Month: July 2023

  • India

    മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റിദ്ധരിപ്പിക്കുന്നു: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ 

    തിരുവനന്തപുരം: മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള കലാപം മതത്തിന്റെ പേരിലാക്കി സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി കുറേനാളുകളായി ശ്രമിക്കുന്നുണ്ട്. സിപിഎമ്മിന്റെ വ്യാജപ്രചരണം സംസ്ഥാന മുഖ്യമന്ത്രിയും ഏറ്റെടുത്തത് ദൗര്‍ഭാഗ്യകരമാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിദ്വേഷ പ്രചരണം നടത്തുന്നത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാനിപ്പിക്കണം. കലാപം തടയാന്‍ മണിപ്പൂര്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കൃത്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. മണിപ്പൂരില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഇപ്പോള്‍ കലാപങ്ങള്‍ വളരെ കുറവാണെന്നും സുരേന്ദ്രൻ പറഞ്ഞു. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് മണിപ്പൂരില്‍ ശാശ്വത സമാധാനം ഉണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. മണിപ്പൂരിലെ ഗോത്രകലാപത്തെ ക്രൈസ്തവ വേട്ടയാക്കി മാറ്റുന്നത് ഗൂഢ അജണ്ടയാണ്.മണിപ്പൂരില്‍ എല്ലാ വിഭാഗം ജനങ്ങളിലും സ്വാധീനമുള്ള ഏക പാര്‍ട്ടി ബിജെപിയാണ്.അവിടുത്തെ ക്രിസ്ത്യാനികള്‍ ബിജെപിക്കൊപ്പമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

    Read More »
  • India

    ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 87,026 പേർ

    ന്യൂഡൽഹി:ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 87,026 പേർ എന്ന് കണക്കുകൾ.2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണിത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. 2014 മുതല്‍ ഇതുവരെ 17.50 ലക്ഷത്തിലധികം പേര്‍ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായും എസ് ജയശങ്കര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. 2022ല്‍ 2,25,620 ഇന്ത്യക്കാരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 2021-ല്‍ 1,63,370 പേരും, 2020ല്‍ 85,256 ഇന്ത്യക്കാരും 2019ല്‍ 1,44,017 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച്‌ രാജ്യം വിട്ടു. 2018 ല്‍, 1,34,5318, ഇന്ത്യക്കാരും പൗരത്വം ഉപേക്ഷിച്ചതായും വിദേശകാര്യ മന്ത്രി ലോക്സഭയെ അറിയിച്ചു.

    Read More »
  • Kerala

    ക്ഷേത്ര നടത്തിപ്പിന് എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ശമ്ബളത്തില്‍നിന്ന് സംഭാവന നല്‍കണം;ജില്ല പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍ 

    കോഴിക്കോട്: ക്ഷേത്ര നടത്തിപ്പ് ചെലവിലേക്ക് എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ശമ്ബളത്തില്‍നിന്ന് സംഭാവന നല്‍കണമെന്ന ജില്ല പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍. കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിനായി 20 രൂപ വീതം മാസം തോറും നല്‍കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.പണം നല്‍കാൻ താല്‍പര്യമില്ലാത്തവരുടെ വിവരങ്ങള്‍ ജൂലൈ 24നകം ജില്ല പൊലീസ് ഓഫിസില്‍ അറിയിക്കണമെന്ന നിര്‍ദേശമുണ്ട്. പണം പിരിക്കുന്ന രീതിക്കെതിരെ പൊലീസില്‍ തന്നെ അതൃപ്തിയുയര്‍ന്നിട്ടുണ്ട്. പണം നല്‍കാൻ താല്‍പര്യമുള്ളവരുടെ വിവരം ശേഖരിച്ചാല്‍ പോരേയെന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്. സംഭാവന നല്‍കാത്തവരുടെ വിവരങ്ങള്‍ വാങ്ങി സേനക്കുള്ളില്‍ ബോധപൂര്‍വം വിഭാഗീയത സൃഷ്ടിക്കുകയാണെന്നും ആക്ഷേപമുണ്ട്. ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി നടത്തിപ്പ് ചുമതലയില്‍നിന്ന് പൊലീസ് പിന്മാറണമെന്ന അഭിപ്രായവും ശക്തമാണ്. നേരത്തെ പൊലീസുകാരുടെ ശമ്ബളത്തില്‍നിന്ന് പണം പിരിച്ചിരുന്നെങ്കിലും വിവാദമായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ തീരുമാനം പിന്നീട് പിൻവലിച്ചു. കമ്മിറ്റിയുടെ തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു എന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. അതേസമയം ജില്ലാ പൊലീസ്…

    Read More »
  • Kerala

    പുതുപ്പള്ളിയിൽ ആരു മത്സരിക്കും എന്ന് കോൺഗ്രസ്‌ തീരുമാനിക്കട്ടെയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.

    കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ പുതുപ്പള്ളിയിൽ ആസന്നമായിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടക്കുകയാണ് മുന്നണികൾ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെയാകും സ്ഥാനാർത്ഥിയെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിനിൽക്കുന്നത്. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തന്നെ ഇക്കാര്യം സൂചിപ്പിച്ചുകഴിഞ്ഞു. അതിനിടിയിലാണ് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കി മുസ്ലീം ലീഗ് രംഗത്തെത്തിയത്. സുധാകരന്‍റെ അഭിപ്രായത്തെ പിന്തുണക്കുയാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. പുതുപ്പള്ളിയിൽ ആരു മത്സരിക്കും എന്ന് കോൺഗ്രസ്‌ തീരുമാനിക്കട്ടെയെന്നാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കിയത്. കോൺഗ്രസിന്റെ സീറ്റാണ് പുതുപ്പള്ളിയെന്നും കോൺഗ്രസ് ആരെ മത്സരിപ്പിച്ചാലും മുസ്ലീം ലീഗ് പിന്തുണയ്ക്കുമെന്നും പി എം എ സലാം വ്യക്തമാക്കി. പുതുപ്പള്ളിയിൽ സി പി എമ്മും ബി ജെ പിയും മത്സരിക്കരുതെന്ന സുധാകരന്‍റെ നിർദേശത്തിൽ തെറ്റില്ലെന്നും അതിൽ തീരുമാനം എടുക്കേണ്ടത് അതാത് പാർട്ടികളാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. ഇവിടത്തെ രാഷ്ട്രീയ…

    Read More »
  • India

    സ്ത്രീ സുരക്ഷയില്‍ ജാഗ്രത കാണിക്കാൻ മുഖ്യമന്ത്രിമാരെ ഉപദേശിച്ച് പ്രധാനമന്ത്രി 

    ന്യൂഡൽഹി: സ്ത്രീ സുരക്ഷയില്‍ ജാഗ്രത കാണിക്കാൻ മുഖ്യമന്ത്രിമാരെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലോ ഛത്തിസ്ഗഢിലോ മണിപ്പൂരിലോ ആകട്ടെ, സ്ത്രീ സുരക്ഷയില്‍ ജാഗ്രത കാണിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശം. അതേസമയം രണ്ടര മാസമായി കലാപം തുടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റാൻ പ്രതിപക്ഷം സമ്മര്‍ദം ശക്തമാക്കി.രണ്ടു സ്ത്രീകളോടുള്ള അതിക്രൂരതയുടെ വിഡിയോ പുറത്തുവന്ന ശേഷം മണിപ്പൂരില്‍ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സ്വരം കടുപ്പിച്ചത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ ഇത്തരം പീഡനം പശ്ചിമ ബംഗാള്‍, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ടെന്ന വാദവുമായി ബിജെപിയും രംഗത്തെത്തി. കലാപത്തില്‍ മണിപ്പൂര്‍ കത്തുമ്ബോള്‍ ഒരു വിഭാഗത്തിന് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം നേരിടുന്ന ബിരേൻ സിങ്ങിനെ മാറ്റിക്കൊണ്ടല്ലാതെ സംസ്ഥാനത്ത് സമാധാന ശ്രമങ്ങള്‍ തുടങ്ങാൻപോലും കഴിയില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.ഏറെക്കുറെ സ്വീകാര്യനായ ഒരാളെ മുഖ്യമന്ത്രിയാക്കിയോ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയോ മാറ്റത്തിന്‍റെ അന്തരീക്ഷം ഉണ്ടാക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ മണിപ്പൂരില്‍ മുഖ്യമന്ത്രിയെ മാറ്റുന്നതില്‍ മോദിസര്‍ക്കാര്‍ രാഷ്ട്രീയ അപകടം മണക്കുന്നുണ്ട്. ബലാത്സംഗ വിഡിയോ പുറത്തുവന്നതോടെ…

