IndiaNEWS

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഡോക്ടറുടെ നേതൃത്വത്തില്‍ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി

പട്ന : സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഡോക്ടറുടെ നേതൃത്വത്തില്‍ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. ബീഹാറിലെ ഈസ്റ്റ് ചമ്ബാരൻ ജില്ലയിലാണ് സംഭവം.

 മോത്തിഹാരിയില്‍ ജാനകി സേവാസദൻ നഴ്‌സിംഗ് ഹോമിലെ നഴ്സായിരുന്ന യുവതിയെയാണ് ഡോക്ടറായ ജയപ്രകാശ് ദാസും അഞ്ച് ജീവനക്കാരും ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ഡോക്ടര്‍ ജയപ്രകാശ് ദാസ് അടക്കം ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.ഡോക്ടറും സംഘവും ഒളിവിലാണ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

Signature-ad

നാലുവയസുള്ള കുട്ടിയുടെ അമ്മയും വിധവയുമായ 30കാരിയാണ് കൊല്ലപ്പെട്ടത്. മൻതോഷ് കുമാര്‍ എന്നയാളും ഡോ. ജയപ്രകാശ് ദാസും ചേര്‍ന്നാണ് നഴ്സിംഗ് ഹോം നടത്തിയിരുന്നത്.

ജോലിക്ക് പോയ യുവതി തിരിച്ചെത്താതിനെ തുടര്‍ന്ന് നടത്തിയ വ്യാപകമായ തെരിച്ചിലിനൊടുവിലാണ് ആംബുലൻസില്‍ മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും മോത്തിഹാരി പൊലീസ് അറിയിച്ചു.

Back to top button
error: