തൃശൂര്‍: വനംവകുപ്പിന്റെ വാഹനം ഇടിച്ച് ലോട്ടറി വില്‍പ്പനക്കാരിയായ വയോധിക മരിച്ചു.
ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്.വഴിയാത്രക്കാരനായ മറ്റൊരാള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു.
ഓടിക്കൊണ്ടിരിക്കെ വനം വകുപ്പ് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മേഴ്സിയുടേയും വഴിയാത്രക്കാരന്റേയും നേരെ പാഞ്ഞു കയറിയായിരുന്നു അപകടം. മേഴ്സിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.