    Read More »
  • Crime

    തൃശൂർ ജില്ലയിലെ അഴീക്കോട് ‌ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം; 3 പവൻ സ്വർണ്ണവും 50000 രൂപയും നഷ്ടപ്പെട്ടു

    തൃശൂർ: തൃശൂർ ജില്ലയിലെ അഴീക്കോട് ‌ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം നടത്തി. മൂന്ന് പവൻ സ്വർണ്ണാഭരങ്ങളും അമ്പതിനായിരം രൂപയും മോഷണം പോയി. മേനോൻ ബസാർ ജംഗ്ഷന് സമീപം സുകുമാരൻ്റെ വീട്ടിലാണ് മോഷണം നടന്നത്. സുകുമാരൻ്റെ സഹോദരൻ അരവിന്ദൻ്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. സുകുമാരനും ഭാര്യയും അഴീക്കോട് തന്നെയുള്ള മകളോടൊപ്പമാണ് കുറച്ചു ദിവസങ്ങളായി താമസം. ഇന്ന് പകൽ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

    Read More »
  • Kerala

    സജീവ രാഷ്ട്രീയത്തിലേക്കില്ല, ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടം, അപ്പ കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ: അച്ചു ഉമ്മൻ

    കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മൻ പറഞ്ഞു. ‘ സജീവ രാഷ്ട്രീയത്തിലേക്കില്ല. ഉമ്മൻ ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടം. അപ്പ കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും അച്ചു ഉമ്മൻ വ്യക്തമാക്കി. ”അപ്പ ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്നസമയത്ത് വലിയ ജനത്തിരക്ക് ഉണ്ടാകാറുണ്ട്. അപ്പ പോകുന്നിടത്തെല്ലാം ആൾക്കൂട്ടം ഉണ്ടാകാറുണ്ട്. ആൾക്കൂട്ടത്തിനിടയിലായിരുന്നു എപ്പോഴും ഉമ്മൻചാണ്ടി. എന്നാൽ അപ്പയുടെ യാത്ര അയപ്പ് കണ്ടപ്പോഴാണ് ഇത്രയധികം ആളുകളുടെ മനസ്സിൽ ആഴത്തിലിറങ്ങിയ സ്നേഹമാണ് ഉമ്മൻചാണ്ടിയോടുള്ളത് എന്ന് മനസ്സിലാക്കാൻ പറ്റിയത്. പാതിരാക്കും കൈക്കുഞ്ഞുങ്ങളുമായും രോ​ഗികളായവരും വാർദ്ധക്യത്തിലെത്തിയവരും എല്ലാവരും വന്നു നിൽക്കുകയാണ്. ജനങ്ങളാണ് നിൽക്കുന്നത്. അത് കണ്ടപ്പോഴാണ് അപ്പ ജനമനസ്സിൽ എത്രമാത്രം ഉണ്ടെന്ന് മനസ്സിലായത്.” അച്ചു ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചോദ്യത്തിനും വ്യക്തത വരുത്തിയിരിക്കുകയാണ് അച്ചു ഉമ്മൻ. ‘ഇതിനൊരു മറുപടി ഇത്രവേഗം നൽകേണ്ടി വരുമെന്ന്…

    Read More »
  • Kerala

    റോഡപകടങ്ങൾ കൂടുതലും  നടക്കുന്നത് മഴക്കാലത്തല്ല, തണുപ്പുകാലത്തും വേനല്‍ക്കാലത്തും; സര്‍ക്കാര്‍ പഠനം പറയുന്നത് ഇങ്ങനെ

         റോഡപകടങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത് മഴക്കാലത്താണെന്നാണ്  പലരുടെയും ധാരണ. എന്നാല്‍ ഇതു തെറ്റാണ്. കൂടുതല്‍ അപകടങ്ങളും നടക്കുന്നത് തണുപ്പുകാലത്തും വേനല്‍ക്കാലത്തും ആണെന്നാണ് സര്‍ക്കാരിന്റെ പുതിയ പഠനം വ്യക്തമാക്കുന്നത്. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തിറക്കിയ 2018- ’22 കാലയളവിലെ കേരളത്തിലെ റോഡപകടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലാണിത്. പഠനം അനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 19, 468 പേരുടെ ജീവന്‍ റോഡപകടങ്ങളിലൂടെ നഷ്ടമായിട്ടുണ്ട്. മരിച്ചവരില്‍ 60 ശതമാനവും 18നും 45 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. അപകടങ്ങളിൽ മിക്കവരും മരണപ്പെടുന്നു എന്ന വസ്തുതയാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കാലാവര്‍ഷത്തിന് ശേഷം റോഡുകള്‍ ഉണങ്ങി കാഴ്ചകള്‍ വ്യക്തമാകുന്ന സമയത്താണ് കൂടുതല്‍ അപകടമുണ്ടാകുന്നത്. ഈ സമയത്ത് നല്ല റോഡും മെച്ചപ്പെട്ട കാലവസ്ഥയും  ആയതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് വാഹനത്തിന്റെ വേഗത കൂട്ടാനുള്ള പ്രേരണ ഉണ്ടാകുന്നത് കൊണ്ടാണ് അപകടങ്ങള്‍ കൂടുതല്‍ നടക്കുന്നതെന്ന് പഠനം പറയുന്നു. മഴക്കാലത്ത് ഗതാഗത കുരുക്ക് മൂലവും വഴുക്കലുള്ള റോഡുകള്‍ ആയതിനാലും ആളുകള്‍ വേഗത കുറക്കുമ്പോള്‍ അപകടങ്ങള്‍ കുറയുന്നു.…

    Read More »
  • Kerala

    തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത്; പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല:കെ.സുധാകരൻ

    കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ആരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച്‌ തന്റെ പേര് പരാമര്‍ശിച്ച്‌ വരുന്ന വാര്‍ത്തകള്‍  തെറ്റിദ്ധാരണാജനകമാണ്.സ്ഥാനാര്‍ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളില്‍ നിന്നുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആകുമോ സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ‘ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി എന്ന് പറയുകയായിരുന്നില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്ബോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് താന്‍ വ്യക്തമാക്കിയത്. സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച്‌ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല.ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത്’-  സുധാകരന്‍ അഭ്യര്‍ഥിച്ചു. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പിന്തുടരുന്ന സംഘടനാ രീതികളുണ്ട്. കെ പി സി സിയുടേയും എ ഐ സി…

    Read More »
  • Crime

    വൈക്കത്ത് വീട്ടമ്മയുടെ നേരെ അതിക്രമം; കിളിമാനൂരിൽനിന്ന് യുവാവിനെ പൊക്കി

    വൈക്കം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം പുളിഞ്ചുവട് ശങ്കരമംഗലം വീട്ടിൽ അനീഷ്‌ കുമാർ ജി. ടി (33) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പതിമൂന്നാം തീയതി രാത്രി 7:30ന് ജോലി കഴിഞ്ഞ് ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോയ വീട്ടമ്മയുടെ നേരെ സ്കൂട്ടറിൽ എത്തിയ ഇയാൾ അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ തിരുവനന്തപുരം കിളിമാനൂരിൽ നിന്ന് പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ അജ്മൽ ഹുസൈൻ, ജോർജ് മാത്യു, സി.പി.ഓ മാരായ അജേഷ്, സാബു പി.ജെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
Back to top button
error: