഒരു രാത്രി ഇവിടെ ചെലവഴിച്ച്‌ പുലരി ആസ്വദിച്ച്‌ തിരികെ മടങ്ങുവാൻ ആഗ്രഹമുണ്ടെങ്കില്‍ പ്ലാൻ ചെയ്യാവുന്ന ഒരു യാത്ര പറയാം.ആഴ്ചാവസാനങ്ങളിലോ ഈ വരുന്ന ഓണത്തിനോ അല്ലെങ്കില്‍ നീണ്ട വാരാന്ത്യങ്ങളിലേക്കോ ഒക്കെ പ്ലാന്‍ ചെയ്യാവുന്ന യാത്രയാണിത്. കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസ് മൂന്നാറിലെ താമസത്തിന് ഏറ്റവും കുറഞ്ഞ നിരക്കില്‍ സംതൃപ്തമായ സൗകര്യങ്ങള്‍ നല്കുന്ന ഒന്നാണ് കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസുകള്‍. ഒരു രാത്രി മൂന്നാറില്‍ ഏറ്റവും കുറഞ്ഞ രീതിയില്‍ ഒരു താമസസൗകര്യം നല്കുന്നതാണിവ. വൈകിട്ട് 05:00 മുതല്‍ രാവിലെ 09:30 വരെ ചെലവഴിക്കാൻ എസി സ്ലീപ്പര്‍ ബസ് തിരഞ്ഞടുക്കാം. ബാഗുകള്‍ സൂക്ഷിക്കാനും സുഖമായി ഉറങ്ങാനും ഫോണ്‍ ചാര്‍ജ് ചെയ്യുവാനുമെല്ലാം ഇതില്‍ സൗകര്യമുണ്ട്. മൂന്നാര്‍ കെഎസ്‌ആര്‍ടിസി സ്റ്റാൻഡില്‍ തന്നെയാണ് ഇവയുള്ളത്. മൂന്നാര്‍ സൈറ്റ് സീയിങ് കെഎസ്‌ആര്‍ടിസിയില്‍ മൂന്നാറിലെ കാഴ്ചകള്‍ കാണാൻ വണ്ടിപിടിച്ചു പോവുകയെന്നത് എല്ലാവര്‍ക്കും…

    Read More »
  • Kerala

    കേരളത്തിന് റയിൽവേയുടെ ഓണസമ്മാനം

    കൊച്ചി: എറണാകുളം- വേളാങ്കണ്ണി ബൈവീക്ക്ലി, കൊല്ലം-തിരുപ്പതി ബൈവീക്ക്ലി ട്രെയിനുകള്‍ക്കു റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി.അതെസമയം പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തുത്തൂക്കുടിയിലേക്കും തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാനും ഉത്തരവായി. എറണാകുളത്തു നിന്ന് തിങ്കള്‍ ശനി ദിവസങ്ങളിലാണു വേളാങ്കണ്ണി സര്‍വീസ്. ഏതാനും വര്‍ഷങ്ങളായി സ്‌പെഷ്യലായി ഈ ട്രെയിന്‍ ഓടിക്കുന്നുണ്ട്. ഉച്ചയ്ക്കു 12.35ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയില്‍ എത്തും.മടക്ക ട്രെയിന്‍ ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്കു 12ന് എറണാകുളത്ത് എത്തും.കോട്ടയം, കൊല്ലം, പുനലൂര്‍, ചെങ്കോട്ട വഴിയാണു സര്‍വീസ്. തിരുപ്പതി-കൊല്ലം ബൈവീക്ക്ലി ചൊവ്വ, വെള്ളി ദിവസങ്ങളിലും മടക്ക ട്രെയിന്‍ ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും. തിരുപ്പതിയില്‍ നിന്നു ഉച്ചയ്ക്കു 2.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂര്‍, പാലക്കാട്, സേലം വഴിയാണു സര്‍വീസ്. മടക്ക ‍ ട്രെയിൻ കൊല്ലത്ത് നിന്നു രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തും.

    Read More »
  • Kerala

    അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്ററെ വിജിലൻസ് അറസ്റ്റ് ചെയ്തു

    കോട്ടയം:അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്ററെ വിജിലൻസ് അറസ്റ്റ് ചെയ്തു.കോട്ടയം സിഎൻഐ എൽ.പി. സ്കൂളിലെ പ്രധാനധ്യാപകൻ സാം ടി ജോണിനെയാണ് അറസ്റ്റ് ചെയ്തത്. സ്ഥിര നിയമനം തരപ്പെടുത്താം എന്ന് വാഗ്ദാനംചെയ്ത് മറ്റൊരു സ്കൂളിലെ അധ്യാപികയുടെ കൈയില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്ബോഴായിരുന്നു സാം ടി ജോണ്‍ അറസ്റ്റിലാകുന്നത്. എഇഒയ്ക്ക് നല്‍കണം എന്ന് പറഞ്ഞായിരുന്നു ഇയാള്‍ പണം ആവശ്യപ്പെട്ടത്.

    Read More »
Back to top button
error: