Month: July 2023
-
Movie
കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ മജിസ്ട്രേട്ട് ചിരിക്കുന്നു, ‘ന്നാ താന്‍ കേസ് കൊട് സിനിമയിലെ സ്വതസിദ്ധമായ അഭിനയ മികവിന് സംസ്ഥാന അവാര്‍ഡ്
നാടകങ്ങളുടെ നടപ്പാതയിലൂടെയാണ് പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റർ സിനിമയുടെ വിശാലവീഥിയിലേയ്ക്കു നടന്നു കയറിയത്. കുട്ടികളുടെ സാംസ്കാരിക സംഘടനായായ ബാലസംഘത്തിന്റെ ജില്ലയിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം കുട്ടിക്കാലം മുതല്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. സ്‌കൂള്‍ വാര്‍ഷിക നാടകങ്ങളിലും, നാട്ടിലെ മനീഷ തിയറ്റേഴ്സിലും, എ.കെ.ജി കലാവേദിയുടെ നാടകങ്ങളിലും മാണിയാട്ട് കോറസ് കലാസമിതിയുടെ എന്‍എന്‍ പിള്ള നാടകമത്സരങ്ങളിലും, തെരുവ്- സ്റ്റേജ് നാടകങ്ങളിലുമൊകെ നിറസാന്നിധ്യമായിരുന്നു. നാടകങ്ങളാണ് സിനിമയിലെ അഭിനയത്തിന് അനുഭവ സമ്പത്തായത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലെ ജനകീയനായ മജിസ്ട്രേട്ടിന്റെ വേഷമാണ് കുഞ്ഞികൃഷ്ണന്‍ മാസറ്റര്‍ക്ക് മികച്ച സ്വഭാവനടനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. ആദ്യമായാണ് കാസര്‍കോട് ജില്ലക്കാരനായ ഒരു നടന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം ലഭിക്കുന്നത്. ‘എന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലേയ്ക്ക് അപേക്ഷ അയക്കാന്‍ നിര്‍ബന്ധിച്ചത് മഴവില്‍ മനോരമയിലെ ‘മറിമായ’ത്തിലൂടെ പ്രശസ്തനായ ചെറുവത്തൂരിലെ ഉണ്ണിരാജായിരുന്നു. ഇദ്ദേഹം അയച്ച രണ്ടുഫോട്ടോയില്‍ ഒന്ന് പശുത്തൊഴുത്തില്‍ നിന്നുള്ളതായിരുന്നു. മറ്റൊന്ന് തിരഞ്ഞെടുപ്പ് ഫ്ലെക്സ് ബോര്‍ഡിനായി ഉപയോഗിച്ച പുഞ്ചിരിക്കുന്ന…
Read More » -
LIFE
“അനാവിശ്യ ചർച്ചകളിലൂടെ, ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്”; ‘മാളികപ്പുറം’ തിരക്കഥാകൃത്തിന് പറയാനുള്ളത്
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് ശേഷം പ്രേക്ഷകരിൽ ഒരു വിഭാഗം ഉന്നയിച്ച വിമർശനമായിരുന്നു കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തി വിജയം നേടിയ മാളികപ്പുറം സിനിമ അവഗണിക്കപ്പെട്ടു എന്നത്. മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് അർഹയായിരുന്നു മാളികപ്പുറത്തിൽ അഭിനയിച്ച ദേവനന്ദ എന്നതായിരുന്നു വിമർശനങ്ങളുടെ കാതൽ. പ്രമുഖർ അടക്കം സോഷ്യൽ മീഡിയയിൽ പലരും ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. സംസ്ഥാന അവാർഡ് പ്രഖ്യാപനം സംബന്ധിച്ച വിവാദം അനാവശ്യമാണെന്ന് പറയുന്നു അഭിലാഷ്. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിൻറെ പ്രതികരണം. “അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ. ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്”, അഭിലാഷ് പിള്ള കുറിച്ചു. അതേസമയം വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള (പെൺ) പുരസ്കാരം ലഭിച്ചത്. ടൊവിനോ…
Read More » -
Crime
ക്രിമിനൽ കേസിൽ പ്രതിയെ സഹായിക്കാൻ കൈക്കൂലി വാങ്ങി; ഗ്രേഡ് എസ്ഐക്ക് അഞ്ചുവർഷം തടവ് വിധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി
ഇടുക്കി: കൈക്കൂലി വാങ്ങിയ കേസിൽ കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയിരുന്ന മുഹമ്മദ് അഷ്റഫിന് തടവ് ശിക്ഷ വിധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി. ക്രിമിനൽ കേസിൽ പ്രതിയെ സഹായിക്കാൻ കൈക്കൂലി വാങ്ങിയ കുറ്റത്തിനാണ് എസ്ഐക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ചിരിക്കുന്നത്. മുഹമ്മദ് അഷ്റഫിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെതായിരുന്നു ശിക്ഷാ വിധി. 2016 ലാണ് കൈക്കൂലി വാങ്ങുന്നതിനിടെ മുഹമ്മദ് അഷ്റഫിനെ പിടികൂടിയത്. രണ്ട് വകുപ്പുകളിലായി ആണ് അഞ്ചുവർഷം തടവ് വിധിച്ചിരിക്കുന്നത്. അതേസമയം, കൈക്കൂലി വാങ്ങിയതിന്റെ പേരിൽ ഒരു വില്ലേജ് ഓഫീസറെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായരെയാണ് അഞ്ച് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. ഭൂമിക്ക് പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങുന്നതിനിടെ 2009 സെപ്റ്റംബറിൽ ആണ് പ്രഭാകരൻ നായരെ അറസ്റ്റ് ചെയ്യുന്നത്. ആദ്യം കൈക്കൂലി നൽകിയിട്ടും നടപടി സ്വീകരിക്കാതെ വീണ്ടും പണം ചോദിച്ചപ്പോഴായിരുന്നു പ്രഭാകരൻ നായർ അറസ്റ്റിലായത്. രണ്ടു…
Read More » -
Kerala
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’: ഒന്നര മാസം കൊണ്ട് നടത്തിയത് അയ്യായിരത്തിലേറേ പരിശോധനകൾ; പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പ്രത്യേക പരിശോധനകൾ ശക്തമാക്കിയത്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ മത്സ്യയുടെ പ്രവർത്തനങ്ങളും ശക്തമാക്കിയിരുന്നു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി എപ്രിൽ ഒന്നുമുതൽ ഇതുവരെ 2964 പരിശോധനകളാണ് നടത്തിയത്. എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്കും തത്സമയം പരിശോധനകൾ റിപ്പോർട്ട് ചെയ്യാൻ ടാബുകൾ അനുവദിച്ചു വരുന്നു. പരിശോധനകൾ കർശനമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ജൂൺ ഒന്നു മുതൽ ഇതുവരെ 992 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ, 3236 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ചു ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി. 603 കോമ്പൗണ്ടിംഗ് നോട്ടീസ്, 794 റെക്ടിഫിക്കേഷൻ നോട്ടീസ് എന്നിവ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നൽകി. 29.05 ലക്ഷം രൂപ…
Read More » -
Crime
കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്ക് അഞ്ചുവർഷം തടവും 65000 പിഴയും ശിക്ഷ വിധിച്ച് കോടതി
മൂവാറ്റുപുഴ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ആയിരുന്ന പ്രഭാകരൻ നായർ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായതിനെ തുടർന്നാണ് ശിക്ഷ. 2009 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വിവിധ വകുപ്പുകൾ പ്രകാരമാണ് അഞ്ചുവർഷം തടവും 65000 പിഴയും ശിക്ഷ വിധിച്ചിരിക്കുന്നത്. വസ്തു സംബന്ധമായ രേഖകൾ ശരിയാക്കുന്നതിന് മുഹമ്മദ് ഷാബിൻ എന്നയാളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രഭാകരൻ നായരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
Read More » -
Kerala
അരിയിൽ ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പി.ജയരാജൻ സിബിഐക്ക് കത്തയച്ചു
