പത്തനംതിട്ട: കെട്ടിക്കിടന്ന മദ്യം വിറ്റഴിക്കാന്‍ ഓഫര്‍ വിൽപ്പന നടത്തി ബിവറേജസ് കോര്‍പറേഷന്‍.ഉയര്‍ന്ന വിലയുള്ള മദ്യമാണ് വന്‍വിലക്കിഴിവില്‍ വിറ്റഴിച്ചത്.
വിസ്‌കി, റം, വോഡ്ക, ബ്രാന്‍ഡി ഉള്‍പ്പെടെയുള്ളവയാണ് ഇത്തരത്തില്‍ വിറ്റത്. 1020 രൂപ വിലയുള്ള വിസ്‌കി (750 മില്ലി) 420 രൂപയ്ക്കാണ് വിറ്റത്. 1080 രൂപ വിലമതിക്കുന്ന മുരാനോ റമ്മിന് (750 മില്ലി) ആകട്ടെ, 400 രൂപയായിരുന്നു ഓഫര്‍ വില.റെഡ്ബ്ലിസ് വോഡ്ക (750 മില്ലി) യ്ക്ക് 1080 രൂപയാണ് വില. എന്നാല്‍ ഓഫര്‍ വില്‍പനയില്‍ നല്‍കേണ്ടിവന്നത് 400 രൂപ മാത്രമായിരുന്നു. 1080 രൂപ വിലയുള്ള 1080 രൂപ വിലയുള്ള ലിങ്കന്‍ ബ്രാണ്ടി (750 മില്ലി) 400 രൂപയ്ക്കാണ് വിറ്റത്. റാക്ക്‌ഡോവ് ബ്രാണ്ടി (750 മില്ലി)യുടെ യഥാര്‍ഥ വില 1240 രൂപയായിരുന്നു. ഓഫര്‍ ഓഫര്‍ വില നാനൂറു രൂപയും. സ്റ്റോക്ക് ക്ലിയറന്‍സ് സെയിലില്‍ കൂടുതല്‍ കിഴിവ് നല്‍കിയ ബ്രാന്‍ഡിയും റാക്ക്‌ഡോവാണ്.
ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമായിരുന്നു.അറിഞ്ഞെത്തി യവര്‍ കുപ്പി വാങ്ങി സന്തുഷ്ടരായപ്പോള്‍ അറിയാതെപോയ പലർക്കും നഷ്ടബോധം.വിറ്റഴിയാതിരുന്ന മദ്യമാണ് വന്‍വിലക്കിഴിവില്‍ വിറ്റഴിച്ചത്.ഇതോടെ കോര്‍പറേഷനും ലാഭം.
വിദേശമദ്യ ചില്ലറ വിൽപ്പനശാലകളിൽ വിൽപ്പന കുറഞ്ഞതിന് മാനേജര്‍മാരില്‍ ചിലര്‍ക്ക് നോട്ടീസ് ലഭിച്ചതുമൊക്കെയാണ് ഓഫറിന്റെ പശ്ചാത്തലമെന്നാണ് സൂചന.