IndiaNEWS

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ച ദില്ലി സേക്രഡ് ഹാർ‌ട്ട് കത്തീഡ്രലിൽ മണിപ്പൂർ കലാപത്തിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

ദില്ലി: മണിപ്പൂർ കലാപത്തിനെതിരെ ദില്ലി സേക്രഡ് ഹാർ‌ട്ട് കത്തീഡ്രലിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ച പള്ളിയിലാണ് പ്രതിഷേധം. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് പരിപാടി. ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ അടക്കം പ്രതിഷേധം പങ്കെടുത്തു. മണിപ്പൂരിൽ നിന്ന് ഓരോ ദിവസവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കലാപത്തിനിടെയുണ്ടായ ലൈം​ഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തയും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. വ്യാപക രോഷം ഉയരുന്നതിനിടെയാണ് ദില്ലി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രാർത്ഥനയും ഒപ്പം പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചത്.

ഇതിൽ ഏറ്റവുമധികം പങ്കെടുക്കുന്നത് സ്ത്രീകളാണ്. സ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ആർച്ച് ബിഷപ്പ് അനിൽ‌ കൂട്ടോ ഇതിൽ പങ്കെടുക്കുന്നുണ്ട്. മെഴുകുതിരി കത്തിച്ചുവെച്ച് പ്രതിഷേധം അറിയിക്കുക ഈസ്റ്റർ ദിനത്തിൽ ഇവിടെ എത്തിയ പ്രധാനമന്ത്രി ആർച്ച് ബിഷപ്പിനെ ഉൾപ്പെടെയുള്ളവരെ കാണുകയും സംസാരിക്കുകയുെ ചെയ്തിരുന്നു. ആ പള്ളിയിലാണ് ഇപ്പോൾ പ്രതിഷേധം നടക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. രാഷ്ട്രപതിക്ക് നൽകാനായി ഒരു നിവേദനം തയ്യാറാക്കിയിട്ടുണ്ട്. നിവേദനം വായിച്ച് പ്രതിഷേധവും അറിയിച്ച് പ്രാർത്ഥനയും ചൊല്ലിയാണ് ഇവർ പരിപാടി അവസാനിപ്പിക്കുക.

Back to top button
error: