IndiaNEWS

അഹമ്മദാബാദ്  വിമാനത്താവളത്തില്‍ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ

അഹമ്മദാബാദ്:രണ്ടു ദിവസമായി കനത്ത മഴ തുടരുന്നതിനിടെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ വെള്ളക്കെട്ട്.

ശനിയാഴ്ച രാത്രിയിലാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്. റണ്‍വേ അടക്കം വെള്ളത്തില്‍ മുങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടു.

Signature-ad

വിമാനത്താവളത്തിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ഏറെ ദുരിതം സൃഷ്ടിച്ചു. പലര്‍ക്കും കൃത്യ സമയത്ത് എത്താനായില്ല. യാത്രക്കാര്‍ വിമാനങ്ങളുടെ തത്സമയ വിവരങ്ങള്‍ പരിശോധിച്ച ശേഷം യാത്രയ്ക്കിറങ്ങാനും വിമാനത്താവളത്തിലെ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒഴിവാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അദാനി കമ്ബനിക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല. വിമാനത്താവളത്തില്‍ വെള്ളം കയറാനിടയായതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ രാഷ്ട്രീയ വിമര്‍ശനങ്ങളും ട്രോളുകളും ആരംഭിച്ചിട്ടുണ്ട്. ഗുജറാത്ത് വിമാനത്താവളത്തിന് പുറത്തുള്ള വെള്ളത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു യാത്രക്കാരൻ വിമാനത്തില്‍ നിന്ന് ഇറങ്ങാൻ ഏകദേശം 40 മിനിറ്റ് എടുത്തതായി അറിയിച്ചു.

’28 വര്‍ഷത്തെ ബിജെപി ഭരണത്തിന് ശേഷം ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന്റെ അവസ്ഥ ഇതാണ്. ഇതാണ് നരേന്ദ്ര മോദിയുടെ മാതൃകാ സംസ്ഥാനം’ കോണ്‍ഗ്രസ് ദേശീയ കോ ഓഡിനേറ്റര്‍ ദീപക് ഖാത്രി വീഡിയോ അടക്കം ട്വീറ്റ് ചെയ്തു. അദാനി ഗ്രൂപ്പിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്.

Back to top button
error: