IndiaNEWS

ഹരിയാനയിലെ സംഘര്‍ഷം ആസൂത്രിതമെന്ന് പൊലീസ് എഫ്‌ഐആര്‍

ഗുഡ്ഗാവ്:ഹരിയാനയിലെ സംഘര്‍ഷം ആസൂത്രിതമെന്ന് പൊലീസ് എഫ്‌ഐആര്‍.പൊലീസുകാരെ ജീവനോടെ കത്തിക്കുമെന്ന് ജനങ്ങള്‍ ആക്രോശങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

നൂഹില്‍ വിവിധയിടങ്ങളിലായി പൊലീസിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നിരുന്നു. നൂറുകണക്കിന് വരുന്ന ജനക്കൂട്ടം സ്റ്റേഷൻ ‌വളഞ്ഞ് കല്ലെറിയുകയും പൊലീസുകാരെ കൊല്ലുമെന്ന് ആക്രോശിക്കുകയും ചെയ്തു. പിന്നാലെ ബസ് ഉപയോഗിച്ച്‌ പ്രധാന ഗേറ്റ് തകര്‍ത്ത് ജനക്കൂട്ടം അകത്തുകയറി. കെട്ടിടത്തിനു മുകളില്‍കയറി ആയുധങ്ങള്‍ ഉപയോഗിച്ച്‌ പൊലീസുകാര്‍ക്കുനേരെ വെടിയുതിര്‍ത്തുവെന്ന് സൈബര്‍ സെല്‍ പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ കുറ്റപത്രത്തില്‍ പറയുന്നു.

Signature-ad

അതേസമയം, സംഘര്‍ഷങ്ങള്‍ക്ക് കാരണമായതായി പറയുന്ന മോനു മാനേസിറിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.ബജ്‍റംഗ്ദള്‍ നേതാവായ മോനു മനേസര്‍ പങ്കുവെച്ച വീഡിയോ സംഘര്‍ഷത്തിന് കാരണമായതായാണ് റിപ്പോര്‍ട്ട്. നൂഹിലെ ഘോഷയാത്രയില്‍ താന്‍ പങ്കെടുക്കുമെന്നാണ് ഒളിവില്‍ കഴിയുന്ന മോനു മനേസര്‍ വീഡിയോയില്‍ പറഞ്ഞത്. രാജസ്ഥാനില്‍ രണ്ട് മുസ്‍ലിം യുവാക്കളെ പശുക്കടത്ത് ആരോപിച്ച്‌ ചുട്ടുകൊന്ന കേസില്‍ പൊലീസ് അനേഷിക്കുന്ന ആളാണ് മോനു. ഹരിയാനയിലെ വിവിധ സ്ഥലങ്ങളില്‍ രണ്ടു ദിവസമായി തുടരുന്ന അക്രമസംഭവങ്ങളില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്.

Back to top button
error: