IndiaNEWS

രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ അറിഞ്ഞില്ല; കാമുകനെ കാണാന്‍ ബംഗ്ലാദേശിൽ നിന്നും യുപിയിലെത്തിയ യുവതി കാമുകനൊപ്പം ബംഗ്ലാദേശിലേക്ക് കടന്നു

ലക്നൗ:കാമുകനെ കാണാന്‍ ബംഗ്ലാദേശി യുവതി യുപിയിലെത്തി.പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചൂടണയും മുന്‍പാണ് അതിര്‍ത്തി കടന്ന് മറ്റൊരു യുവതി കൂടി ഇന്ത്യയിലെത്തിയത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുപി,മൊറാദാബാദ് സ്വദേശിയായ അജയിനെ കാണാനാണ് ബംഗ്ലാദേശില്‍ നിന്നുള്ള യുവതി ഇന്ത്യയിലെത്തിയത്.

11 വയസുള്ള മകള്‍ ഹലീമയ്‌ക്കൊപ്പം അജയ്‌യെ വിവാഹം കഴിക്കാൻ യുവതി മൊറാദാബാദിലേക്ക് പോയി ഹിന്ദുമതം സ്വീകരിച്ചതായി യുവാവിന്‍റെ മാതാവ് സുനിത പറഞ്ഞു. മൊറാദാബാദില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അജയ്.

Signature-ad

പിന്നീട് തന്‍റെ മാതാപിതാക്കളെ കാണാമെന്ന് പറഞ്ഞ് യുവതി അജയിനെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോവുകയായിരുന്നു.എന്നാൽ മകനെപ്പറ്റി പിന്നീട് യാതൊരു വിവരവുമില്ലെന്ന് മാതാവ് പറയുന്നു.

ഇതിനിടയിൽ രക്തത്തിൽ കുതിർന്ന അജയിന്‍റെ ഫോട്ടോ അവർക്ക് ലഭിക്കുകയും ചെയ്തതോടെ കുടുംബം ആശങ്കയിലാണ്. യുവതിക്ക് കുടുംബത്തിന്‍റെ പണത്തിലാണ് താല്‍പര്യമെന്നും വിവാഹത്തിനായി നല്‍കിയ ആഭരണങ്ങളെല്ലാം അവര്‍ എടുത്തതായും മാതാവ് സുനിത ആരോപിച്ചു. മകനെ ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് സുനിത എസ്എസ്പി (സീനിയർ പോലീസ് സൂപ്രണ്ട് ഓഫ് പോലീസ്)നോട് അഭ്യര്‍ഥിച്ചു.എന്നാൽ ഈ‌ രണ്ടു സംഭവങ്ങളും ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങൾ അറിഞ്ഞില്ലെന്നതാണ് വാസ്തവം.

Back to top button
error: