കൊട്ടാരക്കര ഗേള്‍സ് ഹൈസ്കൂളിന് സമീപം വിദ്യാഭ്യാസ വകുപ്പ് വിട്ടുനല്‍കിയ കെട്ടിടത്തിലാണ് ആദ്യഘട്ടത്തില്‍ നഴ്സിംഗ് കോളേജ് പ്രവര്‍ത്തിക്കുക. ബിഎസ് സി നഴ്സിംഗ് കോഴ്സിന്‍റെ 40 സീറ്റുകളാണ് കോളജിന് അനുവദിച്ചിട്ടുള്ളത്.
കേരള സര്‍ക്കാരിന്‍റെ അധീനതയിലുള്ള സെന്‍റര്‍ ഫോര്‍ പ്രൊഫഷണല്‍ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനാണ് (സി-പാസ്) കോളജിന്‍റെ നടത്തിപ്പ് ചുമതല. കോളേജിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിന്‍റെ ഭാഗമായി 30 ലക്ഷത്തില്‍പ്പരം രൂപയുടെ അനുബന്ധ പ്രവൃത്തികള്‍ സി-പാസ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയൻസ് കോളജിനോടൊപ്പം നഴ്സിംഗ് കോളജ് കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൊട്ടാരക്കരയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രി മാതൃ ആശുപത്രിയായി നഴ്സിംഗ് കോളജ് ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്നും നേരത്തേ അനുമതിപത്രം ലഭ്യമാക്കിയിരുന്നു.തുടര്‍ന്ന് കേരള നഴ്സിംഗ് കൗണ്‍സിലിന്‍റെ അനുമതി പത്രവും ലഭിക്കുകയുണ്ടായി.