Month: July 2023

  • NEWS

    ട്രെയിന്‍ ഇടിച്ച് ബൊലേറോ തവിടുപൊടി; പോറലുപോലുമില്ലാതെ യാത്രികര്‍! ‘മഹീന്ദ്ര ബാഹുബലി’ എന്ന് ഫാന്‍സ്

    മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാഹനങ്ങള്‍ സുരക്ഷയ്ക്ക് പേരുകേട്ട മോഡലുകളാണ്. നിരവധി അപകടസംഭവങ്ങളില്‍ നിന്നും യാത്രികരെ സുരക്ഷിതരാക്കിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ഇതിന് തെളിവായി പുതിയൊരു അപകടസംഭവം കൂടി പുറത്തുവന്നിരിക്കുന്നു. പുതിയ സംഭവത്തില്‍ മഹീന്ദ്ര ബൊലേറോയില്‍ ട്രെയിനില്‍ ഇടിച്ചതിന്റെ ഭയാനകമായ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. റെയില്‍വേ ക്രോസിംഗില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണിത്. ഛത്തീസ്ഗഡിലെ കോര്‍ബ-കുഷ്മാണ്ഡ റൂട്ടില്‍ ആണ് സംഭവം. അപകടത്തില്‍പ്പെട്ട ബൊലേറോയില്‍ രണ്ട് പേര്‍ യാത്ര ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊടും വനപ്രദേശമായതിനാല്‍ ഡ്രൈവര്‍ക്ക് ട്രെയിന്‍ വരുന്നത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നിര്‍ഭാഗ്യവശാല്‍, ട്രെയിന്‍ വശത്ത് നിന്ന് ബൊലേറോയില്‍ ഇടിക്കുകയും 200 മീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇടിയില്‍ ബൊലേറോയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നിരുന്നാലും, രണ്ട് യാത്രക്കാരെയും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുത്താന്‍ ഈ എസ്യുവിക്ക് കഴിഞ്ഞു. ഇത് മഹീന്ദ്ര ബൊലേറോയുടെ ബില്‍ഡ് ക്വാളിറ്റിയുടെ തെളിവാണെന്നു നെറ്റിസണ്‍സ് ചൂണ്ടിക്കാണിക്കുന്നു. എങ്കിലും കാറിന്റെ ബോഡിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സൈഡ്…

    Read More »
  • Kerala

    ഓട്ടോ സ്റ്റാന്‍ഡ് കാരണം പൊറുതിമുട്ടി; കട ഏതുനിമിഷവും അടച്ചുപൂട്ടാമെന്ന് ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികള്‍

    കണ്ണൂര്‍: കാല്‍ടെക്സ് വിചിത്ര ഷോപ്പിങ് കോംപ്ലക്സിന്റെ മുന്‍വശത്തുള്ള ഓട്ടോസ്റ്റാന്റ് കാരണം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. എട്ട് ഓട്ടോകള്‍ മാത്രം പാര്‍ക്ക് ചെയ്യാനുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. കോര്‍പറേഷന്‍ തീരുമാനിച്ച എണ്ണത്തിന്റെ മൂന്നിരട്ടി ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നത്. കാരണം, നിരന്തരം വ്യാപാരികളും ഓട്ടോത്തൊഴിലാളികളും ജനങ്ങളും തമ്മില്‍ വാക്കേറ്റവും തര്‍ക്കവും നിത്യസംഭവമാണ്. വിചിത്ര കോംപ്ലസിന് മുന്‍പിലുള്ള ഓട്ടോ പാര്‍ക്കിങ് കാരണം കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവരെയും അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ തടയുകയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍. കോര്‍പറേഷന്റെ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ടൗണ്‍ സിഐയുമായി പലപ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും നിയമം നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ശാശ്വത പരിഹാരമാകാതെ നിലനില്‍ക്കുകയാണ്. വ്യാപാരികളെ സംബന്ധിച്ചിടത്തോളം വലിയ വാടകയും ലൈസന്‍സുകളും മറ്റുമെടുത്ത് കച്ചവടം ചെയ്യുന്ന കച്ചവടക്കാരെ സംരക്ഷിക്കാനോ നിയമം നടപ്പിലാക്കി അവര്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ അധികാരികള്‍ക്ക് സാധിക്കുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. നിലവില്‍ കടകള്‍ അടച്ചിടുകയല്ലാതെ മറ്റു മാര്‍ഗം ഒന്നുമില്ല.…

    Read More »
  • Crime

    യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘം പിടിയില്‍; തട്ടിക്കൊണ്ടുപോയത് ജോലി വാഗ്ദാനം ചെയ്തു പണം പിടുങ്ങിയ വിരുതനെ

    കണ്ണൂര്‍: ഇരിട്ടി വള്ളിത്തോടില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തില്ലങ്കേരി സ്വദേശികളായ ഏഴംഗ ക്വട്ടേഷന്‍ സംഘം വയനാട് തലപ്പുഴയില്‍ അറസ്റ്റില്‍. വള്ളിത്തോട് നിരങ്ങന്‍ചിറ്റയിലെ പെരിങ്ങളം മേലയില്‍ വീട്ടില്‍ അനില്‍ കുമാറിനെ (43) തട്ടിക്കൊണ്ടുപോയ കേസിലാണ് പ്രതികള്‍ പിടിയിലായത്. പുന്നാട് താവിലക്കുറ്റിയിലെ സുനില്‍ കുമാര്‍ (34), തില്ലങ്കേരി സ്വദേശി രഞ്ജിത്ത് (34), കീഴൂര്‍ക്കുന്നിലെ സുരേഷ് ബാബു (38), തില്ലങ്കേരിയിലെ വരുണ്‍ (വാവ-30), പടിക്കച്ചാലിലെ നിതിന്‍ (28), മനീഷ് പടിക്കച്ചാല്‍ (29) എന്നിവരും തലപ്പുഴയില്‍ സംഘത്തിന് ഒളിത്താവളം ഒരുക്കിയ മാനന്തവാടിയിലെ പ്രജിന്‍ലാലു (26) മാണ് പിടിയിലായത്. ഇരിട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ അശോകന്‍, സിപിഒമാരായ സുകേഷ്, ഷിജോയ്, പ്രബീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ചൊവ്വാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തില്‍ സംഘത്തെ കണ്ട റിസോര്‍ട്ട് ജീവനക്കാര്‍ തലപ്പുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചോദ്യംചെയ്തപ്പോള്‍ ഇരിട്ടി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇരിട്ടി പോലീസെത്തിയത്. അനില്‍ കുമാറിനെ തട്ടിക്കൊണ്ടുപോയതായി സഹോദരന്‍ അനൂപ് ചൊവ്വാഴ്ച ഇരിട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക്…

    Read More »
  • India

    രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ അറിഞ്ഞില്ല; കാമുകനെ കാണാന്‍ ബംഗ്ലാദേശിൽ നിന്നും യുപിയിലെത്തിയ യുവതി കാമുകനൊപ്പം ബംഗ്ലാദേശിലേക്ക് കടന്നു

    ലക്നൗ:കാമുകനെ കാണാന്‍ ബംഗ്ലാദേശി യുവതി യുപിയിലെത്തി.പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചൂടണയും മുന്‍പാണ് അതിര്‍ത്തി കടന്ന് മറ്റൊരു യുവതി കൂടി ഇന്ത്യയിലെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുപി,മൊറാദാബാദ് സ്വദേശിയായ അജയിനെ കാണാനാണ് ബംഗ്ലാദേശില്‍ നിന്നുള്ള യുവതി ഇന്ത്യയിലെത്തിയത്. 11 വയസുള്ള മകള്‍ ഹലീമയ്‌ക്കൊപ്പം അജയ്‌യെ വിവാഹം കഴിക്കാൻ യുവതി മൊറാദാബാദിലേക്ക് പോയി ഹിന്ദുമതം സ്വീകരിച്ചതായി യുവാവിന്‍റെ മാതാവ് സുനിത പറഞ്ഞു. മൊറാദാബാദില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അജയ്. പിന്നീട് തന്‍റെ മാതാപിതാക്കളെ കാണാമെന്ന് പറഞ്ഞ് യുവതി അജയിനെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോവുകയായിരുന്നു.എന്നാൽ മകനെപ്പറ്റി പിന്നീട് യാതൊരു വിവരവുമില്ലെന്ന് മാതാവ് പറയുന്നു. ഇതിനിടയിൽ രക്തത്തിൽ കുതിർന്ന അജയിന്‍റെ ഫോട്ടോ അവർക്ക് ലഭിക്കുകയും ചെയ്തതോടെ കുടുംബം ആശങ്കയിലാണ്. യുവതിക്ക് കുടുംബത്തിന്‍റെ പണത്തിലാണ് താല്‍പര്യമെന്നും വിവാഹത്തിനായി നല്‍കിയ ആഭരണങ്ങളെല്ലാം അവര്‍ എടുത്തതായും മാതാവ് സുനിത ആരോപിച്ചു. മകനെ ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് സുനിത എസ്എസ്പി (സീനിയർ പോലീസ്…

    Read More »
  • NEWS

    ”ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ല, മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പര്യവുമില്ല”

    സംഗീത സംവിധായകന്‍ ഗോപീ സുന്ദറുമായുള്ള ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഗായിക അഭയ ഹിരണ്‍മയി നേരിട്ടിരുന്നത്. ഗോപീ സുന്ദറും ഗായിക അമൃത സുരേഷും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ അഭയയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ കമന്റുകള്‍ നിറഞ്ഞിരുന്നു. അഭയ പങ്കുവെച്ച പോസ്റ്റുകള്‍ പലതും ഗോപീ സുന്ദര്‍-അമൃത സുരേഷ് ബന്ധത്തെ ഉദ്ദേശിച്ചുള്ളതാണ് എന്നു പറഞ്ഞുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭയ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് അഭ്യൂഹങ്ങള്‍ക്ക് അഭയ മറുപടി നല്‍കിയിരിക്കുന്നത്. സന്തോഷത്തിലും സമാധാനത്തിലും എത്തിച്ചേരാന്‍ തന്റെ സ്വന്തം ഈണത്തിലും വേഗത്തിലും ചുവടുകള്‍ വെക്കുന്നു എന്ന ആമുഖത്തോടെയാണ് അഭയ കുറിപ്പ് പങ്കുവെച്ചത്. മറ്റുള്ളവരുടെ ജീവിതത്തില്‍ തനിക്ക് തീരെ താല്‍പര്യമില്ല എന്നും തനിക്ക് തന്റേതായ ജോലികള്‍ ചെയ്തുതീര്‍ക്കാനും നേട്ടങ്ങള്‍ കീഴടക്കാനും ഉണ്ടെന്നും അഭയ കുറിച്ചു. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ പോസ്റ്റുകളെയും സ്റ്റോറികളെയും മറ്റുള്ളവരുടെ ജീവിതവുമായി ബന്ധിപ്പിക്കുന്നത് കഷ്ടമാണെന്നും അഭയ കുറിച്ചു. ആരെയും വേദനിപ്പിക്കാനുള്ള യാതൊരു ഉദ്ദേശവും തനിക്കില്ല.…

    Read More »
  • India

    സച്ചിനും പാക് ചാരൻ; നേപ്പാളിൽ പാക്കിസ്ഥാൻ യുവതിക്കൊപ്പം താമസിച്ചത് വ്യാജപ്പേരിൽ

    ന്യൂഡൽഹി:പബ്ജിയിലൂടെ പരിചയത്തിലായ കാമുകൻ സച്ചിനൊപ്പം ജീവിക്കാൻ ഇന്ത്യയിലേയ്ക്ക് ഒളിച്ചു കടന്ന പാകിസ്താൻ സ്വദേശി സീമ ഹൈദറും സച്ചിനും പാക്കിസ്ഥാൻ ചാരമാരാണോ എന്ന സംശയം. പങ്കാളി സച്ചിൻ മീണയും സീമയും നേപ്പാളില്‍ താമസിച്ചത് വ്യാജ പേരിലെന്ന് കഠ്മണ്ഡുവിലെ ഹോട്ടല്‍ ഉടമ. ‘ശിവൻഷ്’ എന്ന പേരിലാണ് ഹോട്ടലില്‍ മുറിയെടുത്തതെന്നും ഉടമ ഗണേഷ് പറഞ്ഞു . സീമ ഹൈദറിനെ വസ്ത്രം ധരിക്കാനും ഇന്ത്യൻ സ്ത്രീയെപ്പോലെ തോന്നിപ്പിക്കാനും പലരും സഹായിച്ചതായും കേന്ദ്ര ഏജൻസിയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഗ്രാമീണ ഇന്ത്യയിലെ ഒരു സ്ത്രീയെ പോലെ കാണാൻ സീമയെ മാറ്റാൻ സഹായിച്ചത് പ്രൊഫഷണല്‍ മേയ്‌ക്കപ്പ് ആര്‍ട്ടിസ്റ്റുകളാണെന്നും നേപ്പാള്‍ അതിര്‍ത്തിയിലൂടെ സ്ത്രീകളെ ഇന്ത്യയിലേക്ക് കടത്താൻ മനുഷ്യക്കടത്തുകാരാണ് ഇത്തരത്തിലുള്ള വേഷംമാറ്റല്‍ പലപ്പോഴും അവലംബിക്കുന്നതെന്നും അത് കൊണ്ട് തന്നെ പാക് ഏജന്റുമാരുമായി ബന്ധമുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് കേന്ദ്ര ഏജൻസികള്‍. ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) 12 മണിക്കൂര്‍ നേരം സീമയെ ചോദ്യം ചെയ്തിരുന്നു. കൂടാതെ, സച്ചിനെയും പിതാവ് നേത്രപാല്‍ സിങ്ങിനെയും നോയിഡയിലെ എടിഎസ് ഓഫിസിലെത്തിച്ച്‌ ചോദ്യം…

    Read More »
  • Crime

    യുവവ്യവസായി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം; പിന്നില്‍ കാമുകിയും കൂട്ടാളികളും

    ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ യുവവ്യവസായി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കാമുകിയും കൂട്ടാളികളും ആസൂത്രണം ചെയ്ത കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ കാമുകിയടക്കം അടക്കം അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു. പ്രതികളിലൊരാളായ പാമ്പാട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ള മറ്റുപ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഹല്‍ദ്വാനിയിലെ വ്യവസായിയായ അങ്കിത് ചൗഹാനെ കഴിഞ്ഞ 15-ാം തീയതിയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ കാലില്‍ പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. എന്നാല്‍, മരണത്തില്‍ സംശയമുണ്ടായിരുന്ന കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് കണ്ടെത്തിയത്. അങ്കിതിന്റെ കാമുകിയായ ഡോളിയാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരവരും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നു. ഇതിന്റെ പേരില്‍ യുവതി നിരവധിതവണ അങ്കിതിനെ ഭീഷണിപ്പെടുത്തി പണവും വാങ്ങിയിരുന്നു. അടുത്തിടെ അങ്കിതുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ യുവതി തീരുമാനിച്ചു. എന്നാല്‍, യുവതിയുമായുള്ള അടുപ്പം ഉപേക്ഷിക്കാന്‍…

    Read More »
  • India

    മണിപ്പൂര്‍ സംഭവം രാജ്യത്തിന് അപമാനം; കുറ്റവാളികള്‍ക്ക് മാപ്പില്ലെന്ന് പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികള്‍ക്കു മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ നിയമവ്യവസ്ഥ ശക്തമെന്നു മുഖ്യമന്ത്രിമാര്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്‍പ് മാധ്യമങ്ങളോടു സാരിക്കുകയായിരുന്നു അദ്ദേഹം. 140 കോടി ഇന്ത്യക്കാരെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് മണിപ്പുരില്‍ നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ വിവിധ പ്രതിപക്ഷ കക്ഷികള്‍ സംഭവത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തതില്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സംഭവത്തെ അപലപിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോ മനുഷ്യത്വരഹിതവും അപലപനീയവുമാണ്. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങുമായി സംസാരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചതായും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ്‌പോക്പി ജില്ലയില്‍ മേയ് നാലിനാണു സംഭവം നടന്നതെന്ന് ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) പറഞ്ഞു. വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണു മാസങ്ങള്‍ക്കു മുന്‍പു നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തുവരുന്നത്. സംഭവം നടക്കുന്ന ദിവസത്തിനു…

    Read More »
  • Kerala

    വനംവകുപ്പിന്റെ വാഹനം ഇടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരിയായ വയോധിക മരിച്ചു

    തൃശൂര്‍: വനംവകുപ്പിന്റെ വാഹനം ഇടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരിയായ വയോധിക മരിച്ചു. ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്.വഴിയാത്രക്കാരനായ മറ്റൊരാള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു. ഓടിക്കൊണ്ടിരിക്കെ വനം വകുപ്പ് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മേഴ്സിയുടേയും വഴിയാത്രക്കാരന്റേയും നേരെ പാഞ്ഞു കയറിയായിരുന്നു അപകടം. മേഴ്സിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

    ന്യൂഡല്‍ഹി: ഗുജറാത്ത് ഹൈക്കോടതിയിലെ ആ?ക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസായിരുന്ന എസ്വി ഭട്ടി സുപ്രീം കോടതി ജഡ്ജിയായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ജസ്റ്റിസ് ഭട്ടിയുടെ ഒഴിവില്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയില്‍ 1983 മുതല്‍ 89 വരെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെപി ദേശായിയുടെ മകനാണ് എജെ ദേശായി. 1962 ജൂലൈയ് അഞ്ചിന് വഡോദരയില്‍ ജനിച്ച അദ്ദേഹം അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എല്‍എ ഷാ ലോ കോളജില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കിയ ശേഷം 1985ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 2011 നവംബര്‍ 21 നാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായത്. മറ്റ് മൂന്ന് ഹൈക്കോടതികളിലേക്കുകൂടി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിത അഗര്‍വാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി. ഇതോടെ, നിലവില്‍ രാജ്യത്തെ…

    Read More »
Back to top button
error: