ചാവക്കാട്:ശിവക്ഷേത്രത്തിന്റെ മതിലില്‍ പോത്തിന്റെ തല കണ്ടെത്തി.വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് സംഭവം.
ചാവക്കാട് പിള്ളേരിക്കല്‍ ശിവക്ഷേത്രത്തിന്റെ മതിലിലാണ് പോത്തിന്റെ തല കൊണ്ടുവെച്ചത്. വര്‍ഷങ്ങളായി പിള്ളേരിക്കല്‍ കുടുംബം ആരാധന നടത്തിവരുന്ന ശിവക്ഷേത്രമാണ് ഇത്.
ഇന്ന് രാവിലെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള പിള്ളേരിക്കല്‍ കുടുംബത്തിലെ നാല് പേര് 2005ല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു. വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ ഭാഗമായാണ് ഈ കൊലപാതകം നടന്നത് അതിനുശേഷം സംരക്ഷിച്ചു പോന്നിരുന്ന ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്.
പ്രതിഷേധത്തെ തുടര്‍ന്ന് എസിപി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കുറ്റക്കായെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.