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പി.ജയരാജൻ സിബിഐക്ക് കത്തയച്ചു. കെ.സുധാകരൻ പൊലീസിനെ വിരട്ടിയാണ് കേസിൽ എഫ്ഐആർ ഇട്ടതെന്ന ബിആർഎം ഷഫിറിൻറെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ആവശ്യം. ഷുക്കൂർ വധക്കേസിൽ സുധാകരൻ കൃത്രിമ തെളിവുണ്ടാക്കിയും അന്വേഷണ ഏജൻസിയെ സമ്മർദത്തിലാക്കിയും തങ്ങളെ പ്രതിചേർത്തുവെന്നാണ് വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്. അതിനാൽ കേസ് വീണ്ടും അന്വേഷിക്കണമെന്നാണ് പി.ജയരാജൻറെ ആവശ്യം. ഷഫീറിൻറെ പ്രസംഗവും സിബിഐ ഡയറക്ർക്ക് നൽകിയിട്ടുണ്ട്. പ്രസംഗം കേട്ടിട്ടും സുധാകരൻ അത് തളളിപ്പറയാത്തതും ഗുരുതരമെന്ന് കത്തിൽ പറയുന്നു. ഷുക്കൂർ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി.ജയരാജനും ടിവി രാജേഷും നൽകിയ അപേക്ഷ സിബിഐ കോടതിയുടെ പരിഗണനയിലാണ്. ഗൂഢാലോചന നടത്തി പ്രതികളാക്കിയെന്ന വാദം കോടതിയിലും ഉന്നയിക്കും. കെ.സുധാകരനെതിരെ തുടരെ കേസുകൾ എടുക്കുന്നതിൽ പ്രതിഷേധിച്ചുളള യോഗത്തിലായിരുന്നു ഷഫീറിൻറെ പ്രസ്താവന. അതിൽപ്പിടിച്ചാണ് ഷുക്കൂർ കേസിൽ തുടരന്വേഷണത്തിനും സുധാകരനെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്താനും ആവശ്യമുയർന്നതും.
Read More » -
Kerala
യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ചതിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ തയ്യാറെന്ന് നടൻ വിനായകൻ
കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ചതിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ തയ്യാറെന്ന് നടൻ വിനായകൻ. പരാതി പിൻവലിക്കാൻ തയ്യാറെന്ന് വിനായകൻ പൊലീസിനെ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിനായകന്റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ അക്രമമുണ്ടായത്. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. സംഘം ജനൽച്ചില്ലുകൾ അടിച്ച് തകർക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. അക്രമം നടത്തിയവർ ഉമ്മൻചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എത്തിയത്. പൊലീസും ഫ്ലാറ്റിലെ സുരക്ഷാജീവനക്കാരും ചേർന്നാണ് ഇവരെ പിടിച്ച് മാറ്റിയത്. അതേസമയം അധിക്ഷേപ പരാമർശത്തിൽ വിനായകനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഉമ്മൻചാണ്ടിയെ…
Read More » -
LIFE
പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് തന്മയ; മികച്ച ബാലതാരത്തെ സ്കൂളിലെത്തി അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി
തിരുവനനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരമായി (പെൺകുട്ടി) തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോളാണ്. തിരുവനന്തപുരം പട്ടം ഗവൺമെന്റ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തന്മയ. അവാർഡ് വിവരം അറിഞ്ഞ ഉടൻ തന്നെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തന്മയയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. സ്കൂളിലെത്തി നേരിട്ട് കാണാമെന്നും മന്ത്രി അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ തന്നെ മന്ത്രി സ്കൂളിൽ എത്തി തന്മയയെ നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് തന്മയ എന്നും മന്ത്രി പറഞ്ഞു. തന്മയയെ ഷാളണിയിച്ച മന്ത്രി ഫലകവും സമ്മാനിച്ചു. സ്കൂളിലെ കൂട്ടുകാർ തന്മയയെ കരഘോഷങ്ങളോടെയാണ് വരവേറ്റത്.
Read More » -
Business
റെയിൽ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് കേന്ദ്രം ചെലവഴിച്ചത് ഒരു ലക്ഷം കോടി രൂപ
ദില്ലി: റെയിൽ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് കേന്ദ്രം ചെലവഴിച്ചത് ഒരു ലക്ഷം കോടി രൂപ. 2017 – 18 മുതൽ 2021 – 22 വരെയുള്ള കാലയളവിൽ രാഷ്ട്രീയ റെയിൽ സംരക്ഷണ കോഷ് പ്രവർത്തനങ്ങൾക്കായി ചെലവിട്ട തുക എത്രയെന്ന് രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലെവൽ ക്രോസിംഗ്, റോഡ് ഓവർ ബ്രിഡ്ജ്, റോഡ് അണ്ടർ ബ്രിഡ്ജുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 2001-02 ൽ റെയിൽവേ സുരക്ഷാ ഫണ്ട് (ആർഎസ്എഫ്) രൂപീകരിച്ചതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. 295 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബാലസോർ ട്രെയിൻ ദുരന്തത്തെത്തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ നിരവധി നടപടികൾ സ്വീകരിക്കുന്നതായി അശ്വിനി വൈഷ്ണവ് പറഞ്ഞു. ട്രാക്ക് പുതുക്കൽ, പാലങ്ങൾ, സിഗ്നലിംഗ്, റോളിംഗ് സ്റ്റോക്ക്, പരിശീലനം, സുരക്ഷാ നിർണായക ജീവനക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയ്ക്കായി പണം ചെലവഴിച്ചിട്ടുണ്ട്. മൊത്ത ബജറ്റ് പിന്തുണ (ജിബിഎസ്), റെയിൽവേയുടെ വരുമാനം അല്ലെങ്കിൽ…
Read More » -
Kerala
കലിപ്പ് തീരുന്നില്ലല്ലോ! ഇൻഡിഗോ ചെയ്തത് ഗുരുതര തെറ്റ്, പറ്റിയ തെറ്റ് സമ്മതിക്കണം; വിമാനക്കമ്പനിക്കെതിരെ വീണ്ടും ഇടത് മുന്നണി കൺവീനറും സിപിഎം നേതാവുമായ ഇപി ജയരാജൻ
തിരുവനന്തപുരം : ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ വീണ്ടും ഇടത് മുന്നണി കൺവീനറും സിപിഎം നേതാവുമായ ഇപി ജയരാജൻ. വിമാനത്തിനുള്ളിൽ അക്രമം നടത്തിയവർക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ കാലം ഇൻഡിയോ തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തി. ഇൻഡിഗോ ചെയ്തത് ഗുരുതര തെറ്റാണ്. അത് സമ്മതിക്കണം. മാപ്പ് പറയിക്കൽ ഫ്യൂഡൽ സമ്പ്രദായമാണെന്നതിനാൽ അതിന് നിർബന്ധിക്കുന്നില്ല. പക്ഷേ പറ്റിയ തെറ്റ് ഇന്റിഗോ സമ്മതിക്കണമെന്നും ഇപി ആവശ്യപ്പെട്ടു. വിമാനത്തിലെ കയ്യേറ്റത്തിൻറെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ ഇൻഡിഗോ വിമാനക്കമ്പനി വിലക്കിയിട്ട് ഒരു വർഷം പിന്നിട്ട വേളയിലാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇപി ജയരാജന്റെ തുറന്ന് പറച്ചിൽ. വിമാനത്തിൽ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഇൻഡിഗോ വിലക്കേർപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്തെന്ന കണ്ടെത്തലിൽ ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. ഇതോടെയാണ് ഇൻഡിയിൽ കയറില്ലെന്ന്…
Read More »