സുജിതയെ ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാ
മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ മര്‍ദനമേറ്റതിന്റെ പാടുകളൊന്നും കണ്ടെത്താനായില്ല.അതേസമയം സുജിത പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങൾ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലാബ് പരിശോധനാഫലം പുറത്തുവന്നാലേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിയൂ.
മഞ്ചേരി മെഡിക്കല്‍ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിശദമായ റിപ്പോര്‍ട്ട് പോലീസിന് കൈമാറി.ഈമാസം 11-ന് കാണാതായ സുജിതയുടെ മൃതദേഹം തിങ്കളാഴ്ച രാത്രിയാണ് സുഹൃത്ത് വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയ വിഷ്ണുവും സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് ഷിഫാൻ എന്നിവരെയും വിവരം മറച്ചുവെച്ച അച്ഛൻ മുത്തുവിനെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 17 പേരടങ്ങിയ പ്രത്യേകഅന്വേഷണസംഘം രൂപവത്കരിച്ചായിരുന്നു കേസ് അന്വേഷിച്ചത്.
തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരാണ് കൊലചെയ്യപ്പെട്ട സുജിതയും ഒന്നാം പ്രതി വിഷ്ണുവും. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതിരിക്കാൻ സുജിതയെ വീട്ടില്‍ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തി എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.