മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ഛര്‍ദ്ദിയും വിളര്‍ച്ചയും ഒരു പരിധി വരെ അകറ്റാം. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മാതളം സഹായിക്കും.മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്ലാസന്റയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
ഗര്‍ഭകാലത്ത് ശരീര വേദനകള്‍ സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് മാതളം. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. ഇത് ഗര്‍ഭകാലത്തുണ്ടാകുന്ന കാല്‍ വേദനയ്ക്കും നടുവേദനയ്ക്കുമെല്ലാം പരിഹാരമാണ്. മാത്രമല്ല, പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താനും നല്ലതാണ്.
കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് മാതള നാരകം ഏറെ നല്ലതാണ്. ഇത് കുഞ്ഞിന്റെ ബുദ്ധി ശക്തിയ്ക്കും നാഡികളുടെ വളര്‍ച്ചയ്ക്കും നാഡീ സംബന്ധമായ തകരാറുകള്‍ക്കും നല്ലൊരു പരിഹാരമാണ്. മാതള നാരങ്ങ ജ്യൂസ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്.എല്ലുകള്‍ക്