Month: July 2023

  • India

    ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ച ദില്ലി സേക്രഡ് ഹാർ‌ട്ട് കത്തീഡ്രലിൽ മണിപ്പൂർ കലാപത്തിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

    ദില്ലി: മണിപ്പൂർ കലാപത്തിനെതിരെ ദില്ലി സേക്രഡ് ഹാർ‌ട്ട് കത്തീഡ്രലിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ച പള്ളിയിലാണ് പ്രതിഷേധം. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് പരിപാടി. ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ അടക്കം പ്രതിഷേധം പങ്കെടുത്തു. മണിപ്പൂരിൽ നിന്ന് ഓരോ ദിവസവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കലാപത്തിനിടെയുണ്ടായ ലൈം​ഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തയും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. വ്യാപക രോഷം ഉയരുന്നതിനിടെയാണ് ദില്ലി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രാർത്ഥനയും ഒപ്പം പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചത്. ഇതിൽ ഏറ്റവുമധികം പങ്കെടുക്കുന്നത് സ്ത്രീകളാണ്. സ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ആർച്ച് ബിഷപ്പ് അനിൽ‌ കൂട്ടോ ഇതിൽ പങ്കെടുക്കുന്നുണ്ട്. മെഴുകുതിരി കത്തിച്ചുവെച്ച് പ്രതിഷേധം അറിയിക്കുക ഈസ്റ്റർ ദിനത്തിൽ ഇവിടെ എത്തിയ പ്രധാനമന്ത്രി ആർച്ച് ബിഷപ്പിനെ ഉൾപ്പെടെയുള്ളവരെ കാണുകയും സംസാരിക്കുകയുെ ചെയ്തിരുന്നു. ആ പള്ളിയിലാണ് ഇപ്പോൾ പ്രതിഷേധം നടക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. രാഷ്ട്രപതിക്ക് നൽകാനായി ഒരു നിവേദനം തയ്യാറാക്കിയിട്ടുണ്ട്.…

    Read More »
  • Kerala

    മാനന്തവാടി തോണിച്ചാലിൽ പാലം തകർന്ന് ടിപ്പർ ലോറി തോട്ടിൽ വീണു 

    മാനന്തവാടി: തോണിച്ചാലിൽ പാലം തകർന്ന് ടിപ്പർ ലോറി തോട്ടിൽ പതിച്ചുു. തൊട്ടടുത്തുള്ള സ്ഥലത്തേക്ക് നിർമ്മാണ സാമഗ്രികളുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അതേസമയം തരുവണ സ്വദേശിയായ ഡ്രൈവർ പരുക്കൊന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

    Read More »
  • Kerala

    മലേഷ്യൻ ബഹുമതിയായ ​ഹിജ്റ പുരസ്കാരം നേടിയ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് അഭിനന്ദനങ്ങളുമായി മന്ത്രി മുഹമ്മദ് റിയാസ്

    കോഴിക്കോട്: മലേഷ്യൻ ബഹുമതിയായ ​ഹിജ്റ പുരസ്കാരം നേടിയ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് അഭിനന്ദനങ്ങളുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. മലേഷ്യൻ ബഹുമതിയായ ​ഹിജ്റ പുരസ്കാരം ഇന്ത്യൻ ​ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ സമ്മാനിച്ചുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. റിയാസിൻറെ കുറിപ്പ് കാന്തപുരം ഉസ്താദിന് അഭിനന്ദനങ്ങൾ. മലേഷ്യൻ ബഹുമതിയായ ​ഹിജ്റ പുരസ്കാരം ഇന്ത്യൻ ​ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ സമ്മാനിച്ചു.

    Read More »
  • ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റണോ ? ലളിതമായി ചെയ്യാം; നടപടി ക്രമങ്ങൾ ഇങ്ങനെ

    ഒരു ഇന്ത്യൻ പൗരന്റെ പ്രധാന ഔദ്യോഗിക രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഇന്ന് പലവിധ ആവശ്യങ്ങൾക്കും ആധാർ ആവശ്യമാണ്. അതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം, വ്യക്തിഗത വിവരങ്ങളിൽ മാറ്റങ്ങൾ വരുമ്പോൾ പുതുക്കുകയും വേണം. അടുത്തിടെ നിങ്ങളുടെ മൊബൈൽ നമ്പർ മാറിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ആധാറിലും നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്. ആധാർ കാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റുന്നത് എങ്ങനെയെന്നറിയാം. ആദ്യം യുഐഡിഎഐ വെബ്‌സൈറ്റിൽ എൻറോൾമെന്റ് സെന്റർ ലൊക്കേറ്റ് ചെയ്യുക. ഇത് വഴി ഏറ്റവും അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ കണ്ടെത്താൻ കഴിയും. നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി, ആധാർ സേവാ കേന്ദ്രം സന്ദർശിക്കുക. ആധാർ എൻറോൾമെന്റ് സെന്ററിലെ, ആധാർ ഹെൽപ്പ് എക്‌സിക്യൂട്ടീവിനെ സമീപിക്കുക, മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിനാവശ്യമായ വിശദാംശങ്ങൾ എക്സിക്യൂട്ടീവ് ആണ് നൽകുക. ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. തെറ്റുകൾ ഒഴിവാക്കാനായി വിവരങ്ങൾ രണ്ടുതവണ പരിശോധിക്കുക.…

    Read More »
  • Kerala

    വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    വയനാട്: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ  (ജൂലൈ 24 ) വയനാട് ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ, അംഗൻവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല.

    Read More »
  • Kerala

    അതിശക്തമായ മഴ;11 ജില്ലകളിൽ മഴമുന്നറിയിപ്പ്

    തിരുവനന്തപുരം:കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്. നാളെയും മറ്റന്നാളും ഒൻപത് ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.   അതേസമയം സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയാണ് ലഭിച്ചത്.ശക്തമായ കാറ്റിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.വൈദ്യുതബന്ധവും പലയിടത്തും താറുമാറായിട്ടുണ്ട്.

    Read More »
  • Kerala

    മാനന്തവാടി -കൈതക്കല്‍ റോഡില്‍ കൊയിലേരി പാലത്തിന് സമീപം റോഡ് ഇടിഞ്ഞു

    മാനന്തവാടി: കനത്ത മഴയെ തുടര്‍ന്ന് മാനന്തവാടി -കൈതക്കല്‍ റോഡില്‍ കൊയിലേരി പാലത്തിനു സമീപം  സംരക്ഷണ ഭിത്തി ഇടിഞ്ഞു നിലവിലെ നവീകരണ പ്രവര്‍ത്തനത്തിന് മുന്നേ നിര്‍മിച്ച സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്.  അപകട സാധ്യത മുന്നില്‍ കണ്ട്  റോഡിലൂടെ ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    Read More »
  • Kerala

    മദ്യം വിറ്റഴിക്കാന്‍ ഓഫര്‍ വിൽപ്പനയുമായി ബിവറേജസ് കോർപ്പറേഷൻ

    പത്തനംതിട്ട: കെട്ടിക്കിടന്ന മദ്യം വിറ്റഴിക്കാന്‍ ഓഫര്‍ വിൽപ്പന നടത്തി ബിവറേജസ് കോര്‍പറേഷന്‍.ഉയര്‍ന്ന വിലയുള്ള മദ്യമാണ് വന്‍വിലക്കിഴിവില്‍ വിറ്റഴിച്ചത്. വിസ്‌കി, റം, വോഡ്ക, ബ്രാന്‍ഡി ഉള്‍പ്പെടെയുള്ളവയാണ് ഇത്തരത്തില്‍ വിറ്റത്. 1020 രൂപ വിലയുള്ള  വിസ്‌കി (750 മില്ലി) 420 രൂപയ്ക്കാണ് വിറ്റത്. 1080 രൂപ വിലമതിക്കുന്ന മുരാനോ റമ്മിന് (750 മില്ലി) ആകട്ടെ, 400 രൂപയായിരുന്നു ഓഫര്‍ വില.റെഡ്ബ്ലിസ് വോഡ്ക (750 മില്ലി) യ്ക്ക് 1080 രൂപയാണ് വില. എന്നാല്‍ ഓഫര്‍ വില്‍പനയില്‍ നല്‍കേണ്ടിവന്നത് 400 രൂപ മാത്രമായിരുന്നു. 1080 രൂപ വിലയുള്ള 1080 രൂപ വിലയുള്ള ലിങ്കന്‍ ബ്രാണ്ടി (750 മില്ലി) 400 രൂപയ്ക്കാണ് വിറ്റത്. റാക്ക്‌ഡോവ് ബ്രാണ്ടി (750 മില്ലി)യുടെ യഥാര്‍ഥ വില 1240 രൂപയായിരുന്നു. ഓഫര്‍ ഓഫര്‍ വില നാനൂറു രൂപയും. സ്റ്റോക്ക് ക്ലിയറന്‍സ് സെയിലില്‍ കൂടുതല്‍ കിഴിവ് നല്‍കിയ ബ്രാന്‍ഡിയും റാക്ക്‌ഡോവാണ്. ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമായിരുന്നു.അറിഞ്ഞെത്തിയവര്‍ കുപ്പി വാങ്ങി സന്തുഷ്ടരായപ്പോള്‍ അറിയാതെപോയ പലർക്കും നഷ്ടബോധം.വിറ്റഴിയാതിരുന്ന മദ്യമാണ് വന്‍വിലക്കിഴിവില്‍ വിറ്റഴിച്ചത്.ഇതോടെ കോര്‍പറേഷനും…

    Read More »
  • India

    അഹമ്മദാബാദ്  വിമാനത്താവളത്തില്‍ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ

    അഹമ്മദാബാദ്:രണ്ടു ദിവസമായി കനത്ത മഴ തുടരുന്നതിനിടെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ വെള്ളക്കെട്ട്. ശനിയാഴ്ച രാത്രിയിലാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്. റണ്‍വേ അടക്കം വെള്ളത്തില്‍ മുങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടു. വിമാനത്താവളത്തിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ഏറെ ദുരിതം സൃഷ്ടിച്ചു. പലര്‍ക്കും കൃത്യ സമയത്ത് എത്താനായില്ല. യാത്രക്കാര്‍ വിമാനങ്ങളുടെ തത്സമയ വിവരങ്ങള്‍ പരിശോധിച്ച ശേഷം യാത്രയ്ക്കിറങ്ങാനും വിമാനത്താവളത്തിലെ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒഴിവാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അദാനി കമ്ബനിക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല. വിമാനത്താവളത്തില്‍ വെള്ളം കയറാനിടയായതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ രാഷ്ട്രീയ വിമര്‍ശനങ്ങളും ട്രോളുകളും ആരംഭിച്ചിട്ടുണ്ട്. ഗുജറാത്ത് വിമാനത്താവളത്തിന് പുറത്തുള്ള വെള്ളത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു യാത്രക്കാരൻ വിമാനത്തില്‍ നിന്ന് ഇറങ്ങാൻ ഏകദേശം 40 മിനിറ്റ് എടുത്തതായി അറിയിച്ചു. ’28 വര്‍ഷത്തെ ബിജെപി ഭരണത്തിന് ശേഷം ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന്റെ അവസ്ഥ ഇതാണ്. ഇതാണ് നരേന്ദ്ര മോദിയുടെ മാതൃകാ സംസ്ഥാനം’ കോണ്‍ഗ്രസ് ദേശീയ…

    Read More »
  • Kerala

    ഏഴുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ദമ്ബതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ചു 

    നാഗർകോവിൽ:മാനസിക വളര്‍ച്ചയെത്താത്ത ഏഴുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ദമ്ബതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാഗര്‍കോവില്‍ തക്കലയ്ക്ക് സമീപം മണലിക്കര കണ്ടാര്‍കോണത്തില്‍ മുരളീധരൻ (40), ഭാര്യ ഷൈലജ (35), മകൻ ജീവ (7) എന്നിവരാണ് മരിച്ചത്. ബംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലിയായിരുന്ന മുരളീധരൻ കോവിഡ് കാലത്താണ് തന്‍റെ കുടുംബത്തെയും കൂട്ടി നാട്ടിലെത്തി താമസം തുടങ്ങിയത്.കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.

    Read More »
Back to top button
error: