KeralaNEWS

തമിഴ്നാട്ടില്‍നിന്നും വയനാട്ടില്‍നിന്നും  വാഴക്കുലകള്‍ ; പാലക്കാട്ടെ നേന്ത്രവാഴ കർഷകർക്ക് നിരാശ

പാലക്കാട്:തമിഴ്നാട്ടില്‍നിന്നും വയനാട്ടില്‍നിന്നും ‍ലോഡുകണക്കിന് വാഴക്കുലകൾ ഇറക്കിയതോടെ വില കിട്ടാതെ പാലക്കാട്ടെ നേന്ത്രവാഴ കർഷകർ.പച്ച ഏത്തക്കായ കിലോഗ്രാമിന് 42 രൂപയും പഴുത്തതിന് 45 രൂപയുമാണ് ജില്ലയിലെ ഇപ്പോഴത്തെ വില.

വന്യമൃഗശല്യം ഭയന്നും കാവലിരുന്നും വൻതുക മുടക്കിയുമാണ് കര്‍ഷകര്‍ കരിമ്ബ, കാരാകുര്‍ശ്ശി, തച്ചമ്ബാറ, കോങ്ങാട്, കേരളശ്ശേരി എന്നിവിടങ്ങളില്‍ കൃഷി ഇറക്കിയിട്ടുള്ളത്.പലരും പാട്ടത്തിന് ഭൂമിയെടുത്താണ് വൻതോതില്‍ കൃഷിയിറക്കിയിട്ടുള്ളത്. പ്രകൃതിക്ഷോഭവും വന്യമൃഗശല്യവും കാരണം കടക്കെണിയിലായി വാഴകൃഷി നിര്‍ത്തിയവരുമുണ്ട്.

Signature-ad

കഴിഞ്ഞ സീസണില്‍ 55 മുതല്‍ 65 രൂപ വരെ നേന്ത്രക്കായ കിലോക്ക് കിട്ടിയതായി കര്‍ഷകര്‍ പറയുന്നു.ജില്ലയിലെ ചിപ്സ് ഉത്പാദനത്തിനും ആശ്രയിച്ചിരുന്നത് ജില്ലയിലെ വാഴ കര്‍ഷകരെയായിരുന്നു.എന്നാൽ ‍തമിഴ്നാട്ടില്നിന്നും വയനാട്ടില്‍നിന്നും ഇത്തവണ വൻതോതില്‍ വാഴക്കുലകള്‍ പൊതുവിപണിയില്‍ എത്തിയതായി കർഷകർ പറയുന്നു.ഇതോടെ നാടൻ കുലകൾക്ക് ആവശ്യക്കാരില്ലാതെയായി.വിലയിലെ അന്തരം തന്നെ കാരണം.ഓണ സീസണ്‍ അടുത്തിട്ടും ഇതാണ് അനുഭവമെങ്കിൽ കൃഷി ഉപേക്ഷിക്കാനാണ് കർഷകരുടെ തീരുമാനം.

Back to top button
error: