ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് ദാരുണമായ സംഭവം നടന്നത്. നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഒര്‍മാൻജി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഝാൻജി തോല ഗ്രാമത്തിലാണ് കുടുംബം ആക്രമിക്കപ്പെട്ടത്. ഇന്ന് വൈകുന്നേരം വടികളും കാര്‍ഷികോപകരണങ്ങളുമായി 10 ഓളം പേര്‍ കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. രണ്ട് സ്ത്രീകളടക്കം കുടുംബത്തിലെ മൂന്ന് പേരാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇവര്‍ വളര്‍ത്തിയ പന്നികള്‍ ദിവസങ്ങള്‍ക്കുമുമ്ബ് ബന്ധുവിന്റെ കൃഷി നശിപ്പിച്ചിരുന്നു. ഇതേച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി റാഞ്ചി റൂറല്‍ പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമാൻ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഗ്രാമത്തില്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സമാൻ കൂട്ടിച്ചേര്‍ത്തു.