KeralaNEWS

പ്രായപൂർത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട:കടയിൽ വരുന്ന ‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ അറസ്റ്റിൽ.ഇരിങ്ങാലക്കുട ആസാദ് റോഡില്‍ കട നടത്തുന്ന തടത്തിപ്പറമ്ബില്‍ ബാബു (62) വിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.

കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന പെണ്‍കുട്ടികളെ ആളില്ലാത്ത സമയം നോക്കി അകത്തേക്ക് വിളിച്ചു കയറ്റി ലൈംഗികമായി പീഡിപ്പിക്കാറാണ് പതിവ്. പീഡനത്തിനിരയായ മൂന്നു പെണ്‍കുട്ടികളുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Back to top button
error: