ക്വലാലംപുര്‍: മലേഷ്യയില്‍ സ്വകാര്യ വിമാനം ഹൈവേയിലേക്ക് ഇടിച്ചിറങ്ങി 10 പേര്‍ മരിച്ചു. ക്വാലാലംപുരിലെ എക്സ്പ്രസ് വേയിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്ത ചെറു വിമാനം കാറിലും ബൈക്കിലും ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ എട്ട് പേരും ബൈക്ക് യാത്രികനും കാറിലുണ്ടായിരുന്ന ആളുമാണ് മരിച്ചത്.
ബീച്ച് ക്രാഫ്റ്റ് 390 മോഡല്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. ലാങ്കാവിയില്‍ നിന്നും സിലന്‍ഗോറിലേക്ക് പോവുകയായിരുന്ന വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയും ഹൈവേയിലേക്ക് ഇടിച്ചിറങ്ങുകയുമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40നായിരുന്നു അപകടം.
അപകടത്തില്‍ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
[ EXCLUSIVE ] Elmina Plane Crash : Final Moments Captured on GCE
Find out more about the crash here: https://t.co/QDrSQMAnGY#elmina #shahalam #planecrash #malaysia pic.twitter.com/Vw26SA4UeN
— SoyaCincau (@Soya_Cincau) August 17, 2023