Month: August 2023
-
Kerala
ചങ്ങനാശേരി സ്വദേശിയായ യുവാവ് ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു
ഷൊർണൂർ: ചങ്ങനാശേരി സ്വദേശിയായ യുവാവ് ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു.തൃക്കൊടിത്താനം കോട്ടമുറി ശിവഗംഗയില്‍ സുരേഷിന്‍റെ മകന്‍ ജിഷ്ണു എസ്.നായര്‍ (23)ആണ് മരിച്ചത്. തിരുവോണ ദിവസമാണ് സംഭവം. ജിഷ്ണുവും ആറ് സുഹൃത്തുക്കളും ഭാരതപ്പുഴയുടെ വെള്ളക്കുറവുള്ള ഭാഗത്തുകൂടി നടക്കുമ്ബോള്‍ ജിഷ്ണുവും മറ്റൊരു സുഹൃത്തും ചുഴിയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പിടിച്ചുകയറ്റിയെങ്കിലും ജിഷ്ണുവിനെ രക്ഷപ്പെടുത്താനായില്ല.നാട്ടുകാരും ഫയര്‍ഫോഴ്സും ഏറെനേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെയാണ് ജിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഷൊര്‍ണൂര്‍ ഐഎസ്‌ആര്‍ഒയിലാണ് ജിഷ്ണു ജോലി ചെയ്തിരുന്നത്. എറണാകുളത്ത് ജോലി ചെയ്തിരുന്ന ജിഷ്ണുവിന് ഒരാഴ്ചമുമ്ബാണ് ഷൊര്‍ണ്ണൂരേയ്ക്കു മാറ്റം കിട്ടിയത്. അമ്മ: ബീന. സഹോദരന്‍: ജിത്തു.
Read More » -
Kerala
കണ്ണൂരിൽ യൂദാശ്ലീഹയുടെ കപ്പേള പെട്രോൾ ഒഴിച്ച് കത്തിച്ചു
കണ്ണൂർ:കാക്കയങ്ങാട് ഉളീപ്പടിയില്‍ വിശുദ്ധ യൂദാശ്ലീഹയുടെ കപ്പേള തീവച്ച് നശിപ്പിച്ചു.സംഭവത്തിൽ കപ്പേളയോടനുബന്ധിച്ചുളള ഗ്രോടെയും തിരുസ്വരൂപവും കത്തിച്ചുനശിച്ചു. സംഭവത്തില്‍ മുഴക്കുന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. അതുവഴി വന്ന കാര്‍ യാത്രികനാണ് തീപ്പിടിച്ചത് കണ്ടത്. ഇതേ തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തീകൊളുത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന പെട്രോളിന്റെ അവശേഷിച്ച കുപ്പി സംഭവസ്ഥലത്തു നിന്നും ഫോറന്‍സിക് വിഭാഗം കണ്ടെടുത്തിട്ടുണ്ട്. ഇതു ഫോറന്‍സിക് വിഭാഗം കസ്റ്റഡിയിലെടുത്തു. ഇരിട്ടി, പേരാവൂര്‍ റോഡിലുളള കപ്പേള എടത്തൊട്ടി സെന്റ് വിന്‍സെന്റ് പളളിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്.
Read More » -
Kerala
കോഴിക്കോട് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; ആറ് പേർ ആശുപത്രിയിൽ
കോഴിക്കോട്: കൊടുവള്ളിയിൽ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. കൊടുവള്ളിയിലെ എം ഐ ചിക്കന്‍ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തിൽ നടക്കാവ് സ്വദേശികളായ ആറുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മയോണൈസില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. കഴിഞ്ഞ ആഴ്ച ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയ ഹോട്ടലാണിത്.സംഭവത്തിൽ ആളുകൾ പ്രതിഷേധവുമായി എത്തിയതോടെ കടയ്ക്ക് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
Read More » -
India
വിമാനയാത്രക്കിടെ വിളമ്പിയ ഭക്ഷണത്തിൽനിന്ന് ചത്ത പാറ്റ, പരാതിപ്പെട്ടപ്പോൾ വേപ്പിലയെന്ന് മറുപടി; എയർ ഇന്ത്യക്കെതിരെ ആരോപണവുമായി യാത്രക്കാരൻ
ബെംഗളൂരു: വിമാനയാത്രക്കിടെ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ചത്ത പാറ്റയെ കിട്ടിയെന്ന് യാത്രക്കാരന്റെ ആരോപണം. എയർ ഇന്ത്യ യാത്രക്കാരനാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. ബെംഗളൂരു-ദില്ലി എയർ ഇന്ത്യ വിമാനത്തിലെ യാത്രയ്ക്കിടെയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകനായ പ്രവീൺ വിജയ്‌സിംഗ് തനിക്ക് വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ ലഭിച്ചെന്ന് ആരോപണമുന്നയിച്ചത്. ഇഡലിക്കൊപ്പം വിളമ്പിയ സാമ്പാറിലാണ് പാറ്റയെ കണ്ടത്. സംഭവം ലെഡ് ഫ്ലൈറ്റ് അറ്റൻഡന്റിനെ അറിയിച്ചു. എന്നാൽ, അത് ചത്ത പാറ്റയല്ലെന്നും കറിവേപ്പിലയാണെന്നും പറഞ്ഞ് തന്നോട് കഴിയ്ക്കാൻ ആവശ്യപ്പെട്ടെന്നും പരാതിക്കാരൻ ആരോപിച്ചു. നഷ്ടപരിഹാരമായി മുഴുവൻ ടിക്കറ്റ് നിരക്കും തിരികെ നൽകാമെന്ന് എയർ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്യ എന്നാൽ തനിക്ക് എയർ ഇന്ത്യയുടെ നഷ്ടപരിഹാരം വേണ്ടെന്നും ഇയാൾ പറഞ്ഞു. ഓഗസ്റ്റ് 22-ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.05ന് പുറപ്പെട്ട AI 513 എന്ന വിമാനത്തിലാണ് യാത്ര ചെയ്തത്. താൻ വെജിറ്റേറിയനാണ്. ഇഡ്‌ലി, സാമ്പാർ, ക്രോസന്റ് എന്നിവയാണ് ഓർഡർ ചെയ്തത്. ഇഡ്ഡലിക്കൊപ്പം സാമ്പാറുമുണ്ടായിരുന്നു. അസ്വാഭാവികമായ എന്തോ ഒന്ന്…
Read More » -
India
അദാനി ഗ്രൂപ്പ് വീണ്ടും ആരോപണക്കുരുക്കില്‍; ഓഹരികളില്‍ വന്‍ ഇടിവ്
മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അലയൊലികള്‍ അടങ്ങും മുമ്പ് അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും ആരോപണം. മൗറിഷ്യസില്‍നിന്ന് സുതാര്യമല്ലാത്ത നിക്ഷേപം അദാനി ഓഹരികളിലേക്ക് എത്തിയെന്നും അദാനി കുടുംബവുമായി ബന്ധമുള്ളവരില്‍നിന്നാണ് ഇതെന്നുമാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് (ഒസിസിആര്‍പി) ആരോപിക്കുന്നത്. ഓഹരി വില പെരുപ്പിച്ചു കാട്ടിയെന്നായിരുന്നു യുഎസ് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ ആരോപണമുയര്‍ത്തിയത്. ഒസിസിആര്‍പി റിപ്പോര്‍ട്ടിനെ തള്ളി അദാനി ഗ്രൂപ്പ് രംഗത്തുവന്നെങ്കിലും ഓഹരി വിപണിയില്‍ അദാനി കമ്പനികളുടെ ഓഹരികള്‍ വന്‍ ഇടിവു നേരിട്ടു. നേരത്തെയുള്ള ആരോപണങ്ങള്‍ പുതുതായി അവതരിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട് എന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഇവ അടിസ്ഥാനരഹിതമെന്ന് അവകാശപ്പെട്ട ഗ്രൂപ്പ് ഇന്ത്യന്‍ കമ്പനികളുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് കുറ്റപ്പെടുത്തി. സ്വന്തം ഷെയറുകളില്‍ അദാനി ഗ്രൂപ്പ് സുതാര്യമല്ലാത്ത നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പി ആരോപിക്കുന്നത്. മൗറിഷ്യസില്‍ അദാനി കുടുംബവുമായി ബന്ധമുള്ളവരാണ് നിക്ഷേപത്തിനു പിന്നില്‍. 2013-18 കാലയളവിലാണ് ഇത്തരത്തില്‍ നിക്ഷേപം നടന്നിട്ടുള്ളതെന്നും കൃത്രിമം കാണിച്ച് ഓഹരി…
Read More » -
India
ആന്ധ്രപ്രദേശ് തിരികെ പിടിക്കാൻ കോൺഗ്രസിന്റെ പുതിയ നീക്കം; വൈഎസ്ആറിന്റെ മകൾ വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നേക്കും, ചരട് വലിച്ച് ഡികെ
ദില്ലി: ആന്ധ്രപ്രദേശ് തിരികെ പിടിക്കാൻ കോൺഗ്രസിന്റെ പുതിയ നീക്കം. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ്ആറിന്റെ മകളും നിലവിലെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിള സോണിയാ ഗാന്ധിയുമായി ദില്ലിയിൽ എത്തി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിൽ തന്റെ പാർട്ടി ലയിപ്പിച്ച് ആന്ധ്രയിൽ സഹോദരനും മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ മത്സരിക്കാൻ ശർമിള ആലോചിക്കുന്നുവെന്നാണ് സൂചന. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കാനുഗോലുവും ചേർന്നാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. നേരത്തെ സഹോദരനും ആന്ധ്ര മുഖ്യമന്ത്രിയുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുമായുള്ള അഭിപ്രായഭിന്നത മൂലം ശർമിള തെലങ്കാനയിലേക്ക് പ്രവർത്തനം മാറ്റി പുതിയ പാർട്ടി ഉണ്ടാക്കിയിരുന്നു. വൈഎസ്ആർ തെലങ്കാന പാർട്ടി എന്നായിരുന്നു പാർട്ടിയുടെ പേര്. തെലാങ്കാനയിൽ വളരെ സജീവമായി തന്നെ നിലകൊള്ളാൻ വൈ എസ് ശർമിളക്ക് കഴിഞ്ഞിരുന്നു. എന്നാൽ പാർട്ടിയുടെ ഭാവി കൂടി കണക്കിലെടുത്താണ് കോൺഗ്രസിൽ ലയിക്കാനുള്ള തീരുമാനം വൈ എസ് ശർമിള എടുത്തത്. ഇതുമായി…
Read More » -
LIFE
127 അംഗ കുടുംബത്തിനൊപ്പം മറിയാമ്മച്ചിയുടെ 116 ാം പിറന്നാളാഘോഷം!
മലപ്പുറം: 127 അംഗ കുടുംബത്തോടൊപ്പം 116-ാം പിറന്നാള്‍ ആഘോഷിച്ച് മുതുമുത്തശ്ശി! മലപ്പുറം മേലാറ്റൂരിലെ മറിയാമ്മയുടെ പിറന്നാളാണിപ്പോള്‍ നാട്ടില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പേരമക്കളും അവരുടെ കൊച്ചുമക്കളുമായി അഞ്ച് തലമുറ ഒരുമിച്ചാണ് ഓണാവധിക്ക് മേലാറ്റൂരിലെ പാപ്പാലില്‍ തറവാട്ടില്‍ മറിയാമ്മച്ചിയുടെ പിറന്നാളാഘോഷം ഒരുത്സവമാക്കി മാറ്റിയത്. പുതിയ തലമുറയുടെ ട്രെന്റിനൊപ്പം തന്നെ ഫ്രീക്ക് ലുക്കില്‍ ചെറുപുഞ്ചിരിയുമായാണ് ആഘോഷത്തിന് മറിയാമ്മച്ചി വേദിയിലെത്തിയത്. പിറന്നാള്‍ ആശംസകളുമായി പിന്നാലെ കുടുംബാംഗങ്ങള്‍ മുഴുവനും എത്തി. കൂളിങ് ഗ്ലാസും വെച്ച് ഗമയില്‍ തന്നെയായിരുന്നു മുത്തശ്ശി. പ്രായം ചോദിക്കുന്നവരോട് ഞാനിപ്പോഴും ചെറുപ്പമല്ലേയെന്ന തിരിച്ചുള്ള ചോദ്യമാണ് മുത്തശ്ശിയുടെ മറുപടി. കൃത്യനിഷ്ടയോടെയുള്ള ജീവിതമാണ് മുത്തശ്ശിയുടെ ആരോഗ്യ രഹസ്യമെന്നാണ് മക്കള്‍ പറയുന്നത്. വിശ്വാസ പ്രമാണ പ്രാര്‍ഥനകള്‍ വള്ളി പുള്ളി തെറ്റാതെ നടത്തും. തനിക്കിപ്പോള്‍ ചെറിയ ഓര്‍മക്കുറവുണ്ടെങ്കിലും തന്റെ അമ്മക്ക് ഇപ്പോഴും ഓര്‍മയ്ക്ക് ഒരു കുറവില്ലെന്നും മകന്‍ കുര്യാക്കോസ് പറയുന്നു. എന്നാല്‍, പ്രായം ഇത്രയായെങ്കിലും ഒരു തെരഞ്ഞെടുപ്പിലും മറിയാമ്മച്ചി വോട്ട് ചെയ്യാതിരിക്കില്ല. വോട്ടവകാശം പൗരന്റെ അവകാശമാണെന്നും അതു ചെയ്യണമെന്നും 116-ാം…
Read More » -
Food
നിങ്ങളൊരു ചായ പ്രേമിയാണോ? ചായ കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളറിയാം
രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നവരാണ് നമ്മളിൽ അധികം പേരും. രാവിലെ ഒരു ചായ എന്നത് അധികപേരുടെയും ശീലങ്ങളുടെ ഭാഗമാണ്. ചായ കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് ബംഗളൂരുവിലെ സർജാപൂരിലെ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ ദീപിക ജയസ്വാൾ പറഞ്ഞു. കാറ്റെച്ചിൻസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് ചായ. ഓക്സിഡേറ്റീവ് സ്ട്രെസ് ചെറുക്കുന്നതിനും ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിലും ഈ സംയുക്തങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇഞ്ചി, കുരുമുളക്, ചമോമൈൽ തുടങ്ങിയ ഹെർബൽ ടീകൾ ദഹന ഗുണങ്ങൾക്ക് സഹായകമാണ്. ഈ ചായകൾക്ക് ദഹനക്കേട്, വയറിളക്കം, ഓക്കാനം എന്നിവയുടെ ലക്ഷണങ്ങൾ ലഘൂകരിക്കാനാകും. ചായയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. അത് ഹൃദയ സംബന്ധമായ ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ചായയിലെ ചില സംയുക്തങ്ങൾ, കാറ്റെച്ചിനുകൾ, കഫീൻ ഉള്ളടക്കം…
Read More » -
Kerala
തിരക്കുള്ള ഇടങ്ങളിൽ ഇനി ഇലക്ട്രിക്ക് ഹോവർ ബോർഡിൽ പറന്നെത്താൻ പൊലീസ്
തിരുവനന്തപുരം: തിരക്കുള്ള ഇടങ്ങളിൽ ഇനി ഇലക്ട്രിക്ക് ഹോവർ ബോർഡിൽ പറന്നെത്താൻ പൊലീസ്. കാലത്തിനൊപ്പം നീങ്ങാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് കേരള പൊലീസിൻറെ പുതിയ പദ്ധതി. തിരക്കുള്ള സ്ഥലങ്ങളിൽ ഇനി സിറ്റി പൊലീസ് റോന്ത് ചുറ്റുക ഇനി ഇലക്ട്രിക്ക് ഹോവർ ബോർഡുകളിലായിരിക്കും. വിദേശരാജ്യങ്ങളിൽ നിലവിലുള്ളതുപോലെ ഇലക്ട്രിക് ഹോവർ ബോർഡ് ഉപയോഗിച്ചുള്ള പൊലീസ് പട്രോളിങ് ആണ് തലസ്ഥാനത്തും ആരംഭിച്ചത്. സിറ്റി ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥർക്ക് പട്രോളിങ്ങിനായാണ് നഗരത്തിൽ ഇലക്ട്രിക് ഹോവർ ബോർഡുകൾ അദ്യ ഘട്ടത്തിൽ നൽകിയിരിക്കുന്നത്. നിലവിലെ പൊലീസിൻ്റെ ബൈക്ക്, ജീപ്പ് പട്രോളിങ് വാഹനങ്ങൾക്ക് ആൾക്കൂട്ടങ്ങൾക്ക് ഇടയിലൂടെ സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ കാൽ നടയാത്രക്കാരുടെ സുരക്ഷ, അനധികൃത പാർക്കിംഗ് സാമൂഹ്യ വിരുദ്ധശല്യം എന്നിവ ഒഴിവാക്കുന്നതിനും ഒപ്പം പൊലീസിന്റെ സാന്നിധ്യം ഉറപ്പ് വരുത്താനും ആന്ന് ഹോവർ പട്രോളിങ് സംവിധാനം ഉപയോഗിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് നിന്നുകൊണ്ട് ഇതിൽ പട്രോളിങ് നടത്താൻ സാധിക്കുന്ന രണ്ടു ചെറിയ വീലുകളും ഹാൻഡിലും നില്ക്കുന്നതിനുള്ള പ്ലാറ്റ്ഫോമും അടങ്ങിയ സെൽഫ് ബാലൻസിങ് സംവിധാനമുള്ള ഇലക്ട്രിക്…
Read More » -
NEWS
യുഎഇയില്‍ നാളെ മുതല്‍ ഇന്ധനവില കൂടും
അബുദാബി: യുഎഇയില അടുത്തമാസത്തെ (സെപ്റ്റംബര്‍) ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ഓഗസ്റ്റിലേതിനേക്കാള്‍ 29 ഫില്‍സ് വരേയും ഡീസലിന് 45 ഫില്‍സും കൂടും. തുടര്‍ച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം. സൂപ്പര്‍98ന് അടുത്തമാസം ലിറ്ററിന് 3.42 ദിര്‍ഹമാണ് നല്‍കേണ്ടത്. ഈ മാസം (ഓഗസ്റ്റ്) 3.14 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍95ന് 3.31 ദിര്‍ഹം( 3.02 ), ഇപ്ലസ് 3.23 ദിര്‍ഹം (2.95 ). ഡീസല്‍ 45 ഫില്‍സ് കൂടി ലിറ്ററിന് 3.40 ദിര്‍ഹമാകും. ഈ മാസം 2.95 ദിര്‍ഹം ആണ്. ജൂണില്‍ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി 21 ഫില്‍സ് കുറച്ചിരുന്നു. ഇത് കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.
Read More »