Month: July 2023

  • Kerala

    പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തന്നെ, എതിർപക്ഷത്ത് ജെയ്ക് സി. തോമസോ റജി സഖറിയയോ…?

        പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ. ഔദ്യോഗിക തീരുമാനം പിന്നീട് പ്രഖ്യാപിക്കും. കുടുംബത്തിന്റെ അഭിപ്രായം കൂടി കോൺഗ്രസ് നേതൃത്വം തേടിയേക്കും. നിലവിൽ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനാണ് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ പാർട്ടി ഘടകങ്ങൾ സജീവമാക്കാനും കോൺഗ്രസ് തീരുമാനിച്ചു. അടുത്ത കെപിസിസി ഭാരവാഹി യോഗത്തിൽ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രധാന ചർച്ചയാകും. ഏതു ഘട്ടത്തിലും തിരഞ്ഞെടുപ്പിനു സിപിഎം തയാറാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു വൈകാതെ കടക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ വ്യക്തമാക്കിയിരുന്നു. മുൻമുഖ്യമന്ത്രിയും പുതുപ്പളളി എംഎൽഎയുമായ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ അവസാനിച്ചതിന് പിന്നാലെയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ സജീവമായത്. മക്കളായ ചാണ്ടി ഉമ്മന്റെയും അച്ചു ഉമ്മന്റെയും പേരുകളാണ് ആദ്യം ഉയർന്ന് കേട്ടിരുന്നത്. ഉമ്മൻ ചാണ്ടിക്ക് പകരക്കാരനില്ലെന്ന് ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിന് പിൻഗാമിയാകാൻ ആർക്കും കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ചാണ്ടി…

    Read More »
  • Health

    തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കൂ, ഇതിനു സഹായിക്കുന്ന 7 കാര്യങ്ങള്‍ അറിയാം

      ആരോഗ്യകരമായ ജീവിതശൈലി തുടരുക എന്നത് ഈ ആധുനികകാലത്ത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. സമീപകാലത്തെ ചില പഠനങ്ങളില്‍ മതിഭ്രമം (Dementia) പോലുള്ള മസ്തിഷ്‌ക തകരാറുകള്‍ ഇല്ലാതാക്കാന്‍ ആരോഗ്യകാര്യത്തില്‍ നാം ശീലിക്കേണ്ട ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി നടത്തിയ പഠനത്തില്‍ മസ്തിഷ്‌കത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഡിമെന്‍ഷ്യ ഒഴിവാക്കുന്നതിനും ഏഴ് ആരോഗ്യ ഘടകങ്ങള്‍ സഹായിക്കുന്നു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ പാലിക്കുന്നതിനോടൊപ്പം മെച്ചപ്പെട്ട ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, പുകവലിക്കാതിരിക്കുക, രക്തസമ്മര്‍ദം ശരിയായ അളവില്‍ ആയിരിക്കുക, കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുക എന്നിവയും ശ്രദ്ധിക്കുക . ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആരോഗ്യകരമായ ജീവിതശൈലി തുടരുന്നതിലുടെ ഡിമെന്‍ഷ്യ ഒഴിവാക്കാനാവും. മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഏഴ് ഘടകങ്ങള്‍: വായന തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഏറ്റവും നല്ല ശീലമാണ് വായന. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാക്കുന്നത് കുറയ്ക്കാനും വായന സഹായിക്കും. എപ്പോഴും സജീവമാകുക എപ്പോഴും സജീവമായിരിക്കുന്നത് മസ്തിഷ്‌ക കോശങ്ങളുടെ ഊര്‍ജവും ആരോഗ്യവും…

    Read More »
  • NEWS

    പ്രശ്‌നങ്ങള്‍ ചുറ്റിവരിയുമ്പോൾ അതിന്റെ പരിഹാരവും കൺമുന്നിലുണ്ടാവും,  പക്ഷേ കണ്ണടിച്ചിരുന്നാൽ  കാണാനാവില്ല

    വെളിച്ചും    ദൈവവിശ്വാസിയായിരുന്നു അയാള്‍. അങ്ങനെയിരിക്കെ അയാളുടെ ഗ്രാമത്തില വെള്ളപ്പൊക്കം ഉണ്ടായി. വെള്ളം വീടിനടുത്തേക്ക് എത്തുന്നതിന് മുമ്പുതന്നെ രക്ഷാപ്രവര്‍ത്തകര്‍ നാട്ടുകാരെ മാറ്റിപാര്‍പ്പിച്ചുകൊണ്ടിരുന്നു.  അയാളുടെ വീട്ടിലേക്കും ഒരു ലോറിയുമായി ആളുകൾ എത്തി.  അപ്പോള്‍ അയാള്‍ പറഞ്ഞു:    “ഞാന്‍ ദൈവവിശ്വാസിയാണ്.  ദൈവം എന്നെ രക്ഷിക്കും  നിങ്ങള്‍ പൊക്കോളൂ…” വെള്ളം കയറി തുടങ്ങി. അയാള്‍ മുകളിലത്തെ നിലയിലേക്ക് മാറി.  അപ്പോഴും ഒരു കൂട്ടം ആളുകള്‍ വള്ളത്തില്‍ അയാളെ രക്ഷിക്കാനെത്തി.  അപ്പോഴും അയാള്‍  പറഞ്ഞു: ‘ദൈവം എന്നെ രക്ഷിക്കാനെത്തും’ എന്ന്. വെള്ളം ഉയര്‍ന്നു. അയാള്‍ തന്റെ പുരയ്ക്ക് മുകളിലേക്ക് കയറി.  അപ്പോഴാണ് അതുവഴി ഒരു ഹെലികോപ്റ്റര്‍ വന്നത്.  അവരും അയാളെ രക്ഷിക്കാന്‍ ശ്രമിച്ചു. അയാള്‍ അവരോടൊപ്പവും പോകാന്‍ തയ്യാറായില്ല. ദൈവം രക്ഷിക്കാന്‍ വരുമെന്ന് പറഞ്ഞ് അവരേയും മടക്കി അയച്ചു.  വെള്ളം വീണ്ടും കൂടിക്കൊണ്ടേയിരുന്നു.  അപ്പോള്‍ അയാള്‍ ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “ദൈവമേ, ഞാന്‍ അങ്ങയുടെ ഇത്രവലിയ വിശ്വാസിയായിട്ടും എനിക്ക് മുങ്ങിമരിക്കാനാണോ വിധി …” ആ ഘട്ടത്തിൽ…

    Read More »
  • Local

    സൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെ യൂണിറ്റ്; അപേക്ഷ ക്ഷണിച്ചു

    കോട്ടയം: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ (സാഫ്), നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് അവസരം. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗത്വമുള്ള 20 വയസിനും 40 വയസിനുമിടയിൽ പ്രായമുള്ള രണ്ട് മുതൽ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളാകണം. പ്രകൃതി ദുരന്തങ്ങൾക്ക് നേരിട്ട് ഇരയായവർ, മാറാ രോഗങ്ങൾ ബാധിച്ചവർ കുടുബത്തിലുള്ളവർ, ട്രാൻസ്ജൻഡേഴ്സ്, വിധവകൾ, തീരനൈപുണ്യ കോഴ്സിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണന ലഭിക്കും. സാഫിൽ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവർ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കിൽ അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. വാല്യൂ ആഡഡ് ഫിഷ് പ്രോസസ്സിംഗ് -ഡ്രൈ ഫിഷ്…

    Read More »
  • Local

    വെള്ളൂർ ഗവൺമെന്റ് എൽ.പി സ്‌കൂൾ മാതൃക പ്രീപ്രൈമറി സ്‌കൂൾ ഉദ്ഘാടനം ചെയ്തു

    കോട്ടയം: വെള്ളൂർ ഗവൺമെന്റ് എൽ. പി. സ്‌കൂളിലെ വർണ്ണക്കൂടാരം മാതൃക പ്രീപ്രൈമറി സ്‌കൂളിന്റെയും പുതുതായി പണികഴിപ്പിച്ച കിഡ്‌സ് പാർക്കിന്റെയും ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ യജ്ഞം വഴി പുരോഗമനപരമായ ഒട്ടനവധി പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്ന് സഹകരണ -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അതിന്റെ ഫലമായി 10 ലക്ഷത്തോളം വിദ്യാർത്ഥികൾ അൺ എയ്ഡഡ് മേഖലയിൽ നിന്ന് എയ്ഡഡ് മേഖലകളിലേക്കും സർക്കാർ സ്‌കൂളുകളിലേക്കും വരുകയുണ്ടായി. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലെയും പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്ബിയിൽ നിന്ന് 3500 കോടി രൂപയാണ് ചെലവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമഗ്രശിക്ഷ കേരളം അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രീ പ്രൈമറി സ്‌കൂളിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ വെള്ളൂർ ഗ്രാമപഞ്ചായത്തിൽ ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മന്ത്രിയും എസ്.…

    Read More »
  • Local

    വാഴൂർ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി

    കോട്ടയം: വാഴൂരിൽ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ഇനി പുതിയ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. കൊടുങ്ങൂർ മണിമല റൂട്ടിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം ദേശീയപാതയോട് ചേർന്നാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.60 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 1037 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് കെട്ടിടം. ഫ്രണ്ട് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ഐ.സി.ഡി.എസ് ഓഫീസ്, പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ എന്നിവയാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുക.രണ്ട് നിലയിലും ശൗചാലയ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാഴൂർ മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം ഓഗസ്റ്റ് 19 ന് നടക്കുമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു.

    Read More »
  • Local

    കടകളിലെ റെയ്ഡ്, ഇതുവരെ കോട്ടയം ജില്ലയിൽ ക്രമക്കേട് കണ്ടെത്തിയത് 271 കടകളിൽ; 2.18 ലക്ഷം രൂപ പിഴയീടാക്കി

    കോട്ടയം: വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പച്ചക്കറി, പലചരക്കു വ്യാപാരസ്ഥാപനങ്ങളിലെ ക്രമക്കേടുകൾ തടയുന്നതിനുമായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്ത സ്‌ക്വാഡ് ജില്ലയിൽ ഇതുവരെ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് 271 ക്രമക്കേടുകൾ. ആകെ 2,18,000 രൂപ പിഴയുമീടാക്കിയിട്ടുണ്ട്. ലീഗൽ മെട്രോളജി വകുപ്പ് 1,88,000 രൂപയും ഭക്ഷ്യസുരക്ഷാവകുപ്പ് 30,000 രൂപയുമാണ് പിഴ ഈടാക്കിയത്. ആകെ 596 വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ 271 കേസുകളിൽ 218 സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകാനുള്ള നടപടികൾ സിവിൽ സപ്‌ളൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്‌ക്വാഡ് ജൂലൈ 13 മുതലാണ് ജില്ലയിലെ അഞ്ചുതാലൂക്കുകളിലും പരിശോധന ശക്തമാക്കിയത്. ആറു സംഘങ്ങളായിട്ടായിരുന്നു പരിശോധന. ഇന്ന് ജില്ലയിൽ 117 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 63 ഇടത്ത് ക്രമക്കേടുകൾ കണ്ടെത്തി. 41000 രൂപ പിഴയീടാക്കിയിട്ടുണ്ട്. കോട്ടയം താലൂക്കിൽ 27 കടകളിൽ നടന്ന പരിശോധനയിൽ 20 ഇടത്തും ചങ്ങനാശേരിയിൽ 25 കടകളിൽ 14…

    Read More »
  • Crime

    കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

    കഞ്ഞിരപ്പള്ളി: വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി വിഴിക്കത്തോട് തുണ്ടിയിൽ വീട്ടിൽ അജയ് റ്റി.എസ് (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടമ്മയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറുകയും ഇവരുടെ മകനെ ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും, ഇത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ഇയാൾ ആക്രമിക്കുകയും,കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവാവിന് ഇവരുമായി മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ ഇത്തരത്തിൽ ആക്രമിച്ചത്. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ നിർമ്മൽ ബോസ്, എസ്.ഐ സുരേഷ് കുമാർ വി.വി, സി.പി.ഓ ഓമാരായ ഹുസൈൻ, രാജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • India

    കുതിച്ചുയരുന്ന തക്കാളിയുടെ വില വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി

    ദില്ലി: കുതിച്ചുയരുന്ന തക്കാളിയുടെ വില വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ വിളകളുടെ വരവ് വരും ദിവസങ്ങളിൽ ഉണ്ടായേക്കും. തക്കാളിയുടെ വില കുതിച്ചുയരുന്ന ചില്ലറ വിപണിയിൽ ഇത് ആശ്വാസം പകരും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ എംപി കാർത്തികേയ ശർമ്മയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അശ്വിനി കുമാർ പറഞ്ഞത്. വില കുതിച്ചുയർന്നതോടെ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ തക്കാളി ലഭ്യമാക്കുന്നതിനായി സബ്‌സിഡി നിരക്കിൽ താക്കളി നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനും (എൻസിസിഎഫ്) നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനും (നാഫെഡ്) ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും തുടർച്ചയായി തക്കാളി സംഭരിക്കുകയും ദില്ലി,ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങളിൽ വിൽക്കുകയും ചെയ്യുന്നുണ്ട്. തക്കാളി വിലയിലെ ഇപ്പോഴത്തെ വർധന കർഷകരെ കൂടുതൽ തക്കാളി കൃഷി ചെയ്യാൻ പ്രേരിപ്പിച്ചേക്കുമെന്നും ഇത് വരും മാസങ്ങളിൽ ഉത്പാദനം കൂട്ടുമെന്നും തുടർന്ന് വില…

    Read More »
  • India

    എം.ആർ.പിയേക്കാൾ ഒരു രൂപ അധികം വാങ്ങി, ചെന്നൈ സിൽക്സിൽ നിന്ന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി അഭിഭാഷകനായ യുവാവ്

         ചെന്നൈ: പ്രിന്റ് ചെയ്ത എംആർപിയേക്കാൾ അധികമായി ഒരു രൂപ വാങ്ങിയ ടെക്സ്റ്റൈൽസിൽ നിന്ന് നിയമയുദ്ധത്തിലൂടെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നേടിയെടുത്ത് യുവാവ്. ചെന്നൈയിലാണ് സംഭവം. സതീശ് എന്ന അഭിഭാഷകനായ യുവാവാണ് ചെന്നൈ സിൽക്സ് എന്ന ടെക്സ്റ്റൈൽസിനെതിരെ ഉപഭോക്തൃ കോടതിയിൽ നിയമപോരാട്ടം നടത്തിയത്. രൂപ പോലും ആർക്കും വിട്ടുകൊടുക്കരുതെന്ന് യുവ അഭിഭാഷകൻ സതീശ് പറയുന്നു. 2022 ഏപ്രില്‍ നാലിനാണ് ചെന്നൈ സ്വദേശിയായ എം. സതീശ് തിരുവള്ളൂര്‍ ചെന്നൈ സിൽക്സിൽ നിന്ന് 2545 രൂപയ്ക്ക് വസ്ത്രങ്ങളും ചെരിപ്പും വാങ്ങിയത്. ചെരിപ്പിൽ സ്റ്റിക്കറില്‍ 379 രൂപ എംആര്‍പി എന്നത് നീല സ്കെച്ച് പേന കൊണ്ട് തിരുത്തി 380 ആക്കി മാറ്റിയിരുന്നു. എംആര്‍പി വെട്ടിയെഴുതിയത് എന്തിനെന്ന് സതീഷ് ചോദിച്ചപ്പോൾ സെയിൽസ്മാനും മാനേജരും കളിയാക്കി. ഇതോടെയാണ് സതീശ് ഉപഭോക്തൃകോടതിയെ സമീപിച്ചത്. നിർമാതാക്കൾക്ക് തിരിച്ചു നൽകാൻ മാറ്റി വച്ച ചെരുപ്പ് സതീഷ് എടുത്തതാണ് എന്നൊക്കെ ചെന്നൈ സിൽക്‌സ് വാദിച്ചെങ്കിലും വിജയിച്ചില്ല നഷ്ടരിഹാരമായി ഒരു ലക്ഷം രൂപയും…

    Read More »
Back to top button
error: