Month: July 2023
-
India
ഛത്തീസ്ഗഡ് കല്‍ക്കരി കുംഭകോണം: ഐ.എ.എസ് ഉദ്യോഗസ്ഥ അറസ്റ്റില്‍, കോടികളുടെ സ്വത്ത് കണ്ടുകെട്ടി
റായ്പുര്‍: ഛത്തീസ്ഗഡിലെ കല്‍ക്കരി ലെവി കുംഭകോണക്കേസില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. സംസ്ഥാന കാര്‍ഷിക വകുപ്പ് ഡയറക്ടറും മുന്‍ കോര്‍ബ ജില്ലാ കലക്ടറുമായ രാണു സാഹുവിനെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇ.ഡി. അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാണു സാഹുവിന്റെ വീട്ടിലും ഇവരുമായി ബന്ധപ്പെട്ട മറ്റുകേന്ദ്രങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ശനിയാഴ്ച രാവിലെ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്. വിവാദമായ കല്‍ക്കരി കുംഭകോണത്തില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഐ.എ.എസ്. ഓഫീസറാണ് രാണു സാഹു. 2009 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ സമീര്‍ വിഷ്ണോയിയെയാണ് കല്‍ക്കരി അഴിമതിയില്‍ ഇ.ഡി. നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. രാണു സാഹുവിന്റെ ഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ജെ.പി. മൗര്യയെയും കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യംചെയ്തിരുന്നു. കല്‍ക്കരികടത്തിന് അനധികൃതമായി കരം പിരിച്ചെന്ന കേസുമായി ബന്ധപ്പെട്ട് രാണു സാഹുവിന്റെ കോടികള്‍ വിലവരുന്ന സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കേസില്‍ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്. കല്‍ക്കരി കുംഭകോണത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സ്വത്തും ഇ.ഡി.…
Read More » -
Kerala
80ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്? കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍- 611 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഗച 444543 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ KN 444543 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ വേേു://സലൃമഹമഹീേേലൃശല.െരീാ/ല്‍ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
Read More » -
Kerala
എഫ്ബി ലൈവ് പെട്ടെന്നുള്ള പ്രകോപനത്തിലെന്ന് വിനായകന്‍; ഫോണ്‍ പിടിച്ചെടുത്തു
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം പരാമര്‍ശത്തില്‍ നടന്‍ വിനായകനെ പോലീസ് ചോദ്യം ചെയ്തു. ഉമ്മന്‍ ചാണ്ടിക്കെതിരെ മോശം പരാമര്‍ശം നടത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ വിനായകന്റെ കലൂരിലെ ഫ്ളാറ്റില്‍ എത്തിയാണ് നോര്‍ത്ത് പോലീസ് ചോദ്യം ചെയ്തത്. പെട്ടെന്നുള്ള പ്രകോപനത്തിലാണ് എഫ്ബി ലൈവ് ഇട്ടതെന്ന് വിനായകന്‍ മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ, തന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് വിനായകന്‍ വ്യക്തമാക്കി. മോശം പരാമര്‍ശവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചത് കൊണ്ട് താനും പരാതി പിന്‍വലിക്കുന്നുവെന്നാണ് വിനായകന്‍ പറഞ്ഞത്. കഴിഞ്ഞദിവസം ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വിനായകനെതിരെ കേസ് വേണ്ടെന്ന് പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു നിമിഷത്തില്‍ വിനായകന്‍ പറഞ്ഞുവെന്നല്ലാതെ അതൊന്നും കാര്യമാക്കേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
Read More » -
Crime
അധ്യാപകനെയും വിദ്യാര്‍ഥിനിയെയും വിവസ്ത്രരാക്കി മര്‍ദിച്ച് മൂന്നംഗസംഘം; അധ്യാപകനെതിരേ പോക്സോ കേസ്
പട്ന: ബിഹാറില്‍ അധ്യാപകനെയും വിദ്യാര്‍ഥിനിയെയും മൂന്നംഗസംഘം വിവസ്ത്രരാക്കി മര്‍ദിച്ചു. ബിഹാറിലെ ബെഗുംസരായിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെയും അധ്യാപകനെയും മൂന്നംഗസംഘം പിടികൂടി മര്‍ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേസമയം, വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അധ്യാപകനെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, മൂന്നംഗസംഘം ഇരുവരെയും മര്‍ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏകദേശം 45 വയസ്സ് പ്രായമുള്ള സംഗീതാധ്യാപകനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയുമാണ് മൂന്നംഗസംഘം തടഞ്ഞുവെച്ച് മര്‍ദിച്ചത്. ഇരുവരെയും വിവസ്ത്രരാക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അധ്യാപകനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. അതേസമയം, ഇരുവരെയും മര്‍ദിച്ചവരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും തെളിവായി ശേഖരിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പോലീസ് പറഞ്ഞു. കേസന്വേഷണത്തിനായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ…
Read More » -
Kerala
കൈക്കൂലി കേസുകള്‍ ആറുമാസത്തിനകം, അനധികൃത സ്വത്ത് സമ്പാദന കേസ് ഒരു വര്‍ഷത്തിനുള്ളില്‍; വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇനിമുതല്‍ ഏത് കേസിലും ഒരു വര്‍ഷത്തിന് മുകളില്‍ വിജിലന്‍സ് അന്വേഷണം നീളില്ല. വിവിധ കേസുകളില്‍ മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെയാണ് സമയപരിധി നിശ്ചയിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്. വിജിലന്‍സ് അന്വേഷണങ്ങള്‍ കാര്യക്ഷമമാക്കാനും കുറ്റപത്രം സമര്‍പ്പിക്കുന്നത് അടക്കമുള്ള കോടതി നടപടികള്‍ വേഗത്തിലാക്കാനുമാണ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചത്. ഇനി മുതല്‍ ഏത് കേസുകളിലും പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണം. അനധികൃത സ്വത്ത്സമ്പാദനവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. ട്രാപ്പ് കേസുകള്‍ക്ക് ആറുമാസമാണ് സമയപരിധി നിശ്ചയിച്ചത്. മിന്നല്‍ പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥന്‍ ഒരുമാസത്തിനകം ശുപാര്‍ശകള്‍ നല്‍കണം. അന്വേഷണത്തിന് മുമ്പുള്ള രഹസ്യാന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കണം. എല്ലാ കേസിലും അന്വേഷണം പൂര്‍ത്തിയാക്കി ഒരുവര്‍ഷത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. വിജിലന്‍സ് അന്വേഷണങ്ങള്‍ അനന്തമായി നീളുന്നുവെന്ന് തുടര്‍ച്ചയായി ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍കൂടിയാണ് അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച്…
Read More » -
Crime
ഇടുക്കിയിൽ ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വധ ശിക്ഷ
ഇടുക്കി: ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വധ ശിക്ഷ .നാലു കേസുകളിലായി മരണം വരെ തടവും വിധിച്ചിട്ടുണ്ട്. .ആകെ 92 വർഷം തടവാണ് വിധിച്ചത്.. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി.അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിൽ വച്ച് ഇയാൾ ബലാത്സംഗം ചെയ്തതത്. ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.2021 ഒക്ടോബർ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവൽ പോലീസാണ് കേസിൽ കുറ്റപത്രം സമപ്പിച്ചത്.
Read More » -
LIFE
പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേള… ഉമ്മൻ ചാണ്ടിയുടെ ഓർമ്മയിൽ ആഘോഷങ്ങളില്ലാതെ മമ്മൂക്ക
കാത്തിരിപ്പുകൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസം ആണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് മമ്മൂട്ടിയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ ആണ് മമ്മൂട്ടി പുരസ്കാരം സ്വന്തമാക്കിയത്. എട്ടാം തവണ മമ്മൂട്ടി സംസ്ഥാന അവാർഡ് സ്വന്തമാക്കിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം അതേറ്റെടുത്തു. എന്നാൽ പുരസ്കാരത്തിന് പിന്നാലെ അദ്ദേഹം എവിടെയും പ്രതികരിച്ചിരുന്നില്ല. വൈകാതെ പ്രിയതാരത്തിന്റെ പ്രതികരണം ഉണ്ടാകുമെന്ന് കാത്തിരുന്ന ആരാധകർക്ക് മുന്നിൽ ടി സിദ്ദിഖ് എംഎൽഎ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. “പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’’ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മയിൽ മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക.”, എന്നായിരുന്നു കുറിപ്പ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഏറെ അടുത്ത ബന്ധം ഉണ്ടായിരുന്ന, കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി.
Read More » -
Crime
വീട്ടുജോലിക്കാരിയുടെ ആറുവയസ്സുകാരി മകളെ പീഡിപ്പിച്ചു, കാല്‍ ചവിട്ടിയൊടിച്ചു; കൊടുംക്രിമിനല്‍ നൈനൂക്കിനെതിരേ വീണ്ടും കേസ്
കോഴിക്കോട്: വീട്ടില്‍ ജോലിക്കായി എത്തിയ യുവതിയുടെ ആറുവയസ്സുകാരിയായ മകളെ പീഡിപ്പിക്കുകയും കാല്‍ ചവിട്ടിയൊടിക്കുകയും കണ്ണില്‍ മുളകുപൊടി തേക്കുകയുംചെയ്ത സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തലവന്‍ അറസ്റ്റില്‍. മറ്റൊരുകേസില്‍ പ്രതിയായി കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പന്നിയങ്കര സ്വദേശി നൈനൂക്ക്(40) നെയാണ് ടൗണ്‍ എസ്.ഐ. സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് ജയിലിലെത്തി അറസ്റ്റുചെയ്തത്. പ്രതിയുടെ വീട്ടിലും വെള്ളയില്‍ ബീച്ചിലും വെച്ച് ഏപ്രില്‍-മേയ് മാസങ്ങളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. കോഴിക്കോട് ബീച്ചിലെത്തിയ 16-കാരന് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് നൈനൂക്കിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. പാലക്കാട്ടുനിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട് ബീച്ചിലെത്തിയ 16-കാരനെ നൈനൂക്കും കൂട്ടാളികളും ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇത് തടയാന്‍ശ്രമിച്ചപ്പോള്‍ പ്രതികള്‍ ഇവരെ കടലില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. തുടര്‍ന്ന് പന്നിയങ്കരയിലെ വീട്ടില്‍നിന്ന് അതിസാഹസികമായാണ് നൈനൂക്കിനെ പോലീസ് പിടികൂടിയത്. പോലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ ഗ്യാസ് സിലിന്‍ഡര്‍ തുറന്നിട്ട് നൈനൂക്കും സംഘവും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഒടുവില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പോലീസ് സംഘം അതിസാഹസികമായാണ്…
Read More » -
India
കേരളത്തിന് പിന്നാലെ തമിഴ്‌നാട് സർക്കാരും വയോധികർക്കുള്ള പ്രതിമാസ പെൻഷൻ ഉയർത്തി, ഇനി മാസം 1200 രൂപ
ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്‌നാട് സംസ്ഥാന സർക്കാരും വയോധികർക്കുള്ള പ്രതിമാസ പെൻഷൻ ഉയർത്തി. 1000 രൂപയിൽ നിന്ന് 1200 രൂപയായാണ് പെൻഷൻ തുക ഉയർത്തിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഇതിന് പുറമെ കലാപം നടക്കുന്ന മണിപ്പൂരിലേക്ക് തമിഴ്നാട്ടിൽ നിന്ന് മന്ത്രിതല സമിതിയെ അയക്കാനും തീരുമാനമായി. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലുള്ള 4000 തമിഴ്നാട്ടുകാരുടെ സുരക്ഷ വിലയിരുത്തും. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനവും കൈക്കൊണ്ടത്.
Read More » -
Crime
ബംഗാളിലും ആദിവാസി സ്ത്രീകള്‍ക്കു നേരേ ‘മണിപ്പുര്‍ മോഡല്‍’ അതിക്രമം; വീഡിയോയുമായി ബി.ജെ.പി.
കൊല്‍ക്കത്ത: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുന്നതിനിടെ, പശ്ചിമ ബംഗാളിലും സമാനമായ സംഭവം നടന്നതായി ആരോപിച്ച് ബിജെപി. രണ്ടു ആദിവാസി സ്ത്രീകളെ വിവസ്ത്രരാക്കി ആള്‍ക്കൂട്ടം ഉപദ്രവിച്ചതായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. സംഭവം നടക്കുമ്പോള്‍ പോലീസുകാര്‍ മൂകസാക്ഷികളായി നോക്കിനിന്നതായി വീഡിയോ സഹിതമുള്ള ട്വീറ്റില്‍ അമിത് മാളവ്യ പറയുന്നു. The horror continues in West Bengal. Two Tribal women were stripped naked, tortured and beaten mercilessly, while police remained a mute spectator in Pakua Hat area of Bamangola Police Station, Malda. The horrific incident took place on the morning of 19th July. The women… pic.twitter.com/tyve54vMmg — Amit Malviya (@amitmalviya) July 22, 2023 ജൂലൈ 19ന് മാള്‍ഡയിലാണ് സംഭവം നടന്നത്. ഉന്മാദരായ ആള്‍ക്കൂട്ടമാണ്…
Read More »