പങ്കാളി സച്ചിൻ മീണയും സീമയും നേപ്പാളില്‍ താമസിച്ചത് വ്യാജ പേരിലെന്ന് കഠ്മണ്ഡുവിലെ ഹോട്ടല്‍ ഉടമ. ‘ശിവൻഷ്’ എന്ന പേരിലാണ് ഹോട്ടലില്‍ മുറിയെടുത്തതെന്നും ഉടമ ഗണേഷ് പറഞ്ഞു . സീമ ഹൈദറിനെ വസ്ത്രം ധരിക്കാനും ഇന്ത്യൻ സ്ത്രീയെപ്പോലെ തോന്നിപ്പിക്കാനും പലരും സഹായിച്ചതായും കേന്ദ്ര ഏജൻസിയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
ഗ്രാമീണ ഇന്ത്യയിലെ ഒരു സ്ത്രീയെ പോലെ കാണാൻ സീമയെ മാറ്റാൻ സഹായിച്ചത് പ്രൊഫഷണല്‍ മേയ്‌ക്കപ്പ് ആര്‍ട്ടിസ്റ്റുകളാണെന്നും നേപ്പാള്‍ അതിര്‍ത്തിയിലൂടെ സ്ത്രീകളെ ഇന്ത്യയിലേക്ക് കടത്താൻ മനുഷ്യക്കടത്തുകാരാണ് ഇത്തരത്തിലുള്ള വേഷംമാറ്റല്‍ പലപ്പോഴും അവലംബിക്കുന്നതെന്നും അത് കൊണ്ട് തന്നെ പാക് ഏജന്റുമാരുമായി ബന്ധമുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് കേന്ദ്ര ഏജൻസികള്‍.
ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) 12 മണിക്കൂര്‍ നേരം സീമയെ ചോദ്യം ചെയ്തിരുന്നു. കൂടാതെ, സച്ചിനെയും പിതാവ് നേത്രപാല്‍ സിങ്ങിനെയും നോയിഡയിലെ എടിഎസ് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു.രാവിലെ 10ന് തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി വരെ തുടര്‍ന്നു. കാമുകനെ കാണാനാണ് ഇന്ത്യയില്‍ എത്തിയതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സീമ.