KeralaNEWS

കരിപ്പൂര്‍ റണ്‍വേ  അറ്റകുറ്റപണി പൂര്‍ത്തിയായി;ഇനി 24 മണിക്കൂറും പ്രവർത്തനം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നവീകരിച്ച റണ്‍വേ മുഴുവൻ സമയ സര്‍വ്വീസുകള്‍ക്കായി തുറന്നു കൊടുത്തു. ഇതോടെ വിമാനത്താവള പ്രവര്‍ത്തന സമയം 24 മണിക്കൂറായി പുന:സ്ഥാപിച്ചു.

നേരത്തെ നവീകരണ ജോലികള്‍ക്കായി പകല്‍ 10 മുതല്‍ വൈകുന്നേരം ആറ് വരെ റണ്‍വേ അടച്ചിട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വേ ഭാഗികമായി അടച്ചിട്ടത്.

Signature-ad

രാവിലെ 10മുതല്‍ വൈകീട്ട് 6 വരെയായിരുന്നു നിയന്ത്രണം. ഇതു മൂലം വിമാന സര്‍വ്വീസുകള്‍ രാത്രി കാലത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്നു ആറു മാസമെടുത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ ഹജ്ജ് സര്‍വീസിനായി റണ്‍വേ തുറന്ന് കൊടുത്തിരുന്നു.

Back to top button
error: